സാബുവിന്റെ ചതി ഏറ്റു, അനൂപ് ചന്ദ്രന്‍ പുറത്ത് പോയി! ബിഗ് ബോസില്‍ വലിയ കളി തുടങ്ങിയത് ആര്‍ക്ക് വേണ്ടി

ബിഗ് ബോസ് മത്സരം കടുത്ത് തുടങ്ങിയിരിക്കുകയാണ്. നൂറ് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി ഏഴുപതാം എപ്പിസോഡിലേക്ക് കടക്കുകയാണ്. പതിനാല് പേരുമായി ആരംഭിച്ച ബിഗ് ബോസില്‍ നാല് പേര്‍ പുറത്ത് നിന്ന് വന്നിരുന്നു. ഇതിനോടകം ഏട്ട് പേരാണ് പുറത്ത് പോയിരിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹിമ ശങ്കര്‍ തിരിച്ചെത്തിയതോടെ നിലവില്‍ പത്ത് പേരാണ് ബിഗ് ബോസിലുള്ളത്.

കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനില്‍ രഞ്ജിനി ഹരിദാസായിരുന്നു പുറത്ത് പോയത്. ഷിയാസ് കരീം, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ഇന്ന് നടക്കുന്ന എലിമിനേഷന്‍ പട്ടികയിലുള്ളത്. അതില്‍ അനൂപ് ചന്ദ്രന്‍ ഔട്ട് ആയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇതിനെ കുറിച്ചുള്ള സൂചനകള്‍ വന്നിരിക്കുന്നത്.

പ്രമോ വീഡിയോ പുറത്ത് വന്നു

പ്രമോ വീഡിയോ പുറത്ത് വന്നു

ദീര്‍ഘദൂര ഓട്ടം പോലെയാണ് ബിഗ് ബോസ് ഹൗസിലെ നൂറ് ദിവസ കളികള്‍. മെല്ലേ തുടങ്ങിയ പലരും ഗതിവേഗം വ്യത്യാസപ്പെടുത്തി ശരവേഗം കൈവരിച്ച് മുന്നേറുന്നത് നമ്മള്‍ കണ്ടു. ട്രാക്ക് മാറി ഓടി പുറത്ത് പോവേണ്ട വന്നവരും തളര്‍ന്ന് ഓട്ടം മതിയാക്കിയവരുമുണ്ട്. ശരിയായ ട്രാക്കില്‍ വേഗം ക്രമപ്പെടുത്തി മുന്നേറുന്നവര്‍ക്ക് തന്നെയാവും അന്തിമ വിജയം. ബിഗ് ബോസ് ട്രാക്കില്‍ ഈ ആഴ്ച ആരാവും അല്ലെങ്കില്‍ ആരാക്കെയാവും പുറത്ത് പോവുക. ഇനി ചെറിയ കാര്യങ്ങളില്ല. വലിയ കളികള്‍ മാത്രം എന്നുമാണ് പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

 വലിയ കളികളാണ്

വലിയ കളികളാണ്

ചെറിയ കാര്യങ്ങളില്ല. വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസ് എത്തിയിരിക്കുന്നത്. അത് തന്നെയാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നതും. ചിലര്‍ ജയിക്കാന്‍ വേണ്ടി നല്ല രീതിയില്‍ കളിക്കുമ്പോള്‍ മറ്റ് ചിലര്‍ പിന്നോട്ട് പോവുകയാണ്. നന്നായി കളിക്കുന്നവര്‍ നിലനില്‍പ്പിന് വേണ്ടി പല തന്ത്രങ്ങളും പയറ്റി തുടങ്ങി. നന്നായി കളിക്കുന്നവരെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് ചരട് വലിക്കുന്നവര്‍ക്ക് പാലില്‍ പണി കിട്ടിയ സംഭവവും കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ സംഭവിച്ചിരുന്നു.

 സാബു കൈയൊഴിഞ്ഞു

സാബു കൈയൊഴിഞ്ഞു

എലിമിനേഷനില്‍ അനൂപ്, ഷിയാസ്, ഹിമ എന്നിവര്‍ക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരുന്നത്. അര്‍ച്ചന, ശ്രീനിഷ്, സുരേഷ് എന്നിവരായിരുന്നു ഹിമയെ നോമിനേറ്റ് ചെയ്തിരുന്നത്. എന്നാല്‍ നോമിനേഷനില്‍ ഒരു ട്വിസ്റ്റ് നടന്നിരുന്നു. ബിഗ് ബോസ് നല്‍കിയ പവര്‍ ഉപയോഗിച്ച് സാബു ഹിമയെ രക്ഷിക്കുകയായിരുന്നു. ഈ നീക്കം ബിഗ് ബോസിലും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബിഗ് ബോസിലെത്തിയത് മുതല്‍ സാബുവും അനൂപും നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അനൂപിനെ രക്ഷിക്കാതെ ഹിമയെ സംരക്ഷിച്ചതെന്തായിരുന്നു എന്നാണ് പലരും ചോദിച്ചിരുന്നത്.

 സാബുവിന്റെ ശത്രു

സാബുവിന്റെ ശത്രു

ബിഗ് ബോസിലെ ശക്തനായൊരു മത്സരാര്‍ത്ഥിയാണ് സാബു. എലിമിനേഷനിലൂടെ പുറത്ത് പോയ ഹിമ വീണ്ടും തിരികെ എത്തിയപ്പോള്‍ സാബുവിന് പിന്നാലെയായിരുന്നു. ഇത് സാബുവിനെ അസ്വസ്ഥനാക്കിയിരുന്നു. പലപ്പോഴും ഇരുവരും ശത്രുക്കളെ പോലെയായിരുന്നു പെരുമാറിയിരുന്നത്. അതേ സമയം കൂടെ നിന്നിട്ടും അനൂപിനെ സാബു രക്ഷിക്കാത്തത് ഗെയിമിന്റെ തന്ത്രങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കളിയില്‍ സാബു ജയിച്ചതായിട്ടും സൂചനയുണ്ട്.

 അനൂപ് പുറത്തായി

അനൂപ് പുറത്തായി

ഇന്ന് എലിമിനേഷന്‍ വരാനിരിക്കെ അനൂപ് ചന്ദ്രന്‍ പുറത്തായതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം പലരും ഉറപ്പിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന എപ്പിസോഡിന്റെ ഷൂട്ടിംഗ് കഴിഞ്ഞെന്നും ശേഷം പുറത്ത് വന്ന അനൂപ് ബിഗ് ബോസിലെ ഒരു വ്യക്തിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി എടുത്തിരുന്നു. അദ്ദേഹം ഷെയര്‍ ചെയ്ത ചിത്രം പുറത്ത് വന്നെന്നും അതിനാല്‍ അനൂപ് ഔട്ട് ആയെന്ന തരത്തില്‍ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X