സാബുവാണ് യഥാര്‍ത്ഥ വില്ലന്‍! വഴക്ക് തുടങ്ങി തമ്മില്‍ തല്ലിച്ചും ക്യാപ്റ്റനെ കൊന്ന് കൊലവിളിക്കും!!
Recommended Video

ബിഗ് ബോസിന്റെ ഇടയ്ക്കുള്ള ട്വിസ്റ്റ് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ഞായറാഴ്ച നടന്ന എലിമിനേഷനില്‍ അതിഥിയെയും ഹിമയെയും പുറത്താക്കിയിരുന്നു. അതിഥിയെ പുറത്താക്കിയത് എന്തിനാണെന്ന് ചോദിച്ച് നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരുന്നു. ഹിമ പുറത്ത് പോവണമെന്നും അതിഥിയെ സംരക്ഷിക്കണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം.
ട്വിസ്റ്റ് കൊടുക്കാന്‍ ബിഗ് ബോസിനെ കഴിഞ്ഞേ ആളുള്ളു. ഹിമയെ പുറകിലെ വാതിലിലൂടെ പുറത്താക്കി അതിഥിയെ ഉള്ളിലെത്തിക്കുകയായിരുന്നു. തിരിച്ച് വന്ന അതിഥിയ്ക്ക് ബിഗ് ബോസിലെ പുതുജീവിതമാണെന്ന് പറയാം. മാത്രമല്ല ക്യാപ്റ്റനായിട്ടാണ് അതിഥി കൂട്ടുസിന്റെ പുതിയ യാത്ര. പക്ഷെ വിചാരിച്ചത് പോലെ എളുപ്പമല്ല കാര്യങ്ങളെന്ന് അതിഥി ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടാവും.

അതിഥിയുടെ തിരിച്ച് വരവ്
അതിഥിയെ എലിമിനേഷനില്‍ പുറത്തേക്ക് വിളിപ്പിച്ചിരുന്നെങ്കിലും വീണ്ടും ഹൗസിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. അതിഥി പുറത്തായത് ഞെട്ടലോടെയായിരുന്നു മത്സരാര്‍ത്ഥികളും പ്രേക്ഷകരും കേട്ടിരുന്നത്. എന്നാല്‍ ബിഗ് ബോസിന്റെ തീരുമാനം കൈയടി നേടുന്നതായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് അതിഥിയുടെ തിരിച്ച് വരവ്. പുതിയ ക്യാപ്റ്റനായതോടെ ഓരോരുത്തര്‍ക്കും ഈ ആഴ്ചയിലെ ചുമതലകള്‍ അതിഥി വീതിച്ച് നല്‍കിയിരുന്നു.

നോമിനേഷന്
ഇത്തവണത്തെ നോമിനേഷന്‍ രസകരമായിരുന്നു. പലരും വാശി തീര്‍ക്കുന്നത് പോലെയായിരുന്നു നോമിനേറ്റ് ചെയ്തിരുന്നത്. സാബു, അര്‍ച്ചന, പേളി, ശ്രീനിഷ് എന്നിവര്‍ക്കായിരുന്നു ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. ക്യാപ്റ്റന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അതിഥി ബഷീറിനെയും സുരേഷിനെയും നോമിനേറ്റ് ചെയ്തു. ഇതോടെ അതിഥിയും ഷിയാസുമൊഴികെ ബിഗ് ബോസിലുള്ള എല്ലാവരും ഈ ആഴ്ചയിലെ നോമിനേഷനില്‍ എത്തുകയായിരുന്നു.

സാബുവും സുരേഷും പണി തുടങ്ങി
അതിഥി സുരേഷിനെ നോമിനേറ്റ് ചെയ്തതിനെ സുരേഷ് അവഗണിച്ചിരുന്നു. ഒപ്പം സാബുവും രംഗത്തെത്തിയിരുന്നു. സ്‌നേഹം ഉണ്ടായിരുന്നെങ്കില്‍ സുരേഷിനെ അതിഥി പരിഗണിക്കുമായിരുന്നെന്നാണ് സാബു മറ്റുള്ളവരോട് പറഞ്ഞത്. ഇതോടെ അതിഥി കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ അതിഥി സുരേഷിനെ നോമിനേറ്റ് ചെയ്തത് ശരിയാണെന്ന തീരുമാനത്തിലായിരുന്നു പേളിയും ശ്രീനിയും. ന്നോട് ദേഷ്യമുണ്ടോന്ന് അതിഥി സുരേഷിനോട് ചോദിച്ചിരുന്നു.

സുരേഷിന് പ്രശ്‌നമില്ല
സാബു നെഗറ്റീവ് പറയുമ്പോള്‍ തനിക്ക് വിഷമമുണ്ടെന്ന് അതിഥി സുരേഷിനോട് പറഞ്ഞിരുന്നു. തനിക്ക് പ്രശ്‌നമില്ലെന്നാണ് സുരേഷ് പറഞ്ഞത്. അതിഥി ചെയ്തത് തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് സാബു പറഞ്ഞത്. ഇതിന്റെ പേരില്‍ സാബവും അതിഥിയും തമ്മില്‍ വഴക്ക് നടക്കുകയും ചെ്തിരുന്നു. ഇത് മാത്രമല്ല അതിഥിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചും സാബുവിന് പരാതിയുണ്ടായിരുന്നു.

ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള പരാതി
അതിഥിയുടെ ക്യാപ്റ്റന്‍സിയില് പേളിയടക്കമുള്ളവര്‍ പണിയെടുക്കുന്നില്ലെന്നായിരുന്നു സാബു ആരോപിച്ചത്. അര്‍ച്ചനയും ഇത് തന്നെ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ സാബുവും അര്‍ച്ചനയും അതിഥിയുമായി വഴക്കിട്ടിരുന്നു. എന്നാല്‍ ക്ലീന്‍ ചെയ്തില്ലെന്ന് പറഞ്ഞ് റാഗിംഗ് ഒന്നും ചെയ്യേണ്ടെന്ന് അഥിഥി തുറന്നടിച്ചു. അതിനിടെ അര്‍ച്ചനും പേളിയും തമ്മില്‍ വീണ്ടും വഴക്കായി. ശേഷം പണിയെടുക്കാമെന്ന് പറഞ്ഞ് പേളി രംഗത്തെത്തുകയായിരുന്നു. അത് വേണ്ടെന്ന് അര്‍ച്ചന പറഞ്ഞതോടെ താന്‍ ഇനി ബിഗ് ബോസില്‍ പണിയെടുക്കുകയില്ലെന്നും പുറത്താക്കിയാലും കുഴപ്പമില്ലെന്നുമായിരുന്നു പേളി പറഞ്ഞത്.

പണി കിട്ടുമ്പോള്‍ ഇങ്ങനെ കിട്ടണം
ബിഗ് ബോസിലെ ക്യാപ്റ്റന്‍ സ്ഥാനത്തിന് വേണ്ടി കടുത്ത മത്സരമായിരുന്നു നടക്കുന്നത്. ക്യാപ്റ്റനായാല്‍ എലിമിനേഷനില്‍ ഉണ്ടാവില്ല. പ്രത്യേക അധികാരം കിട്ടും എന്നിങ്ങനെയുള്ള ഗുണങ്ങളുണ്ട്. അതിലുപരി ബിഗ് ബോസിലെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കേണ്ടത് ക്യാപ്റ്റനായിരിക്കും. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്ക്, ഭക്ഷണം, ക്ലീനിംഗ് എന്നിങ്ങനെ എല്ലായിടത്തും ക്യാപ്റ്റന്റെ കണ്ണ് എത്തണം. ഇല്ലെങ്കില്‍ ഒന്നൊന്നര പണിയായിരിക്കും കിട്ടാന്‍ പോവുന്നത്.

