ജിസേലിനെത് സംസ്‌കാരത്തിന് നിരക്കാത്ത വേഷമെന്ന് ഷാനവാസ്: നിക്കർ മാറ്റി മുണ്ട് ഉടുക്കാൻ റെഡിറ്റ് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ 7 തിരശീല ഉയർന്ന് ഏതാണ് മണിക്കൂറുകളിൽ തന്നെ ഒരുപാട് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. എല്ലാ സീസണുകളിലെയും പോലെ, ഒരുപാട് വലിയ ഡ്രാമകളും, തമ്മിൽ തല്ലലുകളും, ഗ്രൂപ്പിസവും എല്ലാം ഈ സീസണിലും കാണാൻ ആവുമെന്ന് ഉറപ്പാണ്. എങ്കിലും, ഇത്തവണത്തെ ഹൌസ് അംഗങ്ങളുടെ കാര്യത്തിൽ അത്ര തൃപ്തരല്ല പ്രേക്ഷകർ. പ്രതീക്ഷയുണർത്തുന്ന മത്സരാർത്ഥികൾ ഇത്തവണ കുറവാണ് എന്നാണ് അവരുടെ പരാതി. അതിനിടെ, ബിഗ് ബോസ് വീട്ടിലേക്ക് കയറിയവരുടെ നിലാവാരം പോരാ എന്ന അഭിപ്രായവും അവർക്കുണ്ട്.
എന്തായാലും ബിഗ് ബോസ് പ്രേക്ഷകരുടെ പുതിയ ഇരയായിരിക്കുകയാണ് ടെലിവിഷൻ താരം ഷാനവാസ് ഇപ്പോൾ. പുതിയ സീസണിലെ പ്രതീക്ഷയുയർത്തുന്ന മത്സരാർത്ഥിയായി എത്തിയ നടൻ, ഇപ്പോൾ അയാളുടെ പഴഞ്ചൻ ചിന്താഗതിയുടെ പേരിലാണ് സോഷ്യൽ മീഡിയ ആക്രമണം നേരിടുന്നത്. അതിന് കാരണമാവട്ടെ, മറ്റൊരു ഹൌസ്മേറ്റ് ആയ ജിസേൽ തക്രാളിന്റെ വസ്ത്രധാരണത്തെ കുറിച്ച് ഷാനവാസ് നടത്തിയ കമെന്റും. ആദ്യ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയ്ക്ക് ഇടയിലാണ് ഈ സംഭവം അരങ്ങേറിയത്.

ജിസേൽ തക്രാളിനെ ഈ ആഴ്ചയിലെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്ത ഷാനവാസ്, അതിന് കാരണമായി പറഞ്ഞത് മോഡലിന്റെ വേഷമാണ്. ജിസേൽ നമ്മുടെ സംസ്കാരത്തിന് ചേരാത്ത വിധമുള്ള ഡ്രെസ്സുകൾ ഷോയിൽ ഇടുന്നത് കൊണ്ടാണ് അവരെ നോമിനേറ്റ് ചെയ്യുന്നതെന്നാണ് നടൻ പറഞ്ഞത്. എന്നാൽ ഏറ്റവും രസകരമായ കാര്യം, ഇത് പറയുമ്പോൾ ഷാനവാസ് ധരിച്ചിരുന്നത് ഒരു ടീഷർട്ടും, നിക്കറും ആണ് എന്നതാണ്. ഇത് ശ്രദ്ധിച്ച സോഷ്യൽ മീഡിയ പ്രേക്ഷകർ ഷാനവാസിനെ ഇപ്പോൾ ബിഗ് ബോസ് ഹൌസിലെ "സദാചാര അമ്മാവൻ" എന്നാണ് വിളിക്കുന്നത്.
"ഈ വ്യക്തി ജിസായേലിനെ അവരുടെ വേഷധാരണത്തിന്റെ പേരിലാണ് ഇയാൾ നോമിനേറ്റ് ചെയ്യുന്നത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണോ നമ്മൾ ഇപ്പോഴും ജീവിക്കുന്നത്? എല്ലാവർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. ബിഗ് ബോസ് വൈവിധ്യത്തെ ആഘോഷിക്കണം, വ്യക്തിപരമായ ഇഷ്ടങ്ങളെ വിലയിരുത്തരുത്. ഈ മനോഭാവം മാറണം," ഒരു റെഡിറ്റ് പ്രേക്ഷകന് കുറിച്ചു. "ആ നിക്കറും ടീ-ഷർട്ടും ധരിച്ച് കേരള സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണോ?" ഒരു റെഡിറ്റ് യൂസർ ചോദിച്ചു.

"കുട്ടി നിക്കർ ഇട്ടിട്ടാണ് ഇവൻ ഇത് പറയുന്നെ എന്നോർക്കണം! മലയാളി പുരുഷന്മാരുടെ കൃത്യമായ പ്രാതിനിധ്യം! ഇത്തവണ ട്രോഫി ഇയാൾക്ക് ഉറപ്പിച്ചോ അതോ ഇതിലും വല്യ സ്ത്രീവിരുദ്ധനു വേണ്ടി കാത്തിരിക്കണോ?" മറ്റൊരു പ്രേക്ഷകൻ ചോദിച്ചു. "കേരള സംസ്‌കാരത്തിൽ എല്ലാരും ഷോർട്ട്‌സും ടീഷർടട്ടും ആയോണ്ട് പിന്നെ കൊഴപ്പമില്ല," മറ്റൊരാൾ പരിഹാസത്തോടെ കുറിച്ചു. "കേരള സംസ്‌കാരത്തിനൊത്ത മുണ്ടും ഷർട്ടും എന്താണാവോ ഈ സദാചാര അമ്മാവൻ ഇടാത്തത്... പെണ്ണുങ്ങൾക്ക് മാത്രമേയുള്ളു ഇതൊക്കെ," മറ്റൊരാൾ ചോദിച്ചു.
എന്തായാലും, ഷാനവാസിന്റെ ഇരട്ടത്താപ്പ് നയത്തിന് എതിരെ പ്രേക്ഷകർ പ്രതികരിച്ചു തുടങ്ങിയ സ്ഥിതിക്ക്, ഇനിയുള്ള ദിവസങ്ങളിലെ നടന്റെ പ്രവർത്തികൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപെടുമെന്ന് ഉറപ്പാണ്. എത്രയും പെട്ടെന്ന് ഷാനവാസിന്റെ ഈ മനസ്ഥിതി മറ്റുള്ള ബിഗ് ബോസ് അംഗങ്ങൾ അറിയുമെന്നും, അതിനെതിരെ അവർ കൂടി പ്രതികരിക്കുമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉള്ള ഷോയുടെ ആരാധകർ കരുതുന്നത്. ഒപ്പം തന്നെ, വെറും പ്രേക്ഷക ശ്രദ്ധ നേടാനുള്ള ശ്രമത്തിനിടെയുള്ള വഴക്കുകൾ അല്ലാതെ, കാര്യമായ മത്സരങ്ങൾ വീടിനുള്ളിൽ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.


Click it and Unblock the Notifications











