അനീഷിന്റെ ആ​ഗ്രഹം നിറവേറുന്നു, സെലിബ്രിറ്റികളോട് മുട്ടാൻ ഒന്നിൽ കൂടുതൽ കോമണേഴ്സ്?, പക്ഷെ സം​ഗതി എളുപ്പമല്ല!

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ എട്ടിന് തിരിതെളിയാൻ പോകുന്നു. സീസൺ ഏഴിന്റെ ​ഗ്രാന്റ് ഫിനാലെ ഇക്കഴിഞ്ഞ നവംബറിലായിരുന്നു. സീരിയൽ താരം അനുമോളാണ് കപ്പ് നേടിയത്. ഏറെ ശ്രദ്ധിക്കപ്പെട്ടൊരു സീസൺ തന്നെയായിരുന്നു ഏഴാം സീസൺ. എന്നാൽ പിആറിന്റെ സാന്നിധ്യം മൂലം വിജയി ആരാകുമെന്നതെല്ലാം അമ്പത് ദിവസം പിന്നിട്ടപ്പോൾ തന്നെ ഒട്ടുമിക്ക പ്രേക്ഷകർക്കും പ്രെഡിക്ട് ചെയ്യാൻ കഴിഞ്ഞിരുന്നു.

വിഷമമുണ്ട് പക്ഷെ ആരോട് പരാതി പറയാൻ?, തലവിധിയായി കരുതി, ദിലീപേട്ടന്റെ ഒറ്റ നിർബന്ധമായിരുന്നു; കാവ്യ പറഞ്ഞത്!
വിഷമമുണ്ട് പക്ഷെ ആരോട് പരാതി പറയാൻ?, തലവിധിയായി കരുതി, ദിലീപേട്ടന്റെ ഒറ്റ നിർബന്ധമായിരുന്നു; കാവ്യ പറഞ്ഞത്!

സീസൺ ഏട്ടിന് ഒട്ടനവധി പ്രത്യേകതകളുണ്ടാകും. അതിന്റെ സൂചനകൾ നൽകി ആ​ദ്യത്തെ പ്രമോ ഷോ ഹോസ്റ്റായ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറങ്ങി. മറ്റ് ബിഗ് ബോസ് ഷോകളിൽ നിന്നും സീസണുകളിൽ നിന്നും വ്യത്യസ്തമായി എട്ടാം സീസണിൽ കൂടുതൽ സാധാരണക്കാർക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും.

Bigg Boss Malayalam 8

​മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു പ്രത്യേക ഷോ തന്നെ ഒരുക്കുന്നുണ്ട്. അതാണ് ബിഗ് ബോസ് അഗ്നിപരീക്ഷ. ഈ അഗ്നിപരീക്ഷയിൽ പങ്കെടുത്ത് മികച്ച പ്രകടനത്തിലൂടെ വിജയിക്കുന്നവർക്ക് ബിഗ് ബോസ് മലയാളം സീസൺ എട്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നരേന്ദ്രനായി വരുമ്പോൾ ഞാൻ ഒരു സാധാരണക്കാരനായിരുന്നു.

അതുകൊണ്ട് തന്നെ ഒരു സാധാരണക്കാരന്റെ ആശങ്കകളും വിഷമവും എനിക്ക് നന്നായി മനസിലാകും. മറ്റ് ബി​ഗ് ബോസ് ഷോകളെ അപേക്ഷിച്ച് ബി​ഗ് ബോസ് മലയാളത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത നമ്മൾ സാധാരണക്കാർക്കും അവസരം കൊടുക്കുന്നുവെന്നത് തന്നെയാണ്. എന്നാൽ ഇത്തവണ ബി​ഗ് ബോസ് മലയാളം സീസൺ 8ൽ നിരവധി സാധാരണക്കാർക്കാണ് അവസരം കൊടുക്കുന്നത്.

എന്തോ കാര്യമുണ്ടെന്ന് തോന്നി! ആത്മീയതയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്! പ്രശാന്ത് ലെനയെ വിവാഹം ചെയ്തതിന് കാരണം?
എന്തോ കാര്യമുണ്ടെന്ന് തോന്നി! ആത്മീയതയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്! പ്രശാന്ത് ലെനയെ വിവാഹം ചെയ്തതിന് കാരണം?

