ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തു! അനൂപ് ചന്ദ്രന്‍ പ്രതികാരത്തിനിറങ്ങിയതാവുമോ?
ബിഗ് ബോസില്‍ മത്സരം കടുപ്പമേറി കൊണ്ടിരിക്കുകയാണ്. പലരും നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുമെന്നുള്ള അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. മറ്റുള്ളവരെ ഇഷ്ടപ്പെടുത്തി ഒ പ്പം നിര്‍ത്തിയാണ് പേളിയുടെ കളികള്‍. സുരേഷ്, ശ്രീനിഷ് എല്ലാവരും പേളിയുടെ ഗെയിമിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ്.
സാബുവിന്റെ ചിറകിലേറി മുന്നോട്ട് പോവാനാണ് രഞ്ജിനിയുടെ പദ്ധതികള്‍. അതിന് വേണ്ടിയുള്ള കാര്യങ്ങളെല്ലാം രഞ്ജിനി നടത്തുന്നുണ്ട്. ഇതേ പാത പിന്തുടര്‍ന്ന് ഹിമ ശങ്കറും സാബുവിന് പിന്നാലെ കൂടിയിരുന്നു. എന്നാല്‍ സാബു ഹിമയുടെ ആ ശ്രമത്തെ പൂര്‍ണമായും എതിര്‍ത്തിരിക്കുകയാണ്. ഇത്തരത്തില്‍ പരസ്പരമുള്ള മത്സരങ്ങള്‍ രസകരമായി മാറിയിരിക്കുകയാണ്.

ഷിയാസ് കരീമായിരുന്നു ബിഗ് ബോസിലെ ക്യാപ്റ്റന്‍. ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയതോടെ ഷിയാസിന് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. രഞ്ജിനിയുമായി വഴക്കുണ്ടാക്കുയും ചെയ്തിരുന്നു. ഷിയാസിന് ശേഷം ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ്. അര്‍ച്ചന, അതിഥി അനൂപ് എന്നിവരായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഉണ്ടായിരുന്നത്.
അടിതെറ്റിയാല്‍ എന്നതായിരുന്നു ടാസ്‌കിന്റെ പേര്. മത്സരത്തില്‍ ഈസിയായി ജയിച്ചതോടെ അനൂപ് ചന്ദ്രനാണ് ഇനി മുതല്‍ ബിഗ് ബോസ് ഹൗസിലെ കാരണവര്‍. ടാസ്‌കിന് ശേഷം അനൂപിനെ തിരഞ്ഞെടുത്തതില്‍ ഷിയാസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഷിയാസിനൊപ്പം ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഉണ്ടായിരുന്നത് അനൂപായിരുന്നു. ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications