പേളിയുടെ തന്ത്രം ഏറ്റു, സാബുവുമായുള്ള വഴക്കിന് പിന്നാലെ ബിഗ് ബോസില്‍ നിന്നും ഹിമ വീണ്ടും പുറത്തേക്ക്

Recommended Video

ഹിമ ചെയ്തത് ശരിയോ ? നിങ്ങൾ പറയൂ | filmibeat Malayalam

100 ദിവസങ്ങളലായി നടക്കുന്ന മലയാളം ബിഗ് ബോസ് ഇതിനകം 75 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വളരെ കുറച്ച് ദിവസങ്ങള്‍ കൂടിയേ ഇനി ബിഗ് ബേസ് ഉണ്ടാവുകയുള്ളു. ഇന്ന് വീണ്ടുമൊരു എലിമിനേഷന്‍ നടക്കുകയാണ്. കഴിഞ്ഞ ആഴ്ച അനൂപ് ചന്ദ്രനായിരുന്നു എലിമിനേറ്റായത്. ഈ ആഴ്ച ആരാണ് പുറത്തേക്ക് പോവുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

അതിനിടെ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ സാബുവും ഹിമയും തമ്മില്‍ മുട്ടന്‍ വഴക്ക് നടന്നിരുന്നു. സാബു ഓരോന്ന് പറഞ്ഞ് പ്രകോപിച്ചതോടെ ഹിമ ശക്തമായി തന്നെപ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പല തവണയായി സാബു- ഹിമ വഴക്കും തകര്‍ക്കങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ എപ്പിസോഡില്‍ പുറത്ത് പോവുന്നത് ആരാണെന്നുള്ളതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഹിമയുടെ തിരിച്ച് വരവ്

ഹിമയുടെ തിരിച്ച് വരവ്

ബിഗ് ബോസില്‍ നിന്നും നേരത്തെ എലിമിനേഷനിലൂടെ പുറത്ത് പോയ മത്സരാര്‍ത്ഥിയായിരുന്നു ഹിമ ശങ്കര്‍. അഞ്ജലി അമീര്‍ പുറത്ത് പോയതിന് ശേഷം ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരികെയെത്തിയത് ഹിമയായിരുന്നു. ഈ ആഴ്ച എലിമിനേഷനില്ലെന്നും ജനലക്ഷങ്ങളുടെ അഭിപ്രായത്തെ മാനിച്ച് കൊണ്ട് ഒരു മത്സരാര്‍ത്ഥിയെ ഞങ്ങള്‍ തിരിച്ച് കൊണ്ട് വരികയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ചിലര്‍ ഡേവിഡ് ജോണ്‍, ശ്വേത മേനോന്‍ എന്നിവരെ കരുതിയെങ്കിലും ആരും പ്രതീക്ഷിക്കാതെ ഹിമ ശങ്കറായിരുന്നു ബിഗ് ബോസിലേക്ക് വീണ്ടുമെത്തിയത്.

ഹിമയുടെ സ്‌നേഹം

ഹിമയുടെ സ്‌നേഹം

ബിഗ് ബോസിലെ ശക്തമായൊരു മത്സരാര്‍ത്ഥി സാബു മോനാണ്. ഇത് മനസിലാക്കിയ ഹിമ തിരികെ വന്നതിന് ശേഷം സാബുവിന് പിന്നാലെയായിരുന്നു. എന്നാല്‍ ഹിമയോട് വെറുപ്പ് കാണിച്ച് മാറ്റി നിര്‍ത്തുകയായിരുന്നു സാബു ചെയ്തിരുന്നത്. ഒടുവില്‍ തനിക്ക് സാബുവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് ഹിമ തുറന്ന് പറഞ്ഞിരുന്നു. ഇടയ്ക്ക് സാബുവിന് ഉമ്മ കൊടുത്തും ഹിമ തന്റെ സ്‌നേഹം തുറന്ന് കാണിച്ചിരുന്നു.

ഹിമയെ സംരക്ഷിച്ച് സാബു

ഹിമയെ സംരക്ഷിച്ച് സാബു

കഴിഞ്ഞ ആഴ്ചത്തെ നോമിനേഷനില്‍ ഒരു ട്വിസ്റ്റ് നടന്നിരുന്നു. ബിഗ് ബോസ് നല്‍കിയ പവര്‍ ഉപയോഗിച്ച് കൂട്ടുകാരനായ അനൂപിനെ സംരക്ഷിക്കാതെ സാബു ഹിമയെ ആയിരുന്നു രക്ഷിച്ചത്. ഈ നീക്കം ബിഗ് ബോസിലും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബിഗ് ബോസിലെത്തിയത് മുതല്‍ സാബുവും അനൂപും നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അനൂപിനെ രക്ഷിക്കാതെ ഹിമയെ സംരക്ഷിച്ചതെന്തായിരുന്നു എന്നാണ് പലരും ചോദിച്ചിരുന്നത്. ഇത് തന്നോടുള്ള സ്‌നേഹമാണെന്നും ഹിമ പറഞ്ഞിരുന്നു.

