'സ്ക്രീനിൽ കാണുന്ന ഭംഗി നേരിട്ടില്ല', വിരട്ടലിൽ ഭയക്കാതെ ബിഗ് ബോസിൽ അനുമോൾ; പങ്കാളിയെക്കുറിച്ചുള്ള സ്വപ്നവും
ബിഗ് ബോസ് മലയാളം സീസൺ 7 ന് തുടക്കമായി. ഓരോ മത്സാർത്ഥികളെയും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. മത്സരാർത്ഥികളിൽ രണ്ടാമത് ബിഗ് ബോസ് വീട്ടിനുള്ളിലേക്കെത്തിയത് നടി അനുമോളാണ്. ടെലിവിഷൻ പരമ്പരകളിലൂടെയും ഷോകളിലൂടെയും വലിയ ജനപ്രീതി നേടിയ നടിയാണ് അനുമോൾ. എപ്പോഴും പ്രേക്ഷകർ കാണുന്നത് പോലെ ചുറുചുറുക്കോടെയാണ് ബിഗ് ബോസ് ഇൻട്രോയിലും അനുമോളെ കാണുന്നത്. ഭാവി പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങളും അനുമോൾ ഇൻട്രോ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.
ജെനുവിനായിരിക്കണം. ട്രസ്റ്റ് ചെയ്യാൻ പറ്റുന്ന ആളായിരിക്കണം. എന്നെ നന്നായി സ്നേഹിക്കണം. എപ്പോഴും കൂടെ കൂട്ടുന്ന പാവകുട്ടിയുമായാണ് അനുമോൾ ബിഗ് ബോസിലെത്തിയത്. വേദിയിൽ വെച്ച് മോഹൻലാലിനെ കെട്ടിപ്പിടിക്കണമെന്ന ആഗ്രഹം അനുമോൾ പങ്കുവെച്ചു. പ്രിയ താരത്തെ കെട്ടിപ്പിടിച്ച ശേഷമാണ് അനുമോൾ ബിഗ് ബോസ് വീട്ടിലേക്ക് കടന്നത്. വാതിൽ തുറന്ന് ബിഗ് ബോസ് വീട്ടിൽ കയറിയ ഉടനെ അനുമോൾ നിലം തൊട്ട് നമസ്കരിച്ചു.

വീട്ടിൽ ആദ്യമെത്തിയ അനീഷ് തറയിലിനെ അനുമോൾക്ക് മനസിലായില്ല. മത്സരാർത്ഥിയാണോ എന്ന് അനീഷിനോട് അനുമോൾ ചോദിച്ചു. എന്നെ മനസിലായില്ലേ എന്നായി അനീഷ്. ഇരുവരും തമ്മിൽ രസകരമായി സംസാരിക്കുകയും ചെയ്തു. അനീഷുള്ള മുറിയിലേക്ക് കടക്കാൻ ആദ്യം അനുമോളെ അനീഷ് സമ്മതിച്ചില്ല. ബിഗ് ബോസ് ആരെയും ഇതിനകത്തേക്ക് കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് അനീഷ് പറഞ്ഞു.
എന്നോട് പറഞ്ഞിട്ടില്ലെന്ന് മറുപടി നൽകി അനുമോൾ അകത്തേക്ക് വന്നു. അനുമോളെ നേരിട്ട് കാണുമ്പോൾ സ്ക്രീനിൽ കാണുന്ന അത്ര സൗന്ദര്യമില്ലെന്ന് അനീഷ് പറഞ്ഞു. ആണോ എന്നായിരുന്നു അനുമോളുടെ പ്രതികരണം.അനുമോളുടെ സഹപ്രവർത്തകയായ നടി ബിന്നി സെബാസ്റ്റ്യനും മത്സരാർത്ഥിയായുണ്ട്. ഇരുവരും ടെലിവിഷൻ രംഗത്ത് തിളങ്ങിയവരാണ്.

തിരുവനന്തപുരം സ്വദേശിയാണ് അനുമോൾ. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് അനുമോളെ പ്രേക്ഷകർ അടുത്തറിഞ്ഞത്. കോമണർ മത്സരാർത്ഥിയെത്തിയ അനീഷിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ച തുടങ്ങിയിട്ടുണ്ട്. അനീഷിന്റെ സംസാര രീതി അലോസരകരമാണെന്ന് വിമർശനങ്ങൾ വരുന്നുണ്ട്. തുടക്കത്തിലേ മത്സരാർത്ഥികളിൽ പലരോടും അനീഷ് സംസാരിക്കുന്ന രീതി പ്രേക്ഷകരിൽ ചിലർക്ക് ഇഷ്ടമായിട്ടില്ല. നടനും മോഡലുമായ ആര്യൻ കത്യൂര വീട്ടിനുള്ളിലേക്ക് വന്നപ്പോൾ അനീഷ് ആരാണ്, എത്ര സിനിമകളിൽ അഭിനയിച്ചു എന്നൊക്കെ ചോദ്യം. പരിചയപ്പെടുമ്പോൾ തന്നെ അനീഷ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചത് പ്രേക്ഷകർക്ക് ഇഷ്‌ടപ്പെട്ടിട്ടില്ല.
രേണു സുധി, ശാരിക, ഷാനവാസ്, അപ്പാനി ശരത്, ശെെത്യ, ബിന്നി സെബാസ്റ്റ്യൻ, അനീഷ് തറയിൽ, ആദില-നൂറ, ആര്യൻ കതൂരിയ, ആർജെ ബിൻസി, കലാഭവൻ സരിക, അക്ബർ ഖാൻ, ഒനിയൽ സാബു, അഭിശ്രീ, നെവിൻ, മുൻഷി രഞ്ജിത്ത്, റെന ഫാത്തിമ, ഗിസേല തക്രാൽ എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ. ബിഗ് ബോസ് ഗെയിം പ്ലാനിനെക്കുറിച്ച് ഇൻട്രോ വീഡിയോയിൽ ശാരിക സംസാരിച്ചിട്ടുണ്ട്.
ഏഴിന്റെ പണി നേരിടുകയും ഏഴിന്റെ പണി കൊടുക്കുകയും ചെയ്യുമെന്ന് ശാരിക വ്യക്തമാക്കി. ഗെയിം സ്പിരിറ്റിൽ എല്ലാവരും മുന്നോട്ട് പോകണമെന്നും ശാരിക പറഞ്ഞു. ഫെയർ ഗെയിം കളിക്കുക. ജെനുവിനായി കളിക്കുക. കളിക്കുമ്പോൾ പ്ലേയറായി കളിക്കുക. ഒന്നും പേഴ്സണലായി എടുക്കരുത്. പ്രതികാരങ്ങൾ പാടില്ല. നമ്മൾ ഇവിടെ ഗെയിമിലാണ് നിൽക്കുന്നതെന്ന ഓർമ്മ എപ്പോഴും വേണം. എല്ലാവർക്കും വിന്നറാകാൻ പറ്റില്ല. ഒരാൾക്കല്ലേ പറ്റൂ. പുറത്തിറങ്ങുമ്പോൾ ഫെയർ പ്ലേ കളിച്ച ആളായി ഇറങ്ങണമെന്നും ശാരിക പറഞ്ഞു.


Click it and Unblock the Notifications