സാബു തുടക്കമിടും..
ക്യാപ്റ്റനായി ആരെങ്കിലുമെത്തിയാല്‍ ആദ്യം ചെറിയ വഴക്ക് ഉണ്ടാക്കുന്നത് സാബുവായിരിക്കും. അതിലേക്ക് മറ്റുള്ളവരെ കൂടി വലിച്ചിട്ടതിന് ശേഷം സാബു നൈസായി തടിയൂരുകയും ചെയ്യും. ഇതാണ് സ്ഥിരമായി കണ്ട്് വന്നിരുന്നത്. അതിഥിയുടെ ക്യാപ്റ്റന്‍സിയില്‍ സംഭവിച്ചതും ഇത് തന്നെയായിരുന്നു. സുരേഷിന്റെ കാര്യം പറഞ്ഞ് പ്രശ്‌നം തുടങ്ങി വെച്ചത് സാബുവായിരുന്നു. പിന്നീട് അതിഥിയെയും സുരേഷിനെയും വഴക്കിലെചത്തിച്ചു. ഇത് അര്‍ച്ചനയിലേക്ക് കൈമാറി സാബു മാറി നിന്നു. അര്‍ച്ചന അത് പേളിയിലേക്ക് എത്തിച്ചു. ഇപ്പോള്‍ പേളിയിലാണ് പ്രശ്‌നം നില്‍ക്കുന്നത്.

വിടാതെ ട്രോളന്മാരും
ഇന്ന് എന്താ പ്രശ്‌നമുണ്ടായതെന്ന് ചോദിച്ചാല്‍ അതിഥി ചെയ്തത് മോശമായി പോയെന്നാണ് സാബു പറഞ്ഞത്. കൂടെ നടക്കുന്ന സുരേഷേട്ടനെ ശ്രദ്ധിക്കാതെ നോമിനേറ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച കൂടെ നടക്കുന്ന അനൂപിനെ നോമിനേറ്റ് ചെയ്ത് ഹിമയെ സേവ് ചെയ്ത സാബുവാണോ അതിഥിയാണോ ശരിക്കും തെണ്ടിത്തരം കാണിച്ചിരിക്കുന്നത്.

അതാണല്ലോ ശീലം
അര്‍ച്ചനയുമായുള്ള വഴക്കിന് ശേഷം താനിനി ഈ വീട്ടില്‍ ഒരു പണിയും ചെയ്യില്ലെന്ന വാശിയിലാണ് പേളി. ശരിക്കും വെറുതേ കുത്തിയിരിക്കുകയല്ലാതെ പേളി എന്തെങ്കിലും ജോലി ചെയ്യാറുണ്ടോ എന്നത് ഒരു ചോദ്യമാണ്.

നോമിനേഷന് മുന്‍പ്
നോമിനേഷന് മുന്‍പ് സുരേഷിന്റെ അടുത്ത് അച്ഛാ ഒരു പാട്ട് പാടി തരുമോ എന്ന പോലെ സ്‌നേഹത്തോടെ നടന്ന അതിഥി നോമിനേഷന്‍ വോട്ടിംഗ് സമയത്ത് പിന്നില്‍ കൂടി വന്ന് കുത്തിയിട്ട് പോയി.

വ്യക്തിപരമായ തീരുമാനമാണ്
മുന്‍പ് അനൂപിനെ നോമിനേഷനിലെത്തിച്ച് ഹിമയെ സേവ് ചെയ്തത് എന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് സാബു പറഞ്ഞത്. ഷിയാസിനെ സേവ് ചെയ്തത് അതിഥിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് സാബുവിന് മനസിലാകാഞ്ഞിട്ടാണോ എന്തോ..?

തിരി കൊളുത്തിയിട്ട് ഓടും.
ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റന്‍ ചുമതല ഏറ്റാല്‍ സാബു മോന്‍ പ്രശ്‌നം തുടങ്ങി വെക്കും. പ്രശ്‌നം രൂക്ഷമായി തുടങ്ങിയാല്‍ ഓടി തടിയെടുക്കും. പലപ്പോഴായി കണ്ട് വരുന്നൊരു പ്രതിഭാസമാണിത്.


Click it and Unblock the Notifications