ബിഗ് ബോസിലെ യഥാർത്ഥ പ്രണയം ശ്രീനി, പേളി അല്ല! ഉമ്മ കൊടുത്ത് അതിഥി അത് തെളിയിച്ചു..

നൂറ് ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ യ്ക്ക് ഇനി ഏകദേശം 25 ല്‍ താഴെ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഇതോടെ മത്സരം കടുത്ത് വരികയാണ്. ചിലര്‍ വഴക്ക് കൂടിയും ചിലര്‍ സ്‌നേഹം പ്രകടിപ്പിച്ചും പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ്. അതില്‍ പരാജയപ്പെടുന്നവര്‍ പുറത്തേക്ക് പോവുകയാണ്.

പേളി, ശ്രീനിഷ് പ്രണയമാണ് ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം ശ്രദ്ധേയമായ കാര്യം. ബിഗ് ബോസിന്റെ തുടക്കത്തില്‍ സാബു-രഞ്ജിനി കൂട്ടുകെട്ടിനെ കുറിച്ചും ഈ ദിവസങ്ങളില്‍ സാബു-ഹിമ വിഷയങ്ങളുമായിരുന്നു ബിഗ് ബോസില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. അക്കൂട്ടത്തിലേക്ക് മറ്റൊരു ടീം കൂടി എത്തിയിരിക്കുകയാണ്.

എലിമിനേഷന്‍

എലിമിനേഷന്‍

അവസാനത്തിലേക്ക് എത്തുന്നതോടെ ആരായിരിക്കും ബിഗ് ബോസ് വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഓരോ എലിമിനേഷന്‍ കഴിയുമ്പോഴും ബിഗ് ബോസിലേക്ക് പുതിയൊരു മത്സരാര്‍ത്ഥി കൂടി വരുമോ എന്നതാണ് ഇനി അറിയാനുള്ളത്. എലിമിനേഷന്‍ ലിസ്റ്റില്‍ അര്‍ച്ചന, ഹിമ, അതിഥി, ഷിയാസ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ഹിമ പുറത്തേക്ക്

ഹിമ പുറത്തേക്ക്

ഹിമയാണ് ഇത്തവണ പുറത്ത് പോവുന്നതെന്ന് നേരത്തെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. ഒടുവില്‍ ഇന്നലെ നടന്ന എലിമിനേഷനില്‍ ഹിമ ശങ്കര്‍ തന്നെയായിരുന്നു പുറത്ത് പോയത്. ദിവസങ്ങളായി ബിഗ് ബോസ് ഹൗസില്‍ ഹിമ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കി കൊണ്ടിരുന്നത്. പുറത്ത് പോയി വന്നതിന് ശേഷമുള്ള കാര്യങ്ങള്‍ ഹിമ ഹൗസിനുള്ളില്‍ പറഞ്ഞതിനെതിരെ മോഹന്‍ലാല്‍ ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ഹിമയ്‌ക്കൊപ്പം അതിഥിയെയും പുറത്താക്കുന്നതായി ബിഗ് ബോസ് പറഞ്ഞിരുന്നു.

ഇവിടെയാണ് ട്വിസ്റ്റ്

ഇവിടെയാണ് ട്വിസ്റ്റ്

അതിഥിയെയാണ് ആദ്യം ബിഗ് ബോസ് പുറത്തേക്ക് പോവാന്‍ പറഞ്ഞിരുന്നത്. ഇത് കേട്ട് ഹിമ പൊട്ടിക്കരയുകയും ചെയ്തിരുന്നു. സന്തോഷവതിയായിട്ടായിരുന്നു അതിഥി പുറത്തേക്ക് പോവാനെത്തിയത്. അതിഥി പുറത്ത് പോവുകയാണെന്ന് അറിഞ്ഞ ഷിയാസ് അത് വിശ്വസിക്കാനാകതെ തലയില്‍ കൈവെച്ച് നില്‍ക്കുകയായിരുന്നു. എല്ലാവരോടും ചിരിച്ച് കൊണ്ട് യാത്ര പറഞ്ഞാണ് അതിഥി വീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നാലെ ഹിമയോടും കണ്‍ഫെഷന്‍ റൂമിലേക്ക് വരാന്‍ പറഞ്ഞിരുന്നു. കണ്ണുക്കെട്ടിയ നിലയില്‍ കണ്‍സെഷന്‍ റൂമിലെത്തിച്ച അതിഥിയ്ക്ക് വേണ്ടി ക്ലൈമാക്‌സില്‍ ഒരു ട്വിസ്റ്റായിരുന്നു കാത്തിരുന്നത്.

