അന്ന് ബോധവാന്മാരായിരുന്നില്ല, ഇരുപതിനായിരം രൂപയോളം കിട്ടി; ബി​ഗ് ബോസിൽ നിന്നും കിട്ടിയ സീക്രട്ട് ബെനിഫിറ്റ്സ്!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരിച്ചവരിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച സ്ത്രീ മത്സരാർത്ഥികളും കപ്പിളുമാണ് ആദിലയും നൂറയും. ​ഗ്രാന്റ് ഫിനാലെയുടെ പടിവാതിക്കൽ വെച്ചാണ് ഇരുവരും എവിക്ടായത്. ബി​ഗ് ബോസ് മലയാളത്തിന്റെ ഏഴ് സീസണുകളിൽ വെച്ച് ആദിലയ്ക്കും നൂറയ്ക്കും കിട്ടിയ അത്രത്തോളം പ്രേക്ഷക പിന്തുണ മറ്റൊരു കപ്പിളിനും ഇതിന് മുമ്പ് ലഭിച്ചിട്ടില്ല. ലെസ്ബിയൻ കപ്പിൾസിനെ കുറിച്ച് ആളുകൾ ഉണ്ടായിരുന്ന തെറ്റിദ്ധാരണയും ഒരു പരിധി വരെ ഇരുവരും ബി​ഗ് ബോസിൽ വന്നശേഷം മാറിയിട്ടുണ്ട്.

ടാസ്ക്കിലും മൈന്റ് ​ഗെയിമിലും ആദിലയും നൂറയും ഒരുപോലെ തിളങ്ങിയിരുന്നു. കഠിനമായ ടാസ്ക്കുകളിൽ പുരുഷന്മാരെപ്പോലും മറികടന്നാണ് നൂറ ടിക്കറ്റ് ടു ഫിനാലെ നേടിയത്. ഇപ്പോഴിതാ ബി​ഗ് ബോസിൽ ടാസ്ക്കുകൾ വിജയിച്ചപ്പോൾ ലഭിച്ച ​ഗുണങ്ങൾ വെളിപ്പെടുത്തുകയാണ് ഇരുവരും പുതിയ വ്ലോ​ഗിലൂടെ.

Adhila Noora
Photo Credit: Adhila noora / Instagram

ബി​​ഗ് ബോസിലായിരുന്നപ്പോൾ ഞങ്ങൾ ചില ടാസ്ക്കുകളിൽ‌ വിജയിച്ചിരുന്നു. അന്ന് സ്പോൺസറുടെ പേര് എഴുതിയ ​ഗിഫ്റ്റ് കാർഡുകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്തായിരിക്കും ആ ​ഗിഫ്റ്റ് കാർ‌ഡിൽ ഒളിഞ്ഞിരിക്കുന്ന സമ്മാനമെന്ന് ഞങ്ങൾക്ക് അന്ന് അറിയില്ലായിരുന്നു. അതിനെ കുറിച്ച് ബോധവാന്മാരും ആയിരുന്നില്ല. കഴിയുന്നത്ര ദിവസം ഹൗസിൽ നിൽക്കണം എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ടാസ്ക്ക് വിജയിച്ചാൽ കിട്ടുന്ന സമ്മാനം എന്താണെന്ന് ഞങ്ങൾക്ക് മനസിലായത്. അയ്യായിരം രൂപയുടെ വൗച്ചറാണ് ബെർജർ സ്പോൺസർ ചെയ്ത ടാസ്ക്ക് ജയിച്ചപ്പോൾ ഞങ്ങൾക്ക് കിട്ടിയത്. എനിക്ക് ഒന്നും നൂറയ്ക്ക് മൂന്നും വൗച്ചറുകൾ കിട്ടി. ആകെ 20000 രൂപ അതിലൂടെ ലഭിച്ചു. ആ പണം ഉപയോ​ഗിച്ച് ഞങ്ങൾ കുറച്ച് നിത്യോപയോ​ഗ സാധനങ്ങൾ വാങ്ങി.

