ഐറ്റം ഡാന്‍സില്‍ ഭാവി കണ്ടെത്തി അര്‍ച്ചന! ബിഗ് ബോസിലെ ശിക്ഷയാണെങ്കിലും അര്‍ച്ചന അതും മാസ് ആക്കി!!

വീണ്ടുമൊരു എലിമിനേഷന്‍ വരുന്നതോടെ ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ആരൊക്കെ ഉണ്ടാവുമെന്നുള്ള കാര്യത്തില്‍ ഏകദേശധാരണ വരും. ശക്തരായ മത്സരാര്‍ത്ഥികളാണ് ഇത്തവണ നോമിനേഷനിലുള്ളത്. പ്രണയം, പറ്റിക്കല്‍ തുടങ്ങി മത്സരത്തിന്റെ തന്ത്രങ്ങള്‍ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് പയറ്റുന്നത്.

അടുത്തിടെ ഒരു എപ്പിസോഡില്‍ ബഷീര്‍ അര്‍ച്ചനയെ കൊണ്ട് ഐറ്റം ഡാന്‍സ് കളിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. അതിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. തവളച്ചാട്ടം ചാടാനായിരുന്നു ബഷീര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കാലിന്റെ മുട്ട് ഇടിച്ചതിനാല്‍ അങ്ങനെ ചാടാന്‍ പറ്റില്ലെന്ന് അര്‍ച്ചന പറയുകയായിരുന്നു.

 archana

ഇതോടെ ഐറ്റം ഡാന്‍സ് മതിയെന്നാണ് ബഷീര്‍ പറഞ്ഞത്. പാട്ട് പാടി കളിക്കണമെന്നും ബഷീര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനനുസരിച്ച് ലൈലാ ഓ ലൈലാ എന്ന പാട്ടിനൊപ്പം അര്‍ച്ചന കിടിലനൊരു ഐറ്റം ഡാന്‍സ് കളിച്ചിരുന്നു. ദേഹത്ത് തൊട്ട് കളിക്കാമെന്ന് പറഞ്ഞ് ബഷീറിന്റെ അടുത്ത് എത്തിയതോടെ ബഷീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ശിഷ വിധിച്ചതാണെങ്കിലും തനിക്ക് ഐറ്റം ഡാന്‍സ് ചേരുമെന്ന് തെളിയിക്കാന്‍ അര്‍ച്ചനയ്ക്ക് കഴിഞ്ഞിരുന്നു.

അര്‍ച്ചന, സാബു, പേളി, ശ്രീനിഷ്, സുരേഷ്, ബഷീര്‍ എന്നിങ്ങനെ നാളെത്തെ എലിമിനേഷനില്‍ ആറ് പേരാണ് നോമിനികളായിരിക്കുന്നത്. ഷിയാസും ക്യാപ്റ്റനായ അതിഥിയും മാത്രമാണ് നോമിനികള്‍ അല്ലാത്തവര്‍. നാളെ ആരായിരിക്കും പുറത്താവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. നാളത്തെ എലിമിനേഷന്‍ റൗണ്ട് കഴിയുന്നതോടെ കാര്യങ്ങള്‍ ഏകദേശം തീരുമാനമാവും. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് കടക്കാനുള്ള മത്സരങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X