ഇനി ഞാൻ ഓസ്കാറുമായിട്ടാകും വരുന്നത്...; 'പൈസ എറിഞ്ഞാലോ കരഞ്ഞാലോ പിആർ ചെയ്താലോ കിട്ടുന്നതല്ല ഓസ്കാർ'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ടൈറ്റിൽ വിജയിയായതിന്റെ സന്തോഷത്തിലാണ് അനുമോൾ. നാൽപ്പത്തിരണ്ട് ലക്ഷത്തോളം രൂപയും പതിനഞ്ച് ലക്ഷത്തിന് മുകളിൽ വില വരുന്ന കാറുമാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. ഇതൊന്നും പോരാതെ പ്രതിദിന പ്രതിഫല തുകയായി നല്ലൊരു സംഖ്യയും ബി​ഗ് ബോസിലൂടെ അനു സമ്പാദിച്ച് കഴിഞ്ഞു. നാട്ടിൽ കാലുകുത്തിയ നിമിഷം മുതൽ അഭിമുഖങ്ങളും സ്വീകരണവും എല്ലാമായി അനുവിന് നിന്ന് തിരിയാൻ സമയമില്ല.

കഴിഞ്ഞ ദിവസം അനുവിന്റെ ജന്മനാടായ ആര്യനാട് പൗരസമിതി പ്രിയ താരത്തിന് വേണ്ടി അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അനുവിനൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളുമെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നാട്ടുകാരും സന്നിഹിതരായിരുന്നു.

Bigg Boss Malayalam
Photo Credit: variety media / Instagram

ചടങ്ങിൽ സംസാരിക്കവെ അനു പറഞ്ഞ ചില വാക്കുകളാണ് ചർച്ചയാകുന്നത്. ബി​ഗ് ബോസ് കപ്പ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതുപോലെ ഇനി ഒരു ദിവസം താൻ ഓസ്കാറുമായി ആര്യനാടേക്ക് വരുമെന്നും അന്നും എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകണമെന്നാണ് അനു പറഞ്ഞത്. നിങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചത് എന്നെയാണ്. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ കപ്പ് നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു.

കപ്പ് കാണിക്കട്ടേ... ഞാൻ ഇത് ഒരുപാട് സ്ട്ര​ഗിൾ ചെയ്ത് ഫൈറ്റ് ചെയ്ത് പോരാടി വാങ്ങിച്ചതാണ്. അത് ലൈവ് കാണുന്നവർക്ക് മനസിലായി കാണും. എന്തായാലും ഒരുപാട് സന്തോഷം. എനിക്ക് കിട്ടിയ കപ്പ് നിങ്ങൾക്കുള്ളതാണ്. എന്റെ സന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. അടുത്തത് ഞാൻ ഓസ്കാറുമായിട്ടാകും വരുന്നത്.

ഓസ്കാർ എനിക്ക് കിട്ടണമെങ്കിലും നിങ്ങൾ ഇതുപോലെ എന്നെ സപ്പോർട്ട് ചെയ്യണം. വോട്ട് ഇടാൻ പറ്റില്ലെങ്കിലും സപ്പോർട്ട് ചെയ്താൽ മതി എന്നാണ് അനു പറഞ്ഞത്. പിആർ ആരോപണം നിലനിൽക്കുന്നതുകൊണ്ട് തന്നെ വളരെ വേ​ഗത്തിൽ വീഡിയോ വൈറലായി. ഒപ്പം അനുവിനെ പരിഹസിച്ച് കമന്റുകളും ആളുകൾ കുറിച്ചു. പൈസ എറിഞ്ഞാലോ കരഞ്ഞാലോ പിആർ ചെയ്താലോ കിട്ടുന്നതല്ല ഓസ്കാറെന്ന് അനു ആദ്യം മനസിലാക്കണം എന്നാണ് ഏറെയും കമന്റുകൾ.

യാതൊരു വിന്നർ ക്വാളിറ്റിയുമില്ലാത്ത അനു ജയിച്ചത് പിആർ ബലത്തിൽ മാത്രമാണെന്നാണ് സഹമത്സരാർത്ഥികൾ അടക്കം ആരോപിക്കുന്നത്. പതിനാറ് ലക്ഷം രൂപയ്ക്ക് പിആർ ഏൽപ്പിച്ചിട്ടാണ് അനു ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയതെന്ന കാര്യം ആദ്യം ഹൗസിൽ പൊട്ടിച്ചത് ബിന്നിയാണ്.

Bigg Boss Malayalam
Photo Credit: Anumol / Instagram

പതിനാറ് ലക്ഷത്തിനാണ് പിആർ ഏൽപ്പിച്ചതെന്ന് അനു തന്നെയാണ് തന്നോട് പറഞ്ഞതെന്നും ബിന്നി പറഞ്ഞിരുന്നു. ചേച്ചിക്ക് ഓസ്കാറിനെപ്പറ്റി വല്ല്യ ധാരണ ഇല്ലെന്ന് തോന്നുന്നു, ഉടായിപ്പിന് ഓസ്കാർ ഉണ്ടായിരുന്നുവെങ്കിൽ അത് അനുവിന് തന്നെ കിട്ടുമായിരുന്നു, ഓസ്കാർ കിട്ടാൻ ഈ കരച്ചിലൊന്നും പോരാ നല്ലോണം കരയണം, പ്ലാച്ചിയേയും കെട്ടിപിടിച്ച് കരഞ്ഞാൽ കിട്ടുന്ന ഒന്നല്ല ഓസ്കാർ,

ഓസ്കാർ എന്നായിരിക്കില്ല... ഓസിന് കാറുമായി വരാം എന്നായിരിക്കും പറഞ്ഞത്, പിആർ വിനു വിചാരിച്ചാൽ ഓസ്കാർ കിട്ടില്ല, ഓസ്കാർ ക്യാഷ് കൊടുത്താൽ കിട്ടില്ല, ഇപ്പോൾ ഈ കിട്ടിയതും ഓസ്കാർ തന്നെയാണ് കളിച്ച് അല്ലല്ലോ അഭിനയിച്ച് അല്ലേ നേടിയത്, വോട്ട് കൊടുത്തവർ തന്നെ ഇതൊക്കെ കേട്ട് അനുഭവിക്കുക എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അനുമോൾ ദൈവാനു​ഗ്രഹമുള്ള കുട്ടിയാണ്. ഭക്തിയുള്ള കുട്ടിയാണ് എന്നാണ് സുഹൃത്തും നടിയുമായ ആതിര മാധവ് അനുമോളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ലക്ഷ്മി, മസ്താനി, അഭിലാഷ്, ഒനീൽ തുടങ്ങിയവരാണ് അനു ബി​ഗ് ബോസിനുശേഷം ഒപ്പം കൊണ്ടുപോകുന്ന സൗഹൃദങ്ങൾ. ആദില-നൂറ-ശൈത്യ എന്നിവരോടൊന്നും തനിക്ക് വിരോധമില്ലെന്നും അനുമോൾ പറഞ്ഞിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X