'എന്ത് മാങ്ങാത്തൊലി ചെയ്തി‍ട്ടാണ് നോറയൊക്കെ ഹൗസിൽ ഇപ്പോഴും നിൽക്കുന്നത്?, സൊസൈറ്റിക്ക് എന്താണ് നൽ‌കുന്നത്?'

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ആറ് വൈൽ‌ഡ് കാർഡുകളാണ് ഉണ്ടായിരുന്നത്. അവരിൽ പ്രേക്ഷകർക്ക് ഏറെ പരിചിതനായ ഒരു വൈൽഡ് കാർഡായായിരുന്നു ഡിജെ സിബിൻ ബെഞ്ചമിൻ. ബിഗ് ബോസില്‍ ഫൺ എലെമെന്റുകൾ നിറയ്ക്കാനാണ് താൻ ലക്‌ഷ്യം വെയ്ക്കുന്നത് എന്നാണ് സിബിൻ പറഞ്ഞത്. അത് സിബിൻ ഹൗസിൽ നിന്ന പതിനാല് ദിവസവും ചെയ്യുകയും ചെയ്തു. സിബിൻ ഹൗസിൽ‌ ആക്ടീവായ ശേഷമാണ് ഉറങ്ങി കിടന്ന ബി​ഗ് ബോസ് വീട് ഉണർന്നതും മത്സരാർത്ഥികളുടെ ​ഗെയിം കൊഴുത്തതും.

വെറും രണ്ടാഴ്ചത്തെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരിൽ പലരുടെയും ടോപ്പ് ഫൈവ് പ്രഡിക്ഷനിൽ പോലും സിബിൻ ഉൾപ്പെട്ടിരുന്നു. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോൾ ഹൗസിൽ നടന്ന ചില പ്രശ്നങ്ങളുടെ പേരിലുണ്ടായ മാനസീക സംഘാർഷാവസ്ഥ കാരണം സിബിൻ സ്വമേധയ ഷോയിൽ നിന്നും പുറത്തേക്ക് പോയി. മത്സരത്തിൽ നിന്നും പുറത്ത് വന്നശേഷം സിബിൻ നടത്തിയചില വെളിപ്പെടുത്തലുകൾ വലിയ രീതിയിൽ വൈറലായിരുന്നു. മാത്രമല്ല അതിന്റെ പേരിൽ വിവാദങ്ങൾ ഇപ്പോഴും കത്തുന്നുമുണ്ട്.

Sibin Norah

അതേസമയം ഇപ്പോഴിതാ ലൈഫ് നെറ്റ് ടിവിയെന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഹൗസിൽ ടോപ്പ് നൈൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന പലരും അതിന് അർഹതയില്ലാത്തവരാണെന്നും അവർ നേരത്തെ പുറത്താകാൻ അർഹതയുള്ളവരാണെന്നുമാണ് സിബിൻ പറയുന്നത്. എന്ത് ചെയ്തി‍ട്ടാണ് നോറയൊക്കെ ഹൗസിൽ ഇപ്പോഴും നിൽക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും സിബിൻ പറയുന്നു.

താരത്തിന്റെ വാക്കുകളിലേക്ക്... 'സാബു ചേട്ടൻ സിനിമ ചെയ്യുന്നത് ബി​ഗ് ബോസിൽ വന്നതുകൊണ്ടല്ല. മണിക്കുട്ടൻ ചേട്ടൻ സിനിമ ചെയ്തുകൊണ്ടിരുന്നയാളാണ് എന്നാൽ ഇപ്പോൾ എവിടെ?. അതുപോലെ ശ്വേത മേനോൻ ലൈം ലൈറ്റിൽ ഉണ്ടായിരുന്നയാളാണ് ബി​ഗ് ബോസിൽ വരുന്നതിന് മുമ്പ്. എന്നാലിപ്പോൾ എവിടെ?. അതുപോെല പാഷാണം ഷാജി ചേട്ടനൊക്കെ എവിടെ?.'

'ഫെയ്സ് ഫെമിലിയറാക്കാം അതുവെച്ച് മാർക്കറ്റ് ചെയ്യാം അത്രമാത്രം. നൂറ് ദിവസം നിങ്ങളെ നാട്ടുകാർ കാണും മുഖം ഓർത്തിരിക്കും. സീസൺ ആറിൽ ഒരു രാജാവോ രാഞ്ജിയോ ഉള്ളതായി ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് തോന്നിയിട്ടില്ല. എന്ത് ക്വാളിറ്റിയാണ് ഉള്ളത്?. പത്തൊമ്പത് പേരുടെ പേരും ‍ഞാൻ‌ പറയാം.'

'അവരിൽ ആരെയെങ്കിലും കണ്ട് നമുക്ക് എന്തെങ്കിലും പഠിക്കാൻ പറ്റുമോ?. ഞാനാണെങ്കിൽ പോലും. എന്നെ കണ്ടും ആളുകൾക്ക് ഒന്നും പഠിക്കാനില്ല. അഖിൽ മാരാരിൽ നിന്ന് ചിലതൊക്കെ പഠിക്കാനുണ്ട്. അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതിയൊക്കെ. അതുപോലെ സാബു ചേട്ടൻ... അദ്ദേഹത്തിന്റെ പ്ലാനിങ് പ്ലോട്ടിങ് പഠിക്കാൻ പറ്റുന്നതാണ്.'

Sibin Norah

'അതുപോലെ റിയാസിന്റെ ചിന്തകൾ പഠിക്കാൻ പറ്റുന്ന സാധനങ്ങളാണ്. റിയാസിന്റെ കോൺവർസേഷൻസിൽ അങ്ങനെയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു. ഇവരിൽ നിന്നൊക്കെ ഓഡിയൻസിന് എന്തെങ്കിലും അറിവ് കിട്ടുമായിരുന്നു. സീസൺ ആറിൽ നിന്നും എന്താണ് പഠിക്കാൻ ഓഡിയൻസിനുള്ളത്. അതിനുള്ള ഒന്നും പുറത്തേക്ക് കൊടുത്തില്ല.'

'സീസൺ ആറ് ഒരു സീരിയൽ. അൻസിബയുടെ എവിക്ഷൻ അൺഫെയറായി തോന്നി. പൊട്ടൻഷലുള്ള ഒരു ക്ലാസ് മെയിന്റൈൻ ചെയ്യുന്ന മത്സരാർത്ഥിയായിരുന്നു. പിന്നെ ശ്രീരേഖ ചേച്ചി, രസ്മിൻ ഇവരൊക്കെ കുറച്ച് നേരത്തെ ഔട്ടാകേണ്ട് മത്സരാർത്ഥികൾ ആയിരുന്നു. നോറയൊക്കെ എന്തിനാണ് അതിനകത്ത് നിൽക്കുന്നതെന്ന് എനിക്ക് അറിഞ്ഞൂടാ.'

'സൊസൈറ്റിക്ക് എന്താണ് നോറ നൽ‌കുന്നത്?. എൺപത്തിയഞ്ച് ദിവസമായി. എന്ത് മാങ്ങാത്തൊലി ചെയ്തി‍ട്ടാണ്. നിങ്ങളാരും ഇവരെ കാണുന്നില്ലേ​... ​ഗയ്സ്?. വോട്ട് ചെയ്യുമ്പോൾ അബദ്ധത്തിൽ വോട്ട് ചെയ്ത് പോകുന്നതാണോ ആളുകളെന്ന് എനിക്ക് അറിഞ്ഞൂടാ', എന്നാണ് സിബിൻ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X