'മലയാളത്തിന്റെ ക്വീന്‍ ഓഫ് മേക്ക് അപ്പ്';ബിഗ്ഗ് ബോസില്‍ 100 ദിവസം ഉറപ്പിക്കാന്‍ ജാന്‍മണി ദാസ്
അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്ക് അപ്പില്‍ ടോപ് പൊസിഷനില്‍ നില്‍ക്കുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍മണി ദാസ്. മേക്ക് അപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്‍മണി ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിന് കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ന് മുതല്‍ വരുന്ന മൂന്ന് മാസത്തേക്ക് പ്രേക്ഷകരും മത്സരാര്‍ത്ഥികള്‍ക്കൊപ്പം ബിഗ്ഗ് ബോസ് ഹൗസില്‍ എന്തെല്ലാം നടക്കും എന്നതില്‍ ആകാംക്ഷ ഭരിതരാണ്. ബിഗ്ഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ് തിരശ്ശീല ഉയരുമ്പോള്‍ മത്സരാര്‍ത്ഥികളില്‍ ജാന്‍മണിയുമുണ്ട്. 100 ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് താന്‍ മത്സരത്തിനിറങ്ങുന്നതെന്നാണ് ജാന്‍മണി പറയുന്നത്.

ഗുവാഹത്തിയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ജാന്‍മണി മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. ഒരു കലാകുടുംബത്തിലാണ് ജാന്‍മണി ജനിക്കുന്നത്. ഇതിഹാസ ഗായകന്‍ ഭൂപേന്ദ്ര ഹസാരിക ജാന്‍മണിയുടെ ബന്ധുകൂടിയാണ്. യൗവ്വന കാലത്ത് നൃത്തത്തില്‍ താത്പര്യമുണ്ടായിരുന്ന ജാന്‍മണി ശാസ്ത്രീയമായി തന്നെ നൃത്തം അഭ്യസിച്ചു. അതായിരുന്നു മേക്ക് അപ്പ് ലോകത്തേക്കുള്ള ജാന്‍മണിയുടെ തുടക്കം. മലയാളത്തിന്റെ ക്വീന്‍ ഓഫ് മേക്ക് അപ്പ് എന്ന് അറിയപ്പെടുന്ന ജാന്‍മണി 14 വര്‍ഷം മുമ്പാണ് കേരളത്തിലേക്ക് എത്തിയത്.
മേക്ക് അപ്പ് കലയാണ് തന്റെ കരിയറെന്ന് ജാന്‍മണിക്ക് വ്യക്തമായതോടെ ഗുവാഹത്തി വിട്ടു. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റുകളിലൊരാള്‍ ജാന്‍മണിയാണ്. മലയാളം സിനിമാ-വിനോദ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, രഞ്ജിനി ഹരിദാസ്, നസ്രിയ നസീം തുടങ്ങിയ സെലിബ്രിറ്റികള്‍ക്കും ജാന്‍മണി മേക്ക് അപ്പ് ചെയ്തിട്ടുണ്ട്. കളിമണ്ണ്, എന്നും എപ്പോഴും തുടങ്ങിയ സിനിമകളിലും ജാന്‍മണി പ്രവര്‍ത്തിച്ചുണ്ട്. സിനിമയില്‍ മാത്രമല്ല, വിവാഹ മേക്ക് അപ്പുകളും ഫാഷന്‍ ഷൂട്ടുകള്‍ക്കും പരസ്യങ്ങള്‍ക്കുമെല്ലാം ജാന്‍മണി മേക്ക് അപ്പുകള്‍ ചെയ്തു.
ക്വീര്‍ കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അവരുടെ പ്രതിനിധാനത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷക എന്ന നിലയില്‍ പൊതു സമൂഹത്തിന് ക്വീര്‍ മനുഷ്യരോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനും ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്. ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ കള്‍ച്ചുറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ വഴി നടത്തുന്ന പ്രവര്‍ത്തങ്ങള്‍ കമ്യൂണിറ്റിയിലുള്ള ഒത്തിരി പേര്‍ക്ക് ആശ്വാസമാവുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications