ശ്രീകണ്ഠൻ നായർ പറഞ്ഞതിലെ സത്യം ഇനിയറിയാം; റിഷിയുടേത് തീക്കളി; മുടിയൻ ബിഗ് ബോസിലെത്തുമ്പോൾ

ബിഗ് ബോസ് ആറാം സീസണിൽ പ്രേക്ഷകർക്ക് പ്രിയങ്കരരായ മത്സരാർത്ഥികൾ ഒരുപാട് പേരുണ്ട്. ഇതിൽ പ്രധാനപ്പെട്ടയാളാണ് റിഷി കുമാർ. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ വൻ ജനപ്രീതി നേടിയ റിഷി മുടിയൻ എന്ന പേരിലാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചതനായ ബിഗ് ബോസിലേക്കെത്തുമ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയും പ്രതീക്ഷയുമുണ്ട്. ഉപ്പും മുളകിൽ കണ്ട മുടിയനെ പോലെയാണോ യഥാർത്ഥ റിഷി എന്ന പ്രേക്ഷകർക്ക് അറിയാനും ബിഗ് ബോസ് ഷോ സഹായിക്കും.

അടുത്ത കാലത്ത് റിഷിയെക്കുറിച്ചുണ്ടായ വിവാദങ്ങളും ഈ ആകാംക്ഷയ്ക്ക് കാരണമാണ്. ഉപ്പും മുളകിലൂടെ ജനപ്രീതി നേടിയെങ്കിലും ചില വിവാദങ്ങളും നടനെ തേടി വന്നിട്ടുണ്ട്. ഉപ്പും മുളകും പരമ്പര മുന്നോട്ട് പോകവെ ഒരു ഘട്ടത്തിൽ റിഷിയെ എപ്പിസോഡുകളിൽ കാണാതായി. ഇതേക്കുറിച്ച് റിഷി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.

Rishi S Kumar

സംവിധായകന് തന്നോടുള്ള വിരോധമാണ് ഇതിന് കാരണമെന്നും തന്റെ കഥാപാത്രം ഡ്രഗ് കേസിൽ അകത്തായതായി ചിത്രീകരിച്ച് തന്നെ ഒഴിവാക്കുകയാണെന്നും റിഷി തുറന്ന് പറഞ്ഞു. റിഷി അഭിമുഖത്തിൽ വൈകാരികമായി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. നിരവധി പേർ റിഷിയെ അനുകൂലിച്ച് കൊണ്ട് രംഗത്ത് വന്നു.

ഇതോടെ വിഷയത്തിൽ പ്രതികരണവുമായി ഉപ്പും മുളകും സംപ്രേഷണം ചെയ്യുന്ന ഫ്ലവേഴ്സ് ചാനൽ ഉടമ ശ്രീകണ്ഠൻ നായർ രംഗത്ത് വന്നു. സംഭവത്തിന്റെ ഒരു വശം മാത്രമാണ് ജനങ്ങൾ കേട്ടതെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു. നിങ്ങൾ ടെലിവിഷനും സോഷ്യൽ മീഡിയയും വഴി അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടെന്ന് ആർട്ടിസ്റ്റ് തടിച്ച് കൊഴുക്കും.

Rishi S Kumar

ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും. അങ്ങനെ വരുമ്പോൾ വെട്ടി വീഴ്ത്താതിരിക്കാൻ പറ്റില്ല. ചില നടൻമാരെ അഭിനയിപ്പിച്ചാൽ മൂ‌ട് താങ്ങേണ്ടി വരും. ഇരുപത്തിനാല് മണിക്കൂറും അതിന് കഴിയില്ല. ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും തനിക്ക് വിളിച്ച് പറയേണ്ടി വരുമെന്നും ശ്രീകണ്ഠൻ നായർ മുന്നറിയിപ്പ് നൽകി.

ആഴ്ചകളോളം ഈ വിവാദം നീണ്ട് നിന്നു. ബിഗ് ബോസിലേക്ക് റിഷിയെത്തുമ്പോൾ ഈ വിവാദമാണ് പ്രേക്ഷകരുടെ മനസിൽ ആദ്യം വരുന്നത്. ശ്രീകണ്ഠൻ നായർ പറഞ്ഞത് പോലെ റിഷിയുടെ ഭാഗത്ത് തെറ്റുണ്ടോ എന്ന് മനസിലാക്കാൻ ഒരു പരിധി വരെ ബിഗ് ബോസിലെ എപ്പിസോഡുകളിലൂടെ സാധിക്കും. ഓഫ് സ്ക്രീനിൽ റിഷി എങ്ങനെയാണെന്ന് പ്രേക്ഷകർ കാണാൻ പോവുകയാണ്. ഒരുപക്ഷെ ഉപ്പും മുളകിലൂടെ ലഭിച്ച ജനപ്രീതി തീർത്തും ഇല്ലാതാകാനുള്ള സാധ്യതയുമുണ്ട്.

ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായി വന്ന ആര്യ ഇതിന് ഉദാഹരണമാണ്. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ വൻ ജനപ്രീതി നേടിയ ശേഷമാണ് ആര്യ ബിഗ് ബോസിലേക്കെത്തുന്നത്. എന്നാൽ നടിക്ക് നേരിടേണ്ടി വന്നത് കടുത്ത സൈബറാക്രമണമാണ്. ബിഗ് ബോസിന് ശേഷം തന്റെ പ്രതിഛായയിൽ വന്ന മാറ്റത്തെക്കുറിച്ച് ആര്യ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഇതേ സാഹചര്യം ഒരുപക്ഷെ റിഷിക്കും വന്നേക്കാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X