ശ്രീലക്ഷ്മിയ്‌ക്കെതിരെ തുറന്നടിച്ച് അര്‍ച്ചന! സ്വഭാവം ശരിയല്ലെന്ന് ആരോപണം! കടുത്ത ശിക്ഷ നല്‍കി കോടതി

By Midhun

Recommended Video

ശ്രീലക്ഷ്മിയുടെ സ്വാഭാവം ശരിയല്ലെന്ന് അർച്ചന! | filmibeat Malayalam

ബിഗ് ബോസ് മലയാളം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കാറുളള ടാസ്‌ക്കുകള്‍ വളരെയധികം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്തുതീര്‍ക്കുന്നത്. ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകള്‍ക്കും എല്ലായ്പ്പോഴും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഷോയില്‍ ഓരോ ആഴ്ചകളിലും എലിമിനേഷന്‍ നടക്കാറുണ്ട്.

ഡേവിഡ് ജോണും ഹിമാ ശങ്കറുമായിരുന്നു എലിമിനേഷന്‍ വഴി ബിഗ് ബോസില്‍ നിന്നും പുറത്തായത്. വിവാദങ്ങളും തര്‍ക്കങ്ങളും ബിഗ് ബോസ് മലയാളം ഷോയെ എപ്പോഴും പിന്തുടരാറുണ്ട്. പലപ്പോഴും സമാധാന അന്തരീക്ഷത്തില്‍ മല്‍സരാര്‍ത്ഥികളെല്ലാം മുന്നോട്ടുപോവാറുണ്ടെങ്കിലും ചില സമയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. അടുത്തിടെ ശ്രീലക്ഷ്മി ഗ്രൂപ്പ് കളിക്കുന്നു എന്നോരോപിച്ച് മല്‍സരാര്‍ത്ഥികളില്‍ ഒരാളായ അര്‍ച്ചന ബിഗ് ബോസ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ശ്രീലക്ഷ്മിയുടെ പെരുമാറ്റം ശരിയല്ലെന്നു പറഞ്ഞുകൊണ്ടാണ് അര്‍ച്ചന പരാതി നല്‍കിയത്.

ശ്രീലക്ഷ്മി ഗ്രൂപ്പ് കളിക്കുന്നു

ശ്രീലക്ഷ്മി ഗ്രൂപ്പ് കളിക്കുന്നു

ശ്രീലക്ഷ്മി ബിഗ് ബോസ് ഹൗസില്‍ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചാണ് അര്‍ച്ചന പരാതി നല്‍കിയിരുന്നത്. മൂന്ന് പേര്‍ ചേര്‍ന്ന് സംസാരിച്ച കാര്യങ്ങള്‍ മറ്റുളളവരോട് ശ്രീലക്ഷ്മി മാറ്റി പറയുന്നുവെന്ന ആരോപണമാണ് പരാതിയില്‍ അര്‍ച്ചന ഉന്നയിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിക്കെതിരെയുളള പരാതി അനൂപ് ചന്ദ്രന്‍ ജഡ്ജിയായിട്ടുളള കോടതിക്കു മുന്‍പിലാണ് അര്‍ച്ചന നല്‍കിയത്. മംഗ്ലീഷിലാണ് ശ്രീലക്ഷ്മിക്കെതിരെയുളള പരാതി അര്‍ച്ചന എഴുതിയിരുന്നത്. ആയതിനാല്‍ അര്‍ച്ചന തന്നെ മറ്റു മല്‍സരാര്‍ത്ഥികള്‍ക്കു മുന്നില്‍ വായിക്കാന്‍ അനൂപ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

