അയാളെ ബിഗ് ബോസിലേക്ക് കയറ്റണം! ബിഗ് ബോസ് കൊണ്ട് ജീവിതം രക്ഷപ്പെട്ടവന്‍, ജാസ്മിനെതിരെ സൈബര്‍ ആക്രമണം

ബിഗ് ബോസിലെ വിജയസാധ്യതയുള്ളവരില്‍ ഏകവ്യക്തിയാണ് ജാസ്മിന്‍. ശക്തമായി മത്സരിക്കാനുള്ള ബുദ്ധിയും കഴിവും ഉണ്ടെങ്കിലും ജാസ്മിന്റെ ഗെയിം സ്ട്രാറ്റജി അവരുടെ ജീവിതം തന്നെ തകര്‍ത്തിരിക്കുകയാണ്. വീടിനകത്തേക്ക് പ്രവേശിച്ചത് മുതല്‍ ഗബ്രിയുമായി ചങ്ങാത്തത്തിലായ ജാസ്മിന്‍ വളരെ പെട്ടെന്നാണ് ആ സൗഹൃദം വളര്‍ത്തിയത്.

കൂട്ടുകാരാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ പ്രവൃത്തികള്‍ അല്‍പം അതിരുവിട്ടു പോവുകയാണെന്ന് മുന്നറിയിപ്പ് പിതാവ് നല്‍കിയിരുന്നു. താനും ഗബ്രിയും തമ്മിലുള്ള ബന്ധം പുറത്ത് നെഗറ്റീവായെന്ന് തോന്നിയ ജാസ്മിന്‍ വളരെ വികാരഭരിതയായി പ്രവൃത്തിക്കുകയും ചെയ്തു. ഇതിനിടയിലാണ് താന്‍ കമ്മിറ്റഡ് ആണെന്നും പുറത്ത് വിവാഹമുറപ്പിച്ചതാണെന്നും പറയുന്നത്.

gabri

തന്റെ തെറ്റ് എന്താണെന്ന് മനസ്സിലാക്കിയിട്ടും പഴയതിനേക്കാള്‍ വീണ്ടും ഗബ്രിയുമായി അടുപ്പത്തിലായിരിക്കുകയാണ് ജാസ്മിന്‍. ഇവരുടെയും പ്രണയാതുരമായ ചേഷ്ടകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പരസ്പരം ഉമ്മ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും തുടങ്ങി കമിതാക്കളെ പോലെയുള്ള പ്രകടനമാണ് ഇരുവരും നടത്തുന്നത്. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി ജാസ്മിന്റെ പ്രതിശ്രുത വരനും രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ ജാസ്മിന്‍ എതിരെ ഒരു വോയിസ് പുറത്തു വന്നിരുന്നു. പിന്നാലെ അതിലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അഫ്‌സല്‍ എന്ന യുവാവ്. തന്റെ പേര് പുറത്ത് പറയില്ലെന്ന് അടക്കമുള്ള വാഗ്ദാനങ്ങള്‍ ജാസ്മിന്‍ തെറ്റിച്ചു. മാത്രമല്ല ആ പയ്യനോടൊപ്പം ഉള്ള അവളുടെ പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ തനിക്കോ ജാസ്മിന്റെ വീട്ടുകാര്‍ക്കോ പോലും സാധിക്കില്ലെന്ന് അടക്കം ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.

gabri

എന്നാല്‍ ഈ വിഷയത്തെ ആരാധകര്‍ വേറൊരു രീതിയിലാണ് കാണുന്നത്. ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡായി ഇയാളെ എത്തിച്ചാല്‍ കളി മാറുമെന്നാണ് കമന്റുകള്‍. ഈ ആഴ്ചയില്‍ ബിഗ് ബോസിനകത്തേക്ക് അഞ്ച് വൈല്‍ഡ് കാര്‍ഡുകള്‍ പ്രവേശിക്കാന്‍ പോവുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അവര്‍ ആരൊക്കെയാണന്ന് വ്യക്തമല്ലെങ്കിലും പുറത്ത് നിന്നും കളി കണ്ടതിന് ശേഷം വരുന്നവരായത് കൊണ്ട് ശക്തരാവുമെന്ന കാര്യം ഉറപ്പാണ്.

ഇനി വരുന്നവരെന്തായാലും ഗബ്രിയുടെയും ജാസ്മിന്റെയും ഗെയിം പൊളിക്കാനാണ് സാധ്യത. സത്യത്തില്‍ ജാസ്മിന്റെ കാമുകനെ അകത്തേക്ക് വിടുകയാണെങ്കില്‍ പിന്നെ സംഭവിക്കുന്നത് എന്താവുമെന്ന് കണ്ടറിയാം, ബിഗ് ബോസ് കാരണം ഒരുത്തന്‍ രക്ഷപെട്ടു, സെക്ഷ്യൂല്‍ ഫ്രസ്‌ട്രേഷന്‍ കൊണ്ട് ഇവര്‍ കാണിച്ചുക്കൂട്ടുന്നത് എന്തൊക്കെയാണ്, കുട്ടികളും സ്ത്രീകളും കാണുന്ന ഷോ ആണെന്നുള്ള ബോധം പോലുമില്ലേ.. എന്നിങ്ങനെ നിരവധി കമന്റുകളാണ് ജാസ്മിനെതിരെ ഉയര്‍ന്ന് വരുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X