ബി​ഗ് ബോസ് മത്സരാർത്ഥികൾക്കുള്ള തെര‍ഞ്ഞെടുപ്പിനായി ഒരു ഷോയിലൂടെ ഒരു മത്സരവേദി തന്നെ ഒരുക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ. അഗ്നിപരീക്ഷ വിജയിച്ച് വരുന്നവർക്ക് ഷോയിലെ പ്രകടന മികവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിഗ് ബോസ് മലയാളം സീസൺ എട്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും എന്നാണ് പ്രമോയിൽ മോഹൻലാൽ പറഞ്ഞത്. അഞ്ചാമത്തെ സീസൺ മുതലാണ് കോമണേഴ്സിനും ബി​ഗ് ബോസ് ഷോയിലേക്ക് അവസരം നൽകി തുടങ്ങിയത്.

ആദ്യം എത്തിയ കോമണർ ​ഗോപിക ​ഗോപിയായിരുന്നു. എന്നാൽ അധികം ദിവസം ഹൗസിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ പുറത്തായി. കൊറിയർ സർവീസ് ഓഫീസിലെ ജീവനക്കാരി എന്ന ലേബലിലാണ് ​ഗോപിക ഷോയിലേക്ക് എത്തിയത്. ബി​ഗ് ബോസിനുശേഷം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന നിലയിൽ തിരക്കുള്ള താരമായി.

Bigg Boss Malayalam 8

ആറാം സീസണിൽ മൂന്ന് കോമണേഴ്സാണ് ഉണ്ടായിരുന്നത്. അധ്യാപികയായ റെസ്മിൻ ബായി, യാത്രികയായ നിഷാന എൻ, തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥി നന്ദന സി എന്നിവരയായിരുന്നു അത്. ഏഴാം സീസണിൽ റണ്ണറപ്പായ അനീഷായിരുന്നു കോമണറായി മത്സരിക്കാനെത്തിയ ഏക വ്യക്തി. ആദ്യമായാണ് ഷോയുടെ ചരിത്രത്തിൽ ഒരു കോമണർ ​ഗ്രാന്റ് ഫിനാലെ വരെ എത്തുന്നത്.

ആ നേട്ടം അനീഷിന് സ്വന്തമായി. ചെറിയ വ്യത്യാസത്തിലാണ് കപ്പ് അനീഷിന് നഷ്ടമായത്. അതേസമയം അനീഷിന്റെയു വലിയൊരു ആ​ഗ്രഹമായിരുന്നു ഷോയിൽ കൂടുതൽ കോമണേഴ്സ് പങ്കാളികളാകണമെന്നത്. ആ ആ​ഗ്രഹം കൂടിയാണ് നിറവേറാൻ പോകുന്നത്. ഇത്തവണ സീസൺ എത്തരത്തിലാകുമെന്ന് അറിയാനാണ് ബിബി പ്രേക്ഷകരും കാത്തിരിക്കുന്നത്.

ഭർത്താവിനെ തട്ടിയെടുക്കില്ല, എന്തൊരു മോശം പ്രവണത! സൂര്യ എന്റെ ടെെപ് അല്ലെന്ന് തൃഷയും; ആരാധക പോര്
ഭർത്താവിനെ തട്ടിയെടുക്കില്ല, എന്തൊരു മോശം പ്രവണത! സൂര്യ എന്റെ ടെെപ് അല്ലെന്ന് തൃഷയും; ആരാധക പോര്

അതേസമയം സ്കൂൾ തുറന്ന് സജീവമാകുന്ന ആ​ഗസ്റ്റ് മാസത്തിൽ ഷോ നടത്തുന്നതിനോട് ചില പ്രേക്ഷകർ അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. മിനിസ്ക്രീനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ ശ്രദ്ധ നേടിയ അഭിനേതാക്കളും ഇന്‍ഫ്ലുവന്‍സേഴ്സുമൊക്കെയാണ് ബിഗ് ബോസില്‍ മത്സരാര്‍ഥികളായി സാധാരണ എത്താറ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X