അര്‍ച്ചനയുടെ പരാതി ഇങ്ങനെ

അര്‍ച്ചനയുടെ പരാതി ഇങ്ങനെ

ബിഗ് ബോസ് ഹൗസില്‍ പറയുന്ന കാര്യങ്ങള്‍ ശ്വേതയോടും രഞ്ജിനിയോടും മാത്രം മാറ്റിപറയുന്നത് എന്തിനാണെന്നും ഇത് നല്ല സ്വഭാവമാണോയെന്നും അര്‍ച്ചന പരാതിയില്‍ പറയുന്നു. ഇവരെ മുന്‍നിര്‍ത്തി മല്‍സരം ജയിക്കാനാണോ ശ്രീലക്ഷ്മി ഇവിടെ വന്നതെന്നും അര്‍ച്ചന ചോദിക്കുന്നു. ഓരോരുത്തരുടെയും മുന്നില്‍ വ്യത്യസ്ത സ്വഭാവമാണ് നീ കാണിക്കുന്നത്. ഇങ്ങനെയൊക്കെ എന്തിനാണ് ചെയ്യുന്നതെന്നും അര്‍ച്ചന ചോദിക്കുന്നു.

ശ്രീലക്ഷ്മി പറഞ്ഞത്

ശ്രീലക്ഷ്മി പറഞ്ഞത്

ഈ ഒരു ഗെയിമില്‍ നമ്മള്‍ നമ്മളായിട്ട് ജയിക്കാന്‍ വന്നതാണെന്ന് ശ്രീലക്ഷ്മി പറയുന്നു. ആരുടെയും കൂട്ടത്തില്‍ മാത്രം നിന്ന് ജയിക്കാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നില്ല. ഞാന്‍ രഞ്ജിനിയോടും ശ്വേതേയോടും മാത്രം എല്ലാ കാര്യങ്ങളും പറയുന്നുവെന്നാണ് അര്‍ച്ചന പറയുന്നത്. ഞങ്ങള്‍ക്കിടയില്‍ ഗ്രൂപ്പിസം ഉണ്ടെങ്കില്‍ ഇവിടെയുളള മറ്റു മല്‍സരാര്‍ത്ഥികള്‍ക്കിടയിലും ഒരുപാട് ഗ്രൂപ്പുകളുണ്ടെന്നാണ് എന്റെ അഭിപ്രായം, ശ്രീലക്ഷ്മി പറയുന്നു.

അര്‍ച്ചനയുടെ മറുപടി

അര്‍ച്ചനയുടെ മറുപടി

എല്ലാവര്‍ക്കിടയിലും ഗ്രൂപ്പുകളുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞപ്പോള്‍ മറുപടിയുമായി അര്‍ച്ചന എത്തിയിരുന്നു. കൂട്ടം കൂടിനിന്ന് എല്ലാവരും ഇവിടെ സംസാരിക്കാറുണ്ടെന്ന് അര്‍ച്ചന പറയുന്നു. എന്നാല്‍ സംസാരിക്കുന്ന കാര്യങ്ങളെല്ലാം ആ കൂട്ടത്തിലുണ്ടായിരുന്നു ആളുകള്‍ക്ക് മാത്രമേ അറിയൂവെന്നും അത് മറ്റുളളവരോട് പോയി പറയുന്ന സ്വഭാവം ആര്‍ക്കുമില്ലായെന്നും അര്‍ച്ചന പറയുന്നു. ശ്രീലക്ഷ്മിക്ക് മാത്രമാണ് ഇത്തരമൊരു സ്വഭാവമുളളതെന്നും അര്‍ച്ചന ബിഗ് ബോസ് കോടതിയില്‍ പറഞ്ഞു.

കോടതി നല്‍കിയ ശിക്ഷ

കോടതി നല്‍കിയ ശിക്ഷ

അര്‍ച്ചനയുടെ പരാതിയില്‍ ബിഗ് ബോസ് കോടതി ശ്രീലക്ഷ്മിക്ക് ശിക്ഷ നല്‍കിയിരുന്നു. ശ്രീലക്ഷ്മിയുടെ സ്വഭാവം വ്യക്തമായി മനസിലായെന്നും അതിന് തക്കതായ ശിക്ഷ നല്‍കുന്നതായുമാണ് ജഡ്ജിയായി നിന്ന അനൂപ് ചന്ദ്രന്‍ അറിയിച്ചത്. രണ്ടും കൈയ്യും പെയിന്റില്‍ മുക്കി മുഖത്ത് പുരട്ടുവാനാണ് ശ്രീലക്ഷ്മിയോട് കോടതി നിര്‍ദ്ദേശിച്ചത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X