'ആ ഗ്രൂപ്പിലും അയാൾ കുത്തിത്തിരുപ്പായിരുന്നു, രജിത്ത് കുമാർ കണ്ണിൽ മുളക് തേക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്'
ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി വന്ന് ശ്രദ്ധനേടിയ മോഡലാണ് അലസാണ്ട്ര ജോൺസൺ. സീസൺ രണ്ടിലാണ് ആദ്യത്തെ ഫിസിക്കൽ അസാൾട്ട് നടന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരുന്നു അത്. രേഷ്മ എന്ന മത്സരാർത്ഥിയുടെ കണ്ണിൽ ടാസ്ക്കിനിടയിൽ രജിത്ത് കുമാർ മുളക് തേച്ചു. രജിത് പച്ചമുളക് പേസ്റ്റ് കണ്ണുകളിൽ പുരട്ടി എന്നും പറഞ്ഞ് കരയാൻ തുടങ്ങിയ രേഷ്മ കണ്ണുകളിൽ പുകയുന്ന പോലുള്ള അനുഭവമുണ്ടായതായി പരാതിപ്പെട്ടു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ബിഗ് ബോസ് വീട്ടിൽ നിന്ന് രജിത്ത് കുമാറിനെ ബിഗ് ബോസ് ടീം പുറത്താക്കി. പിന്നെ രജിത്തിന് തിരികെ എത്താൻ സാധിച്ചില്ല. ഷോയിൽ നിന്നും പുറത്താകുമ്പോൾ വലിയൊരു ആരാധവൃന്ദം രജിത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് മടങ്ങിയെത്തിയ രജിത്തിന് വൻ ജനാവലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

പിന്നീട് രേഷ്മ രജിത്ത് കുമാറിന്റെ പേരിൽ കേസ് കൊടുക്കുകയും ചെയ്തിരുന്നു. സീസൺ രണ്ടിൽ നിന്നും പുറത്തായി എങ്കിലും സീസൺ അഞ്ചിൽ ചലഞ്ചറായി രജിത്തിനെ വീണ്ടും ബിഗ് ബോസ് ടീം കൊണ്ടുവന്നിരുന്നു. എന്നാൽ താൻ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചിട്ടില്ലെന്ന തരത്തിലാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ രജിത്ത് കുമാർ പറഞ്ഞത്.
എന്നാൽ താൻ ആ സംഭവത്തിന്റെ സാക്ഷിയാണെന്ന് പറയുകയാണ് സഹമത്സരാർത്ഥിയായിരുന്ന അലസാണ്ട്ര ജോൺസൺ. ആ സംഭവത്തിനെ തുടർന്ന് വന്ന പ്രശ്നങ്ങൾ മൂലം രേഷ്മ ഇപ്പോഴും മരുന്ന് ഉപയോഗിക്കുന്നതായി തനിക്ക് അറിയാമെന്നും അലസാണ്ട്ര മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ പറയുന്നു. തുടക്കത്തിൽ മുളക് തേച്ചുവെന്ന് രജിത്ത് സമ്മതിച്ചിരുന്നുവെന്നും ഈ അടുത്ത കാലത്തായാണ് തേച്ചില്ലെന്ന് പറഞ്ഞ് തുടങ്ങിയതെന്നും അലസാണ്ട്ര പറയുന്നു.
ഞങ്ങൾ ഹൗസിലുള്ളവർ എല്ലാവരും ഭയങ്കര കൂട്ടായിരുന്നു. പിന്നെ എനിക്ക് ഇഷ്ടമുള്ള ആളുകളുടെ ഗ്രൂപ്പിൽ ഞാൻ ചേർന്നുവെന്ന് മാത്രം. ഞങ്ങളുടെ ബിഗ് ബോസ് സീസൺ കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു വാട്സ് ആപ്പ് ഗ്രൂപ്പൊക്കെ ഉണ്ടായിരുന്നു. അതിൽ രജിത്ത് കുമാറും ഉണ്ടായിരുന്നു. ആ ഗ്രൂപ്പിൽ വന്നും അയാൾ കുത്തിത്തിരുപ്പ് തന്നെയായിരുന്നു.
മറ്റുള്ള മത്സരാർത്ഥികളെ മോശമാക്കി പറഞ്ഞുള്ള ആർട്ടിക്കിൾ അയാൾ ഗ്രൂപ്പിൽ കൊണ്ടുവന്ന് പോസ്റ്റ് ചെയ്തു. കണ്ടപ്പോൾ നല്ല ആർട്ടിക്കിളായി തോന്നിയതുകൊണ്ടാണ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് എന്നാണ് അയാൾ നൽകിയ വിശദീകരണം. ആ ആർട്ടിക്കിൾ കണ്ട് ഞാനാണ് ആദ്യം റിയാക്ട് ചെയ്തത്.

ശേഷം ഞാൻ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റായി. മാനിപ്പുലേഷൻ നന്നായി അറിയാവുന്നയാളാണ് രജിത്ത് കുമാർ. അയാളെ ആരും കോർണർ ചെയ്തിട്ടില്ല. അയാളാണ് വില്ലൻ. ബാക്കിയുള്ളവരാണ് എല്ലാം അനുഭവിച്ചത്. എന്നെ ചൊറിഞ്ഞിട്ടാണ് അയാൾ കോർണർ ചെയ്യപ്പെട്ടതുപോലെ ഇരിക്കുന്നത്. ഞങ്ങളുടെ സീസണിൽ ലൈവുണ്ടായിരുന്നുവെങ്കിൽ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടേനെ.
രജിത്ത് കുമാർ കണ്ണിൽ മുളക് തേക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. രേഷ്മയുടെ കേസിൽ ഐ വിറ്റ്നസ് ഞാനായിരുന്നു. അയാൾ മുളക് കൊണ്ടുവന്ന് കൈ കൊണ്ട് ഞെരടി ശേഷം അവളുടെ കണ്ണിൽ തേച്ചു. അതോടെ അവൾക്ക് നീറാൻ തുടങ്ങി. അതിനുശേഷം നാല് വർഷമായി ഇപ്പോഴും കണ്ണിൽ ഒഴിക്കുന്ന മരുന്ന് അവൾ ഉപയോഗിക്കുന്നുണ്ട്.
അതില്ലാതെ അവൾക്ക് പറ്റില്ല. അമൃതയ്ക്കും അഭിരാമിക്കും ഞാനാണ് അയാൾ ഉപയോഗിച്ച മുളക് കാണിച്ച് കൊടുത്തത്. തുടക്കത്തിൽ തേച്ചുവെന്ന് അയാൾ സമ്മതിച്ചിരുന്നു. ഈ അടുത്ത കാലത്തായാണ് തേച്ചില്ലെന്ന് പറഞ്ഞ് തുടങ്ങിയത് എന്നാണ് അലസാണ്ട്ര പറയുന്നത്.


Click it and Unblock the Notifications