'രേണുവിന്റെ തലയിൽ പേനില്ല ഞാനാണ് ഒപ്പം കിടന്നത്, ഭക്ഷണം കിട്ടാതെ ആര്യൻ കരഞ്ഞു, വെള്ളം കുടിച്ച് വയറ് നിറച്ചു'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കലാഭവൻ സരി​ഗ. പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാൻ സരി​ഗയ്ക്ക് ആയില്ല. ഇരുപത് ദിവസത്തിനുശേഷം എവിക്ടായ സരി​​ഗ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ബി​ഗ് ബോസ് ഹൗസിലെ അനുഭവങ്ങൾ പങ്കുവെച്ചു. താൻ രണ്ടാഴ്ചയിൽ കൂടുതൽ തികയ്ക്കില്ലെന്ന് ഭർത്താവ് നേരത്തെ പ്രവചിച്ചിരുന്നുവെന്ന് സരി​ഗ പറയുന്നു.

എവിക്ടായിയെങ്കിലും ഞാൻ ഭയങ്കര ഹാപ്പിയാണ്. കാരണം പോയതുപോലെ തിരിച്ച് വന്നൊരാൾ ഞാനാണ്.‍ എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട് പോയതുപോലെ അല്ല തിരിച്ച് വന്നതെന്നും നെ​ഗറ്റീവായി പോയവർ പോസിറ്റീവായി വന്നുവെന്നും പോസിറ്റീവായി പോയവർ നെ​ഗറ്റീവായി തിരിച്ച് വന്നുവെന്നുമെല്ലാം.

Kalabhavan Sariga
Photo Credit: Asianet / Youtube

ഞാൻ പക്ഷെ സേഫായി തടികേടാകാതെ രക്ഷപ്പെട്ട് തിരികെ വന്നിട്ടുണ്ട്. അതിൽ ഞാൻ ഹാപ്പിയാണ്. ഞാനുണ്ടായിരുന്ന എപ്പിസോഡുകൾ എല്ലാമൊന്നും കണ്ടിട്ടില്ല. എവിക്ടാകുമെന്ന് ഉറപ്പുള്ളതുപോലെയായിരുന്നു തലേദിവസം രാത്രി ഞാൻ ഹൗസ്മേറ്റ്സിനോട് സംസാരിച്ചത്. എവിക്ടാകുമെന്ന തോന്നലായിരുന്നില്ല എനിക്ക്. ഒരാഴ്ചയിൽ കൂടുതൽ നിനക്ക് ഹൗസിൽ നിൽക്കാനെ പറ്റില്ലെന്ന് ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു.

കാരണം പുള്ളിക്ക് ബി​ഗ് ബോസ് എന്താണെന്നും ഞാൻ എന്താണെന്നും പ്രേക്ഷകർ എന്താണെന്നും വ്യക്തമായി അറിയാം. അതിനാലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. എന്നെ ഹൗസ്മേറ്റ്സിന് പ്രവോക്ക് ചെയ്യാൻ പറ്റുമായിരുന്നില്ല. അവർ തന്നെ എന്നോട് അത് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പ്രശ്നം വന്നാലും സോറി പറഞ്ഞ് അവസാനിപ്പിക്കും.

പിന്നീട് അവർക്കൊന്നും പറയാനുണ്ടാവില്ല. ഞാൻ‌ ഹൗസിലെ ചില സീരിയസ് പ്രശ്നങ്ങളിൽ എല്ലാം തന്നെ ഇടപെട്ട വ്യക്തിയാണ്. പക്ഷെ ടെലികാസ്റ്റ് ചെയ്തത് ഞാൻ കോട്ടുവായിട്ട് ഇരിക്കുന്ന വിഷ്യൽസ് മാത്രമാണ്. ചീത്ത പറയാതെ കാര്യങ്ങൾ ഹാന്റിൽ ചെയ്യണമെന്നെല്ലാമുള്ള ലക്ഷ്യത്തോടെയാണ് ഞാൻ പോയത്. എന്റെ അച്ഛനും അമ്മയും വരെ പറഞ്ഞു എവിടെയായിരുന്നു ബി​ഗ് ബോസ് ഹൗസിൽ കണ്ടതേയില്ലല്ലോയെന്ന്.

സ്മൂത്തായ കാര്യങ്ങൾ ബി​ഗ് ബോസ് ടീമിന് വേണ്ട. ബി​ഗ് ബോസിലേക്ക് പോകരുതെന്ന് കയ്യും കാലും പിടിച്ച് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. ഡിവോഴ്സ് ആകുമെന്ന് വെല്ലുവിളിച്ചവരുമുണ്ട്. പക്ഷെ നമ്മൾ ഹൗസിൽ ചെയ്യാത്തതൊന്നും അവർ പ്രേക്ഷകരെ കാണിക്കില്ല. അതേസമയം നമ്മൾ ചെയ്തത് അവർക്ക് കാണിക്കാതിരിക്കാനും പറ്റും.

Kalabhavan Sariga
Photo Credit: Asianet / Youtube

എനിക്ക് പിആർ വർക്കൊന്നും ഉണ്ടായിരുന്നില്ലെന്നും സരി​ഗ പറയുന്നു. രേണുവിന്റെ തലയിൽ നിറയെ പേനാണെന്ന അനുവിന്റെ ആരോപണത്തിൽ തനിക്കുള്ള പ്രതികരണവും സരി​ഗ പങ്കുവെച്ചു. രേണു ഇരുപത്തിനാല് മണിക്കൂറും കരച്ചിലാണ്. പുറത്ത് പോകണമെന്നാണ് പറയുന്നത്. ഫെയിമിന്റെ കാര്യവും പെയ്മെന്റിനെ കുറിച്ചും ആലോചിക്കുമ്പോഴാണ് പുറത്തുപോകേണ്ടെന്ന് രേണു പറയുന്നത്. താൻ മരിച്ചുവെന്ന് മോൻ വിചാരിച്ച് കാണുമോയെന്ന ടെൻഷനാണ് രേണുവിന്.

അതുപോലെ രേണുവിന്റെ കാല് മുഴുവൻ വിണ്ട് കീറിയിട്ടുണ്ട്. അതിന്റെ വേദനയുമെല്ലാം രേണുവിനെ അലട്ടുന്നുണ്ട്. പേൻ വിഷയത്തിൽ എനിക്ക് പറയാനുള്ളത്... ഞാനാണ് രേണുവിന്റെ അടുത്ത് കിടക്കുന്നത്. പക്ഷെ തലയിൽ ഒരു പേനെ പോലും ഞാൻ കണ്ടിട്ടില്ല. പിന്നെ തല ചൊറിയുന്നത് അവരുടെ മാനറിസമാണ്. ഞാൻ ഉപദേശിച്ചശേഷം അത് രേണു നിർത്തി സരി​ഗ പറഞ്ഞു.

ആര്യൻ-ജിസേൽ റിലേഷൻഷിപ്പിൽ ഞങ്ങൾക്ക് ആർക്കും ഒരു വൃത്തികേട് തോന്നിയിട്ടില്ല. അവർ തമ്മിൽ നല്ല സൗഹൃദമാണെന്നും സരി​ഗ കൂട്ടിച്ചേർ‌ത്തു. ഹൗസിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ഭക്ഷണത്തിനാണെന്നും സരി​ഗ പറയുന്നു. ഫുഡ് ഭയങ്കര കുറവായിരുന്നു ഇത്തവണ.

വെള്ളം കുടിച്ചും ചായ കുടിച്ചുമാണ് വയറ് നിറച്ചത്. നെവിനും ആര്യനുമൊക്കെ പൊട്ടികരഞ്ഞിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഇങ്ങനെ പട്ടിണി കിടക്കുന്നവരുണ്ടോയെന്ന് സംശയമാണ്. നമ്മുടെ മാനസീകനില തെറ്റിക്കുന്നത് ഭക്ഷണമാണ്. തൽക്കാല ആശ്വാസത്തിന് പഞ്ചസാര വാരി തിന്നിട്ടുണ്ടെന്നും സരി​ഗ പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X