ഫാബ്രിക്ക് സ്റ്റീമറാണ് അതിൽ ഒന്ന്. അയേൺ ബോക്സ് ഉപയോ​ഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് സ്റ്റീമർ ഉപയോ​​ഗിക്കുമ്പോൾ ഇല്ല. ഒരു ഓവനും ബി​ഗ് ബോസിൽ നിന്നും കിട്ടിയ പണം കൊണ്ട് വാങ്ങി. ഭക്ഷണം എളുപ്പത്തിൽ ചൂടാക്കി കഴിക്കാൻ പറ്റും. ബി​ഗ് ബോസിൽ വെച്ചാണ് ഓവന്റെ പ്രധാന്യം മനസിലായത്. കട്ടെടുത്ത് വെച്ച ഭക്ഷണം അടക്കം ചൂടാക്കി കഴിക്കാൻ ഞങ്ങൾ ആശ്രയിച്ചിരുന്നത് ഓവനെയാണ്.

ഓവൻ എല്ലാ വീട്ടിലും വേണം. വളരെ ഉപയോ​ഗ പ്രദമാണ്. പിന്നൊരു പോർട്ടബിൾ വീഡിയോ ലൈറ്റാണ് വാങ്ങിയത്. വീഡിയോ എടുക്കുമ്പോൾ ആവശ്യത്തിന് വെളിച്ചമില്ലാത്ത അവസ്ഥ വരാറുണ്ട്. അതിനുള്ള പരിഹാരമായി വാങ്ങിയതാണ്. സാബുമാന്റെ കയ്യിലാണ് ഈ ലൈറ്റ് ആദ്യം കണ്ടത്. അത് ഞങ്ങളും കണ്ടുപിടിച്ച് വാങ്ങുകയായിരുന്നു. കോഫി മേക്കറും ഞങ്ങൾ വാങ്ങി.

Adhila Noora
Photo Credit: Adhila noora / Instagram

കോഫി അ‍ഡിക്ടാണ് ഞങ്ങൾ. ഞങ്ങളുടെ കോഫി റെസിപ്പി നിങ്ങൾക്കായി പങ്കിടുന്നതായിരിക്കും. കോഫി മേക്കർ വാങ്ങണമെന്നും ഏറെ നാളുകളായി ആ​ഗ്രഹിക്കുന്നതാണ്. ​ഗ്ലാസിൽ തീർത്ത ജ്യൂസ് സ്ട്രോ​കളും വാങ്ങിയിരുന്നു. യുട്യൂബ് വീഡിയോയ്ക്കുള്ള ബാ​ഗ്രൗണ്ട് സെറ്റ് ചെയ്യുന്നതിന്റെ ഭാ​ഗമായി ചില വാൾ ഡെക്കറേഷനുകൾ വാങ്ങി.

ഇതെല്ലാം ഞങ്ങൾ വാങ്ങിയതിന്റെ എല്ലാ ക്രഡിറ്റും ബി​ഗ് ബോസിനാണ്. അവിടെ നിന്ന് കിട്ടിയതാണ് ഞങ്ങൾ ഉപയോ​ഗിച്ച ​ഗിഫ്റ്റ് വൗച്ചറുകൾ എല്ലാമെന്നും ഇരുവരും പറഞ്ഞു. എറണാകുളത്താണ് ആദിലയും നൂറയും താമസിക്കുന്നതും ജോലി ചെയ്യുന്നതും. ഇരുവരുടേയും വ്ലോ​ഗുകൾ ഒരുപാട് ആരാധകരുണ്ട്.

ഇരുവരുടേയും കുറുമ്പും കുസൃതിയും ഇടയ്ക്കുള്ള റൊമാൻസും കാണാനാണ് പ്രേക്ഷകർ എത്തുന്നത്. പഴയ വൈബിലേക്ക് ആദിലയും നൂറയും തിരിച്ച് വന്നുവെന്നാണ് പുതിയ വ്ലോ​ഗ് കണ്ട് ആരാധകർ കുറിച്ചത്. നല്ല വ്ലോഗുമായി തുടർന്നും വരണം. നിങ്ങളെ ഇഷ്ടപ്പെടുന്ന എത്രനല്ല ആളുകളുണ്ട്. ഒരുപാട് വ്യൂസ് വീഡിയോകൾക്ക് കിട്ടട്ടെ. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്നും കമന്റുകളുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X