അനൂപ് ചന്ദ്രനെ ബിഗ് ബോസിലേക്ക് തിരിച്ച് എടുത്തു! ട്വിസ്റ്റുകളോടെ മറ്റൊരു അപരന്‍ കൂടി ഹൗസില്‍
നാളെ മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ പോവുകയാണ്. ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ മത്സരാര്‍ത്ഥികളെല്ലാം തന്നെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. അടുത്ത എപ്പിസോഡിനെ കുറിച്ച് ഏഷ്യാനെറ്റില്‍ പ്രമോ വീഡിയോ വന്നത് ശ്രദ്ധേയമായിരിക്കുകയാണ്.
മുന്‍പ് ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ അനൂപ് ചന്ദ്രന്‍ ഹൗസിനുള്ളില്‍ എത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളെല്ലാം കിടപ്പുമുറിയില്‍ നില്‍ക്കുമ്പോഴാണ് അടുക്കളയില്‍ അനൂപ് ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത്. അനൂപിനെ കണ്ടതോടെ എല്ലാവരും സന്തോഷത്തോടെ ഓടി വരികയും കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം ബിഗ് ബോസ് ഹൗസിന് പുറത്തായി ഒരു സര്‍പ്രൈസ് അവര്‍ക്കായി ഒരുക്കിയിരിക്കുന്നു. ഒരു വലിയ ബോക്‌സായിരുന്നു ഇരിക്കുന്നത്. ബിഗ് ബോസില്‍ വീണ്ടും അപരന്‍ എന്ന പേരിലായിരുന്നു പ്രമോ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ പെട്ടിയ്ക്കുള്ളില്‍ ആരായിരിക്കും ഉള്ളതെന്ന് അറിയാന്‍ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കണം.
സെപ്റ്റംബര്‍ 30 ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ സാബു, പേളി, ഷിയാസ്, ശ്രീനിഷ്, സുരേഷ് എന്നിവരാണ് മത്സരിക്കുന്നത്. ആരായിരിക്കും ബിഗ് ബോസ് വിന്നര്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേമികള്‍. സാബു, പേളി എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയില്‍ നിറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications