'എന്തൊക്കെ വന്നാലും റോബിനോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ... ആ മനുഷ്യന്റെ സത്യം കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു'

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി പങ്കെടുത്തശേഷം ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. എഴുപത് ദിവസത്തോളം ഹൗസിൽ നിന്നുവെങ്കിലും സഹമത്സരാർത്ഥി റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന് ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ റോബിനെ ബി​ഗ് ബോസ് മത്സരത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. ആ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നതും റോബിനായിരുന്നു.

മത്സരത്തിൽ തുടർന്നിരുന്നുവെങ്കിൽ ടൈറ്റിൽ നേടുക റോബിൻ തന്നെയാകും. റോബിൻ പുറത്തായതോടെ താരത്തിന്റെ ഉറ്റ സുഹൃത്ത് ദിൽഷ പ്രസന്നനാണ് റോബിൻ ആരാധകർ പിന്തുണ നൽകിയത്. അതുകൊണ്ട് തന്നെ ആ സീസണിൽ വിജയിയായത് ദിൽഷയാണ്. രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. റോബിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വിജയിയാവുക ബ്ലെസ്ലിയായിരുന്നു.

Robin Radhakrishnan

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നിരവധി വിവാദങ്ങൾ റോബിന്റെ പേരിലുണ്ടായിട്ടുണ്ട്. ആദ്യത്തേത് ദിൽഷ പ്രസന്നനുമായുള്ള പ്രണയവും അതേ തുടർന്ന് നടന്ന വിവാഹആലോചനയും ആ ബന്ധത്തിന്റെ തകർച്ചയുമെല്ലാമായിരുന്നു. മറ്റുള്ളവ ഭക്ഷണപൊതികളുമായി കുഞ്ഞുങ്ങളെ കാണാൻ പോയതും കണ്ടന്റ് ഉണ്ടാക്കാനായി ഛര്‍ദ്ദി ഉണ്ടെന്ന് അഭിനയിച്ചതുമെല്ലാമാണ്.

കണ്ടന്റ് ഉണ്ടാക്കാനായി ഛര്‍ദ്ദിയുള്ളതായി റോബിൻ അഭിനയിച്ചതാണെന്ന് വെളിപ്പെടുത്തിയത് ഒരു സമയത്ത് റോബിന്റെ സുഹൃത്തായിരുന്ന ആരവാണ്. ഇപ്പോഴിതാ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ പൊതുജനങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടി ആരവ് പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. റോബിന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ആരവിന്റെ പുതിയ വീഡിയോ എത്തിയത്.

വിവി എന്ന യുട്യൂബറുടെ നിർബന്ധപ്രകാരമാണ് താൻ റോബിൻ കണ്ടന്റ് ഉണ്ടാക്കാനായി ഛര്‍ദ്ദി ഉണ്ടെന്ന് കാണിച്ച വീഡിയോ പുറത്തുവിട്ടത് എന്നാണ് പുതിയ വീഡിയോയിൽ ആരവ് പറയുന്നത്. റോബിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു സംഭവമായിരുന്നു റോബിൻ ഛർദ്ദിക്കുന്ന വീഡിയോ ഞാൻ ഇട്ടൂവെന്നത്. ശരിക്കും അങ്ങനെ സംഭവിച്ചിട്ടുള്ള കേസാണെങ്കിൽ കൂടിയും റോബിന്റെ പല വീഡിയോസും കാര്യങ്ങളും എന്റെ കയ്യിൽ ഉണ്ടായിരുന്നു.

പിന്നെ കോൾ റെക്കോർഡ്സ് സൂക്ഷിക്കുന്ന വ്യക്തിയല്ല ഞാൻ. റോബിൻ ഛര്‍ദ്ദിക്കുന്ന വീഡിയോ പന്ത്രണ്ട് മാസം വരെ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. ഈ സാധനം പുറത്ത് വിടാൻ എന്നോട് പറഞ്ഞത് വിവിയെന്ന് പറഞ്ഞ വ്യക്തിയാണ്. വീഡിയോ പുറത്ത് വിടണം കാര്യങ്ങൾ നാട്ടുകാർ അറിയണമെന്ന് പറഞ്ഞ് എന്നെ കൊണ്ട് നിർബന്ധിപ്പിച്ചാണ് വീഡിയോ പുറത്തുവിടീപ്പച്ചത്.

Robin Radhakrishnan

എന്നിട്ടും പ്രൈവെറ്റിലായിരുന്നു വീഡിയോ വെച്ചിരുന്നത്. ഇതൊരാളെ പേഴ്സണലി ബാധിക്കുന്ന കാര്യമാണ് അയാളുടെ ലൈഫ് സ്പോയിൽ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞിട്ട് ഞാൻ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായപ്പോഴും വീഡിയോ ഹോൾഡ് ചെയ്ത് വെച്ചിരുന്നു. എന്നിട്ടും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആ വീഡിയോ എന്നെകൊണ്ട് പുറത്ത് വിടാൻ പ്രേരിപ്പിക്കുകയായിരുന്നു. മാത്രമല്ല ഈ സംഭവം റോബിന്റെ കരിയറിനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടായിരുന്നു.

എല്ലാം എന്നെകൊണ്ട് ചെയ്യിപ്പിച്ചത് വിവിയാണ്. റോബിനെ പൂട്ടി ആ ചാവി ഞാനെടുക്കുമെന്ന് വിവി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട് എന്നാണ്. വിവിക്ക് റോബിനോട് എന്താണ് ഇത്ര ദേഷ്യമെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും പുതിയ വീഡിയോയിൽ ആരവ് പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി ആരാധകർ റോബിനെ പിന്തുണച്ചുള്ള കമന്റുമായി എത്തി.

എന്തൊക്കെ വന്നാലും റോബിനോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ... ആ മനുഷ്യന്റെ സത്യം കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു, എന്തൊക്കെ പറഞ്ഞാലും അന്ന് താങ്കളും ചെയ്തത് തെറ്റ് തന്നെയാണ്. ഇതൊക്കെ വീഡിയോ എടുത്ത് വെക്കേണ്ട ആവശ്യം എന്തായിരുന്നു.

ഡോക്ടർ റോബിൻ എന്ന വ്യക്തി അനുഭവിച്ചതിന് കൈയും കണക്കും ഇല്ല. അദ്ദേഹത്തെ പൂട്ടി കെട്ടാൻ ഡോക്ടർ തന്നെ വിചാരിക്കണം അല്ലാതെ നിങ്ങളെ പോലുള്ള ഒരു നീർക്കോലി വിചാരിച്ചാലും നടക്കില്ല. ഞങ്ങളെ പോലുള്ള ഒരു കൂട്ടം അദ്ദേഹത്തെ ഇഷ്ടപെടുന്ന വ്യക്തികൾ ഉണ്ടാകും കൂടെ എന്നെല്ലാമാണ് കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X