എല്ലാവരുടെയും ചായയില്‍ എച്ചിലാക്കി? തുമ്മല്‍ വീഡിയോ കണ്ടിട്ടും ജാസ്മിനെ കിച്ചണലാക്കിയവരെ സമ്മതിക്കണം-സോന നായർ
ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ഥിയാണ് ജാസ്മിന്‍. ഒത്തിരി ഫാന്‍ ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ബിഗ് ബോസിലൂടെ ജാസ്മിന് നെഗറ്റീവ് റിവ്യൂവാണ് ലഭിച്ചത്. സഹമത്സരാര്‍ഥി ഗബ്രിയുമായിട്ടുള്ള സൗഹൃദവും ഇരുവരുടെയും പെരുമാറ്റവുമൊക്കെയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നത്.
അതേ സമയം വൃത്തിയില്ലായ്മയും ശുചിത്വക്കുറവുമൊക്കെ ജാസ്മിനുണ്ടെന്നുള്ളതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കാര്യം. എല്ലാവര്‍ക്കും വേണ്ടി തിളപ്പിച്ച ചായയിലേക്ക് ജാസ്മിന്‍ തുമ്മിയത് മോഹന്‍ലാല്‍ ചൂണ്ടി കാണിച്ചിരുന്നു. ശേഷവും സമാനമായ പ്രവൃത്തികളാണ് താരം കാഴ്ചവെച്ചത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് നടി സോന നായര്‍ പങ്കുവെച്ച വീഡിയോയും വൈറലാവുകയാണിപ്പോള്‍.

തുമ്മല്‍ വീഡിയോ കണ്ടിട്ടും ജാസ്മിനെ കിച്ചണ്‍ ടീമില്‍ കയറ്റിയ ആ വീട്ടുകാരുടെ മനസ് എന്ന് പറഞ്ഞാണ് സോന നായര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വീട്ടില്‍ എല്ലാവര്‍ക്കും വേണ്ടി ചായ വെച്ചത് ജാസ്മിനായിരുന്നു. ആദ്യം ചായയിലേക്ക് തുമ്മുകയാണ് ചെയ്തതെങ്കില്‍ ഇത്തവണ ചായയുടെ ടേസ്റ്റ് നോക്കുകയായിരുന്നു. ഒരു സ്പൂണില്‍ ചായ കോരി മധുരമുണ്ടോന്ന് നോക്കിയ ജാസ്മിന്‍ സ്പൂണിലുണ്ടായിരുന്ന ബാക്കി ചായ അതിലേക്ക് തന്നെ ഒഴിച്ചു. സ്വയം രുചിച്ച് നോക്കിയതിന് ശേഷം ബാക്കിയുള്ളവര്‍ക്ക് കൊടുക്കുന്നതിലേക്ക് എച്ചിലാക്കിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.
മാത്രമല്ല മൂക്കിനുള്ളില്‍ കൈയ്യിട്ടതിന് ശേഷം അത് വായിലേക്ക് വെച്ച് തിന്നുകയും ചെയ്ത് വൃത്തിയില്ലാത്ത ശീലങ്ങള്‍ ജാസ്മിന്‍ കാണിച്ചിരുന്നു. ഈ പ്രവൃത്തികളൊക്കെ വീഡിയോ രൂപത്തില്‍ കട്ട് ആക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് വിമര്‍ശകര്‍. ബിഗ് ബോസ് നിരീക്ഷകരുടെ ഗ്രൂപ്പുകളില്‍ നിറയെ ഇതുമായി ബന്ധപ്പെട്ടുള്ള എഴുത്തുകളും പോസ്റ്റും നിറയുകയാണ്.
ചിലര്‍ ജാസ്മിനെ അനുകൂലിച്ച് കൊണ്ടാണ് എത്തുന്നത്. 'ആ സ്പൂണ്‍ വായില്‍ ടച്ച് ചെയ്യുന്നില്ല. സൂക്ഷിച്ചു നോക്കിയാല്‍ അതല്ലെങ്കില്‍ ലൈവ് കണ്ടവര്‍ക്ക് മനസിലാകും. പിന്നെ, ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമാണല്ലോ.
ആ കുട്ടി മുമ്പൊരു ഇന്റര്‍വ്യൂ യില്‍ ഓപണായി പറഞ്ഞിട്ടുണ്ട് ഡെയ്‌ലി കുളിക്കാറില്ലെന്ന്. അതിനര്‍ഥം തല കഴുകാറില്ല എന്നാണ്. അല്ലാതെ ദേഹം കഴുകാറില്ല എന്നല്ല. പിന്നെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്നാണ് ചിലര്‍ ജാസ്മിനെ പിന്തുണച്ച് കൊണ്ട് പറയുന്നത്.

ഇവളല്ലേ കുളിക്കാറില്ലെന്ന് പറഞ്ഞത്. അപ്പോള്‍ ഇത്ര ഒക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇത് തീര്‍ന്നിട്ട് വേണം ഗബ്രിക്ക് കടിക്കാന്‍ ഇരുന്നു കൊടുക്കാന്‍. പണ്ടൊരു ചൊല്ലുണ്ട്, വീട്ടില്‍ പഠിച്ചതേ നാട്ടില്‍ പാടൂ എന്ന്. ഇതും അത് തന്നെയാണ്. അവള്‍ അവടെ വീട്ടില്‍ കാണിക്കുന്നതാണ് അല്ലെങ്കില്‍ വീട്ടില്‍ പഠിപ്പിച്ചത് ഇങ്ങനെ ആണ്. അപ്പോള്‍ അതേ കാര്യം ഇവിടെയും ചെയ്യന്നു. വളര്‍ത്ത് ദോഷം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാണാനും സാധിച്ചു... എന്നിങ്ങനെ ജാസ്മിനെതിരെ ഗുരുതരമായ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.
ഇതേ സംഭവം അര്‍ജുന്‍ ചെയ്തത് നിങ്ങളാരും കണ്ടില്ലേ. എന്ന് ചോദിക്കുകയാണ് ചില ആരാധകര്‍. ചിലരുടെ പ്രവൃത്തികള്‍ കാണാതെ മറ്റ് ചിലരുടെ കാണുന്ന പ്രത്യേക തരം കാഴ്ച ശക്തി ആണല്ലോ നിങ്ങള്‍ക്കൊക്കെ എന്നിങ്ങനെ ജാസ്മിനെ അനുകൂലിച്ച് കമന്റുകളുമായി വരുന്നവരും ഉണ്ട്.


Click it and Unblock the Notifications