 വീണ്ടും വഴക്ക്

വീണ്ടും വഴക്ക്

കഴിഞ്ഞ ദിവസം സാബുവും ഹിമയും തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും മുട്ട കഴിക്കുന്നതിന്റെ പേരിലും മറ്റും തുടങ്ങി പ്രശ്‌നം വലിയ വഴക്കിലേക്ക് എത്തുകയായിരുന്നു. ആഹാരത്തോട് ബഹുമാനം വേണമെന്നും അത് വേണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നും ഹിമയോട് സാബു പറഞ്ഞിരുന്നു. ഇത് ഹിമയെ ദേഷ്യം പിടിപ്പിച്ചിരുന്നു.

ഹിമ പുറത്തേക്ക്..?

ഹിമ പുറത്തേക്ക്..?

ഇന്നത്തെ എലിമിനേഷനില്‍ ഹിമ ശങ്കര്‍ പുറത്ത് പോയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഹിമ പുറത്ത് പോയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. എലിമിനേഷന്‍ ദിവസത്തിന്റെ ഷൂട്ട് കഴിഞ്ഞെന്നും ഹിമയാണ് ഈ ആഴ്ച പുറത്ത് പോയിരിക്കുന്നതെന്നും ഫേസ്ബുക്ക് പേജുകളിലൂടെ വന്നിരിക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവാന്‍ ഇന്നത്തെ എപ്പിസോഡ് കഴിയണം.

മൂല കാരണം ആരാണ്..?

മൂല കാരണം ആരാണ്..?

മുട്ട റേഷന്‍ എന്ന് ഹിമയ്ക്ക് പറഞ്ഞ് കൊടുത്തത് പേളിയായിരുന്നു. ശേഷം അത് സാബുവും ഹിമയും തമ്മിലുള്ള വഴക്കിലേക്ക് എത്തുകയായിരുന്നു. സത്യത്തില്‍ ഇരുവരും തമ്മിലുള്ള വഴക്കിന് മൂല കാരണം പേളിയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

സാബുവിന്റെ എന്റര്‍ടെയിന്‍മെന്റ്

സാബുവിന്റെ എന്റര്‍ടെയിന്‍മെന്റ്

ഒരു പ്രശ്‌നവുമില്ലാതെയിരിക്കുന്ന ബിഗ് ബോസില്‍ ചെറിയൊരു പ്രശ്‌നത്തിന് സാബു തിരി കൊളുത്തും. അത് പിന്നീട് വലിയ പ്രശ്‌നമാവും. ശരിക്കും ഇതാണ് സാബുവിന്റെ എന്റര്‍ടെയിന്‍മെന്റ്.

ഒറ്റ എപ്പിസോഡ് കൊണ്ട് കാര്യം മാറി

ഒറ്റ എപ്പിസോഡ് കൊണ്ട് കാര്യം മാറി

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഒരു കുടുംബമായി സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സാബുവും ഹിമയും അടുത്ത എപ്പിസോഡില്‍ ചെകുത്താന്‍ കയറിയ വീടിന്റെ അവസ്ഥ പോലെയായിരിക്കുകയാണ്.

ഹിമയ്ക്ക് സപ്പോര്‍ട്ട്

ഹിമയ്ക്ക് സപ്പോര്‍ട്ട്

ഭക്ഷണത്തിന്റെ പേരില്‍ തുടങ്ങി പ്രശ്‌നം വീട്ടുകാരെ പറയുന്നത് വരെ എത്തിയിരുന്നു. ശേഷം ഹിമയുടെ തന്തയ്ക്കും തള്ളയ്ക്കും വരെ പറഞ്ഞിരുന്നു. എന്നാല്‍ ഈയൊരു ഡയലോഗിന്റെ ആവശ്യമില്ലാതിരുന്നെന്നാണ് ഹിമയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പറയുന്നത്.

വീട്ടില്‍ പൊയ്‌ക്കോ..

വീട്ടില്‍ പൊയ്‌ക്കോ..

ഞാന്‍ ഇനി മുതല്‍ സത്യത്തിനൊപ്പം നിന്ന് പോരാടുമെന്ന് ഹിമ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ പോരാടി കഴിഞ്ഞെങ്കില്‍ വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞ് ഹിമയെ പുറത്താക്കിയിരിക്കുകയാണ്.

 ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം

ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം

സാബുവും ഹിമയും തമ്മില്‍ അവിടെ അത്രയും വലിയ അടി നടക്കുമ്പോഴും പേളിയും ശ്രീനിഷും തമ്മില്‍ സ്‌നേഹം പങ്കിട്ട് കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍ പറയുന്നത്

മോഹന്‍ലാല്‍ പറയുന്നത്

ഇന്നലത്തെ വഴക്കിനെ കുറിച്ച് സാബുവിനും ഹിമയ്ക്കുമെതിരെ മോഹന്‍ലാല്‍ കര്‍ശന താക്കീതുമായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X