ഇവിടെ എന്ത് കാണിച്ചാലും ഒന്നുമില്ല!പേളിയ്ക്ക് അർച്ചനയുടേയും ദിയയുടേയും ഉപദേശം, ഇനിയാണ് യാഥാർഥ കളി

Recommended Video

പേളിയ്ക്ക് അർച്ചനയുടേയും ദിയയുടേയും ഉപദേശം, ഇനിയാണ് യഥാർഥ കളി | filmibeat Malayalam

നിരവധി വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങി കൊണ്ടാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ ആരംഭിക്കുന്നതിനും മുൻപ് തന്നെ വ്യാജപ്രചരണങ്ങൾ ബിഗ്ബോസിന്റെ ശോഭ കൊടുത്തിയിരുന്നു. 16 മത്സാരാർഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ 14 എത്തി നിൽക്കുകയാണ്. ഡേവിഡ് ജോണും, ഹിമ ശങ്കറുമായിരുന്നു ബിഗ് ബോസിൽ നിന്ന് പുറത്തു പോയത്.

വീണ്ടും അടുത്ത ആഴ്ചയായിലേയ്ക്കുള്ള എലിമിനേഷൻ നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിൽക്കുന്നവരേയും സ്വന്തമായി അഭിപ്രായം രേഖപ്പെടുത്താത്തവരേയുമാകണം ഇത്തവണ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് നിർദ്ദേശിച്ചത്. അതിന്റെ ഭാഗമായി അതിഥി, ശ്രീനീഷ്, പേളി മാണി, ശ്രീലക്ഷ്മി, ദീപൻ, ഷിയാസ്, എന്നിവരെയാണ് അംഗങ്ങൾ നിർദ്ദേശിച്ചത്. ഇതിൽ നിന്ന് പേളി സുരക്ഷിതായാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് പേളിയ്ക്ക് ഉപദേശവുമായി അർച്ചനയും ദിയയും രംഗത്തെത്തിയത്.

പേളിയുടെ മാറ്റം

പേളിയുടെ മാറ്റം

ചുറുചുറുക്കോടെ ഓടികളിച്ചു നടക്കുന്ന പേളിയെയാണ് എല്ലാവരും കണ്ടിരുന്നത്. കൗണ്ടറുകൾക്ക് തിരിച്ച് അതേ നാണയത്തിൽ മറുപടി നൽകുന്ന പേളി മാണിയെന്ന് ആക്ടീവ് പെൺകുട്ടിയല്ല ബിഗ് ബോസിൽ കണ്ടത്. ഇതുവരെ കണ്ട സ്വഭാവത്തിൽ നിന്ന് നേരെ വിപരീതമായിരുന്നു പേളി. അധികം മിണ്ടാതെ ശബ്ദമുണ്ടാക്കാത്ത ഒരു പാവം പേളിമാണിയെയാണ് ബിഗ്ബോസിലൂടെ കാണാൻ സാധിച്ചത്.

  മാറ്റം എല്ലാവരേയും ഞെട്ടിച്ചു

മാറ്റം എല്ലാവരേയും ഞെട്ടിച്ചു

പേളിമാണിയുടെ മാറ്റം ബിഗബോസിലെ എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. അത് മത്സാരാർഥികളായ ശ്വേതയും രഞ്ജിനിയും ശ്രീലക്ഷ്മി ഉൾപ്പെടെയുള്ളവർ ചർച്ച ചെയ്തിരുന്നു. പോളിയുടെ മാറ്റം അതിശയിപ്പിച്ചു എന്നായിരുന്നു ഇവർ പറഞ്ഞത്. കൂടാതെ ദിയ സനയും ഇതിനെപ്പറ്റി പേളിയോട് ചോദിച്ചിരുന്നു. നിന്റെ സ്വഭാവം ഇങ്ങനെയാണെന്ന് ഒരിക്കൽ പേലും കരുതിയില്ലെന്ന് ദിയ പറഞ്ഞു.

പേളിയ്ക്ക് ഉപദേശമായി  ദിയയും അർച്ചനയും

പേളിയ്ക്ക് ഉപദേശമായി ദിയയും അർച്ചനയും

ബിഗ് ബോസ് ഹൗസിൽ ആക്ടീവ് അല്ലാത്ത ആളുകളെ നിർദേശിക്കാൻ ബിഗ് ബോസ് പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു പേളിയക്ക് ഉപദേശവുമായി ഇവർ എത്തിയത്. ഇനി പാവമായി ഇരുന്നാൽ ബിഗ് ബേസിൽ തുടർന്ന് പോകാൻ സാധിക്കില്ലെന്നും എല്ലായിടത്തും ഇടപെടണമെന്നും പ്രകടമായി തന്നെ പെരുമാറണമെന്നും ഇവർ പറഞ്ഞു. ഇല്ലെങ്കിൽ ബിഗ്ബോസിൽ തുടർന്ന് പോകാൻ കഴിയില്ലെന്നും ഇവർ പറഞ്ഞു.

പേളി റിയാക്ട് ചെയ്യണം

പേളി റിയാക്ട് ചെയ്യണം

പേളി തന്റെ അഭിപ്രായം തുറന്നു തന്നെ പറയണമെന്ന് ഇവർ പറഞ്ഞു. ശ്വേതയോട് പേളി അന്ന് റിയാക്ട് ചെയ്ത പോലയുള്ള ആക്രമണമാണ് ഇവിടെ ആവശ്യമെന്നും ഇവിടെ അങ്ങനെ തന്നെ പെരുമാറണമെന്നും പേളിയ്ക്ക് ഉപദേശം നൽകി. അതു പോലെ ഇവിടെ എങ്ങനെ പെരുമാറിയാലും അത് ഒന്നിനേയും ബാധിക്കാൻ പോകില്ലെന്നും അർച്ചന ഉപദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X