For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നിച്ചുള്ള കിടത്തം വരെയായി? അതിഥിയ്‌ക്കൊപ്പം കിടന്നതിന് ഷിയാസിന് പൊങ്കാല! വലിയ കളികള്‍ മാത്രം!!

  |
  അതിഥിയ്‌ക്കൊപ്പം കിടന്നതിന് ഷിയാസിന് പൊങ്കാല | filmibeat Malayalam

  ബിഗ് ബോസ് മലയാളത്തിന് ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. നാളെ മറ്റൊരു എലിമിനേഷന്‍ റൗണ്ട് കൂടി വരുന്നതോടെ ആരാണ് പുറത്തേക്ക് പോവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. പതിനാല് പേരുമായി ആരംഭിച്ച ഷോ യില്‍ ഇനി അവശേഷിക്കുന്നത് എട്ട് പേരാണ്. അതില്‍ ആറ് പേര്‍ എലിമിനേഷനില്‍ നോമികളായിട്ടുണ്ടെന്നുള്ളതാണ് ഇത്തവണത്തെ സവിശേഷത.

  തീർത്തും പഴയ മട്ടിലൊരു എന്റർടൈനർ.. കൂടുതൽ പ്രതീക്ഷിക്കാത്തവർക്കുള്ളത്.. ശൈലന്റെ റിവ്യു

  ശക്തരായ മത്സരാര്‍ത്ഥികള്‍ നോമിനേഷനില്‍ നില്‍ക്കുന്നതിനാല്‍ ഈ ആഴ്ചത്തെ എലിമിനേഷന്‍ ഒരു സംഭവമായിരിക്കും. അതിഥിയും ഷിയാസും ചേര്‍ന്ന് പുതിയ ഗെയിം പ്ലാനുകള്‍ ഇറക്കിയത് പെട്ടെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. ബിഗ് ബോസ് ഹൗസില്‍ പതുങ്ങി നിന്ന ഇരുവരും ചേര്‍ന്നാണ് പുതിയ തന്ത്രങ്ങളുമായി അവസാന നിമിഷം മുന്നിലെത്തിയിരിക്കുന്നത്. എന്നാല്‍ ഷിയാസിന്റെ ചില നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചിട്ടില്ല.

  ബിഗ് ബോസിലെ യഥാർത്ഥ പ്രണയം ശ്രീനി, പേളി അല്ല! ഉമ്മ കൊടുത്ത് അതിഥി അത് തെളിയിച്ചു..

  ഇത്തവണ ആര് പുറത്ത് പോവും?

  ഇത്തവണ ആര് പുറത്ത് പോവും?

  കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനില്‍ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചൊരു ട്വിസ്റ്റായിരുന്നു നടന്നിരുന്നത്. അതിഥിയെ പുറത്താക്കിയതായി കാണിച്ചെങ്കിലും വീണ്ടും തിരിച്ച് കൊണ്ട് വന്നിരുന്നു. തിരിച്ച് വന്ന അതിഥിയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കൂടി കിട്ടിയതോടെ ബിഗ് ബോസ് ഹൗസിലെ മികച്ചൊരു മത്സരത്തിലേക്കായിരുന്നു അതിഥി നടന്ന് അടുത്തത്. ക്യാപ്റ്റന്‍സി കിട്ടിയതിന് പിന്നാലെ അതിഥിയെ കടിച്ച് കീറാനുള്ള തയ്യാറെടുപ്പുകളെല്ലാം സാബുവടക്കമുള്ള മത്സരാര്‍ത്ഥികള്‍ ആരംഭിച്ചിരുന്നു.

   ഷിയാസിനെ കൈവിട്ടില്ല..

  ഷിയാസിനെ കൈവിട്ടില്ല..

  ബിഗ് ബോസിലെത്തിയതിന് ശേഷം ഷിയാസ്-അതിഥി കൂട്ടുകെട്ടിനെ കുറിച്ച് പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പേളി, ശ്രീനിഷ് പ്രണയം പോലെ ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു ഇരുവരുടെയും ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. ക്യാപ്റ്റന്റെ പ്രത്യേക അധികാരമുപയോഗിച്ച് ഷിയാസിനെ നോമിനേഷനില്‍ നിന്നും അതിഥി രക്ഷിച്ചിരുന്നു. ഇത് ഹൗസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാക്കിയിരുന്നു.

   ഉമ്മ കൊടുത്തുള്ള സ്‌നേഹം

  ഉമ്മ കൊടുത്തുള്ള സ്‌നേഹം

  ബിഗ് ബോസിലേക്ക് തിരികെ എത്തിയതിന് ശേഷം ഷിയാസിന് അതിഥി ഉമ്മ കൊടുത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കണ്ട് അര്‍ച്ചന അതിശയപ്പെട്ടിരുന്നു. മുന്‍പ് ഷിയാസ് ബഹളമുണ്ടാക്കിയപ്പോള്‍ അതിഥി ഉമ്മ കൊടുത്തായിരുന്നു നിയന്ത്രിച്ചിരുന്നത്. തങ്ങള്‍ക്കിടയില്‍ സഹോദര ബന്ധമാണെന്ന് അതിഥി പറയാറുണ്ട്. എന്നാല്‍ ഇരുവരുടെയും ഉള്ളില്‍ പ്രണയമുണ്ടെന്ന്് പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു. അതേ സമയം ബിഗ് ബോസില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്ന പേളി-ശ്രീനി പ്രണയം ഇപ്പോള്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നില്ലെന്നുള്ളത് ഷിയാസിനും അതിഥിയ്ക്കും പ്രധാന്യം കൂടിയിരിക്കുകയാണ്.

   ഒന്നിച്ച് കിടന്നോ?

  ഒന്നിച്ച് കിടന്നോ?

  കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ യുവരാജാവിന്റെ പട്ടാഭിഷേകം നടന്നിരുന്നു. ഷിയാസായിരുന്നു ആദ്യം രാജാവായത്. രാജാവിന്റെ പ്രത്യേക കല്‍പനകള്‍ പ്രകാരം ഞാന്‍ സ്ത്രീകളുടെ റൂമില്‍ കിടക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അതിഥിയ്‌ക്കൊപ്പം ഷിയാസ് റൂമില്‍ കിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. പലരും ഇതിനെ വിമര്‍ശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. അതിഥിയെ കൂട്ടുപിടിച്ച് ഷിയാസ് ഗെയിം കളിക്കുകയാണെന്നും ചിലര്‍ ആരോപിക്കുന്നു.

   വലിയ കളികള്‍

  വലിയ കളികള്‍

  ഇനി മുതല്‍ ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോടെയാണ് ബിഗ് ബോസ് എത്തുന്നത്. എല്ലാവരും നിലനില്‍പ്പിന് വേണ്ടി തന്ത്രപരമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സാബു നടത്തിയ കള്ളക്കളികള്‍ ബിഗ് ബോസ് കണ്ടുപിടിച്ചിരുന്നു. ഇതിന് ബിഗ് ബോസ് കടുത്ത ശിഷ നല്‍കിയായിരുന്നു. നാളത്തെ എലിമിനേഷന്‍ റൗണ്ട് കഴിയുന്നതോടെ കാര്യങ്ങള്‍ ഏകദേശം തീരുമാനമാവും. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് കടക്കാനുള്ള മത്സരങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടക്കുന്നത്.

  English summary
  Bigg Boss Malayalam: Aditi and Shiyas love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X