ആര്‍ക്കും സങ്കടമില്ല..

ആര്‍ക്കും സങ്കടമില്ല..

ഇത്തവണ അതിഥി പുറത്ത് പോവില്ലെന്ന് വ്യക്തമാക്കിയതോടെ വീണ്ടും ഹൗസിലേക്ക് പോവാനുള്ള നിര്‍ദ്ദേശമായിരുന്നു ബിഗ് ബോസ് നല്‍കിയിരുന്നത്. അതിഥി വീണ്ടും വന്നത് മറ്റുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹിമ പോയത് ആരും അറിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല എല്ലാവരും അതിഥി തിരികെ വന്നതിന്റെ സന്തോഷത്തിലായിരുന്നു.

 തിരികെ എത്തിയ അതിഥിയുടെ സന്തോഷം

തിരികെ എത്തിയ അതിഥിയുടെ സന്തോഷം

മടങ്ങിയെത്തിയ അതിഥിയെ പോലെ ഷിയാസും അതീവ സന്തോഷത്തിലായിരുന്നു. ആ സന്തോഷം അറിയിക്കാന്‍ അടുത്തെത്തിയ ഷിയാസിനെ ചുംബനം നല്‍കിയാണ് അതിഥി സ്വീകരിച്ചത്. ഷിയാസിന്റെ മുഖത്ത് അതിഥിയുടെ ലിപ്സ്റ്റിക് പാടുണ്ടായിരുന്നു. ഇതിനെ ചൊല്ലി പേളിയും ശ്രീനിഷും ഷിയാസിനെ കളിയാക്കിയിരുന്നു. മുന്‍പും ഷിയാസിന് ഉമ്മ കൊടുത്ത് അതിഥി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

അതിഥിയുടെ ഉമ്മ

അതിഥിയുടെ ഉമ്മ

കഴിഞ്ഞ ആഴ്ചയായിരുന്നു ഷിയാസിന് അതിഥി ഉമ്മ കൊടുത്തത്. ശ്രീനിഷ്, അതിഥി, ഷിയാസ് എന്നിവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഷിയാസ് അനാവശ്യമായി ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു. ഇത് നിര്‍ത്താന്‍ വേണ്ടിയായിരുന്നു അതിഥി ഷിയാസിന് ഉമ്മ കൊടുത്തത്. ശേഷം ഞങ്ങള്‍ ബ്രദേഴ്സ് സിസ്റ്റേഴ്സ് ആണെന്ന് അതിഥി പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഷിയാസ് സമ്മതിച്ചിരുന്നില്ല. അന്ന് മുതല്‍ പ്രേക്ഷകര്‍ക്കും മറ്റൊരു സംശയം ഉടലെടുത്തിരുന്നു.

അടുത്ത പ്രണയം തളിരിടുകയാണോ?

അടുത്ത പ്രണയം തളിരിടുകയാണോ?

ഷിയാസ് ബിഗ് ബോസിലേക്കെത്തിയത് മുതല്‍ അതിഥി പൂര്‍ണ പിന്തുണയുമായി ഷിയാസിനൊപ്പമുണ്ട്. പലപ്പോഴായി ഷിയാസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അതിഥിയ്ക്ക് മടിയില്ല. പേളി, ശ്രീനിഷ് പ്രണയത്തിനൊപ്പം ബിഗ് ബോസില്‍ ഇവരുടെ പ്രണയവും ഉടന്‍ ഉണ്ടാവുമെന്നാണ് സൈബര്‍ ലോകം പറയുന്നത്. അതേ സമയം അതിഥിയുടെയും ഷിയാസിന്റെയും ഉള്ളിലൊരു കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ഇരുവരും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ സ്‌നേഹമായിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X