'കോൺഫിഡൻസ് കൊണ്ടല്ല നൂറ് ദിവസത്തേക്കുള്ള ഡ്രസ്സ് കൊണ്ടുപോയത്, പൊടിഞ്ഞത് ലക്ഷങ്ങൾ, ഏഴിന്റെ ആദ്യത്തെ പണി'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ഒരു ഏഴിന്റെ പണിയാണെന്ന ടാ​ഗ് ലൈനോടെയാണ് ആരംഭിച്ചത്. ടാ​ഗ് ലൈൻ അന്വർത്ഥമാക്കുന്ന തരത്തിലാണ് ഇതുവരെയുള്ള ​ടാസ്ക്കുകളും ഹൗസ് റൂളുകളുമെല്ലാം. എല്ലാ സീസണുകളിലും മത്സരാർത്ഥികളിൽ പലരും ആവർത്തിച്ച് പറയാറുള്ള ഒരു കാര്യമാണ് നൂറ് ദിവസത്തേക്കുള്ള വസ്ത്രങ്ങളും കൊണ്ടാണ് വന്നിരിക്കുന്നത്. അതിനാൽ നൂറ് ദിവസം ഹൗസിൽ തികച്ച് നിന്ന് കപ്പും നേടിയിട്ടേ പോകുവെന്നത്.

ഇത്തവണയും മത്സരാർത്ഥികളിൽ പലരും ഇത് ആവർത്തിച്ചിരുന്നു. പക്ഷെ ഏഴിന്റെ പണിയാണ് ഈ സീസൺ എന്നതുകൊണ്ട് തന്നെ കഴിഞ്ഞ മൂന്നാഴ്ചയും ബി​ഗ് ബോസ് നൽകിയ യൂണിഫോം അല്ലാതെ മറ്റൊന്നും ധരിക്കാൻ മത്സരാർത്ഥികൾക്ക് അനുവാദമുണ്ടായിരുന്നില്ല. നാലാം ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയപ്പോഴാണ് വസ്ത്രങ്ങൾ എല്ലാം ബി​ഗ് ബോസ് വിട്ടുനിൽകിയത്.

Kalabhavan Sariga
Photo Credit: Kalabhavan Sariga / Instagram

കലാഭവൻ സരി​ഗ എവിക്ടാകും വരെ യൂണിഫോം ധരിക്കാനെ അനുവാദമുണ്ടായിരുന്നുള്ളു. റൂൾസ് മാറിയപ്പോഴേക്കും എവിക്ടാവുകയും ചെയ്തു. അതുകൊണ്ട് തന്നെ വാങ്ങിയ വസ്ത്രങ്ങളൊന്നും ഷോയിൽ ഉപയോ​ഗിക്കാൻ സരി​ഗയ്ക്ക് അവസരം കിട്ടിയില്ല. പതിനായിരങ്ങളും ലക്ഷങ്ങളും പൊടിച്ചാണ് പലരും നൂറ് ദിവസത്തേക്കുള്ള വസ്ത്രങ്ങൾ വാങ്ങിയതെന്ന് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സരി​ഗ പറഞ്ഞു.

ആദ്യം ബി​ഗ് ബോസ് തന്നെ ഏഴിന്റെ പണിയും ഈ വസ്ത്രം വാങ്ങൽ തന്നെയാണെന്നും സരി​ഗ കൂട്ടിച്ചേർത്തു. നൂറ് ദിവസം നിൽക്കുമെന്ന കോൺഫിഡൻസിലാണ് എല്ലാവരും ഒരുപാട് ഡ്രസ് കൊണ്ടുവന്നത് എന്നാണ് ജനങ്ങൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ സത്യം അതല്ല. ഞങ്ങൾ പത്തൊമ്പത് പേരെയും അഞ്ച് ദിവസം മുമ്പ് ബി​ഗ് ബോസ് ടീം വിളിച്ചിട്ട് പറഞ്ഞു...

നൂറ് ദിവസം നിൽക്കാനുള്ള നിങ്ങളുടെ കോസ്റ്റ്യൂം അയച്ച് തരണമെന്ന്. അതും ഞങ്ങൾ അവിടെ എത്തും മുമ്പേ അയച്ചുകൊടുക്കാനാണ് ബി​ഗ് ബോസ് ടീം പറഞ്ഞത്. ഡ്രസ്, ആഭരണങ്ങൾ, ഇന്നർവെയേഴ്സ് തുടങ്ങി എല്ലാം ഉൾപ്പെടുന്ന ലിസ്റ്റ് അവർ തന്നിരുന്നു. ഷോ തുടങ്ങി കഴിഞ്ഞാൽ ഇടയ്ക്ക് വീട്ടുകാരെ വിളിച്ച് കോസ്റ്റ്യൂം അയക്കാൻ പറയില്ലെന്നും ബിബി ടീം പറഞ്ഞിരുന്നു.

നിങ്ങൾ എത്ര ദിവസം നിൽക്കും എന്നതൊന്നും ഞങ്ങൾക്ക് അറിയേണ്ട. പക്ഷെ നൂറ് ദിവസത്തേക്കുള്ള വസ്ത്രങ്ങൾ ഇവിടെ എത്തിക്കണം എന്നും പറഞ്ഞിരുന്നു. അതാണ് ഞങ്ങൾക്ക് ബി​ഗ് ബോസ് ടീം തന്ന ആദ്യത്തെ ഏഴിന്റെ പണി. വസ്ത്രങ്ങളും മറ്റും വാങ്ങാനായി ഞങ്ങൾ എല്ലാവരും പരക്കം പായുകയായിരുന്നു. ചെറിയ വിലയുടെ തുണിത്തരങ്ങൾ വാങ്ങാമെന്ന് കരുതിയാൽ പോലും ഒന്ന് കൂട്ടിനോക്കൂ.‍...

Kalabhavan Sariga
Photo Credit: Kalabhavan Sariga / Instagram

മാത്രമല്ല ഇതെല്ലാം സെലക്ട് ചെയ്ത് എടുക്കുകയും വേണം. ജീൻസുകളും ടാസ്ക്ക് സമയത്ത് ഇടാനുള്ള വസ്ത്രങ്ങളും എല്ലാം വാങ്ങണമായിരുന്നു. ഇതെല്ലാം അറേഞ്ച് ചെയ്യുന്ന അഞ്ച് ദിവസം കൊണ്ട് തന്നെ നമ്മുടെ കിളിയങ്ങ് പറന്ന് പോകും. ഷോ കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് പോയ കിളി തിരിച്ച് കിട്ടുന്നത്.

മോഡേൺ വസ്ത്രങ്ങൾ ഇടാത്ത എനിക്ക് ഹൗസിൽ ചെന്നപ്പോൾ ബി​ഗ് ബോസ് തന്നത് മോഡേൺ വസ്ത്രങ്ങളാണ്. അത് ധരിക്കുമ്പോൾ തന്നെ നമുക്ക് പണി കിട്ടിയതുപോലെയാകും സരി​ഗ പറഞ്ഞു. വീക്കെന്റിൽ ലാലേട്ടൻ വരുമെന്ന് ഓർക്കുമ്പോൾ തന്നെ ടെൻഷനാണെന്നും സരി​ഗ കൂട്ടിച്ചേർത്തു. ലാലേട്ടൻ കാണാം എന്ന ആകാംഷയോടെയല്ല ഇരിക്കുന്നത്. എന്തൊക്കെ ഹൗസിൽ നമ്മൾ ചെയ്തിട്ടുണ്ടെന്നത് നമുക്ക് അറിയില്ലല്ലോ എന്നും സരി​ഗ പറഞ്ഞു.

പതിനഞ്ച് പേരാണ് ഹൗസിൽ ഇപ്പോൾ അവശേഷിക്കുന്നത്. കൂടാതെ അ‍ഞ്ച് വൈൽഡ് കാർഡുകൾ കൂടി ഇന്ന് ഹൗസിലേക്ക് പ്രവേശിച്ചു.‍ ജിഷിൻ മോഹൻ, മസ്താനി, പ്രവീൺ, സാബുമോൻ, വേദലക്ഷ്മി എന്നിവരാണ് പുതിയ വൈൽഡ് കാർഡുകൾ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X