ആ ശ്രീലക്ഷ്മി എങ്ങാനും വന്നിരുന്നെങ്കില്‍ നല്ല വഴക്കിടായിരുന്നു! ആഗ്രഹം തുറന്നുപറഞ്ഞ് അര്‍ച്ചന!!

By Midhun

ബിഗ് ബോസ് മലയാളം തുടങ്ങിയ ആദ്യ ആഴ്ചയില്‍ കളിയും ചിരിയുമായിട്ടാണ് മല്‍സരാര്‍ത്ഥികള്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ പിന്നിടുളള ആഴ്ചകളില്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുളള അപ്രതീക്ഷിത സംഭവങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയിരുന്നു. തര്‍ക്കങ്ങളുടെയും വിവാദങ്ങളുടെയും അകമ്പടിയോടെയാണ് ബിഗ് ബോസ് ഷോ മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്.

മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള തര്‍ക്കങ്ങളും പരാതികളും പലപ്പോഴും ചെന്നവസാനിക്കുന്നത് ബിഗ് ബോസ് കോടതിയിലാണ്. ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അര്‍ച്ചന. സീരിയല്‍ രംഗത്തുകൂടി ശ്രദ്ധ നേടിയ അര്‍ച്ചന ബിഗ് ബോസ് ഹൗസിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാറുണ്ട്. കഴിഞ്ഞൊരു എപ്പിസോഡില്‍ തന്നെ ചൊറിഞ്ഞുകൊണ്ട് ആരും വരാത്തതിന്റെ സങ്കടം അര്‍ച്ചന തുറന്നുപറഞ്ഞിരുന്നു. ദിയയുമായുളള സംസാരത്തിനിടെയാണ് അര്‍ച്ചന ഇക്കാര്യം പറഞ്ഞത്.

അര്‍ച്ചന

അര്‍ച്ചന

ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അര്‍ച്ചന. ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും സജീവമായി അര്‍ച്ചന ഇടപെടാറുണ്ട്. മലയാളം നല്ല രീതിയില്‍ സംസാരിക്കാനറിയില്ല എന്നതുമാത്രമാണ് അര്‍ച്ചനയ്ക്കുളള കുറവ്. എല്ലാവരുമായി കാര്യങ്ങള്‍ ഷെയര്‍ ചെയ്യാറുളള മല്‍സരാര്‍ത്ഥി കൂടിയാണ് അര്‍ച്ചന. അര്‍ച്ചനയെത്തുന്ന ബിഗ് ബോസിലെ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച സ്വീകാര്യ ലഭിക്കാറുണ്ട്. കഴിഞ്ഞൊരു എപ്പിസോഡില്‍ കുറച്ചുദിവസമായി സൈലന്റ് ആയിട്ടു ഇരിക്കുന്നതിന്റെ കാരണം അര്‍ച്ചനയോട് ദിയ ചോദിച്ചിരുന്നു.

ദിയയുടെ ചോദ്യം

ദിയയുടെ ചോദ്യം

ബിഗ് ബോസ് ഹൗസില്‍ വിശ്രമിക്കുന്ന വേളയിലാണ് അര്‍ച്ചനയോടെ് ഇക്കാര്യം അപ്രതീക്ഷിതമായി ദിയ ചോദിച്ചത്. രണ്ടാഴ്ചയായി നീ സൈലന്റാണെന്ന് ലാലേട്ടന്‍ പറഞ്ഞത് എന്തുക്കൊണ്ടെന്നായിരുന്നു അര്‍ച്ചനയോട് ദിയ ചോദിച്ചിരുന്നത്. എന്നാല്‍ താന്‍ സംസാരിക്കാറുണ്ടെന്നും കുറച്ചുദിവസം അങ്ങനെ സംഭവിച്ചു പോയതാണെന്നും അര്‍ച്ചന മറുപടി പറഞ്ഞു. രഞ്ജിനി ഹരിദാസും തന്നോട് ഇക്കാര്യം പറഞ്ഞതായി ദിയ പറഞ്ഞു.

വഴക്കിടാന്‍ ആരുമില്ലെന്ന് അര്‍ച്ചന

വഴക്കിടാന്‍ ആരുമില്ലെന്ന് അര്‍ച്ചന

ചിലപ്പോള്‍ വഴക്കിടാന്‍ ആരുമില്ലാത്തത് കൊണ്ടായിരിക്കും ഞാന്‍ സൈലന്റ് ആയിപ്പോയതെന്നും അര്‍ച്ചന പറഞ്ഞിരുന്നു. തന്റെയടുത്ത് തര്‍ക്കിക്കാന്‍ ആരും വരുന്നില്ലെന്നും ഇനിയെങ്കിലും ആരെങ്കിലും വരണമെന്നാണ് ആഗ്രഹമെന്നും അര്‍ച്ചന പറഞ്ഞു. ആരെങ്കിലും എന്നെ ചൊറിയാന്‍ വന്നാലേ എനിക്കെന്തെങ്കിലും വഴക്കിടാന്‍ കഴിയുളളു. ബിഗ് ബോസ് ഹൗസില്‍ ആരെങ്കിലും തന്നെ ചൊറിയാന്‍ വരാന്‍ കാത്തിരിക്കുകയാണെന്നും അര്‍ച്ഛന പറയുന്നു

ആ ശ്രീലക്ഷ്മി വന്നിരുന്നെങ്കില്‍

ആ ശ്രീലക്ഷ്മി വന്നിരുന്നെങ്കില്‍

ശ്രീലക്ഷ്മിയോട് അത്ര അടുപ്പമില്ലാത്ത ആളാണ് ആര്‍ച്ചന. പലപ്പോഴും പല കാര്യങ്ങളിലും ശ്രീലക്ഷ്മിയുമായി അര്‍ച്ചന വഴക്കിടാറുണ്ട്. അടുത്തിടെ തനിക്കെതിരെ പരാതി നല്‍കിയ അര്‍ച്ചനയോട് ശ്രീലക്ഷ്മിക്ക് കലിപ്പ് കൂടിയിരുന്നു. ദിയയോട് സംസാരിക്കുന്നതിനിടയിലാണ് അര്‍ച്ചന ശ്രീലക്ഷ്മിയെക്കുറിച്ച് പറഞ്ഞത്. ആ ശ്രീലക്ഷ്മി എങ്ങാനും ചൊറിഞ്ഞ് വന്നെങ്കില്‍ വഴക്കിടാമായിരുന്നുവെന്നാണ് അര്‍ച്ചന പറഞ്ഞത്. പക്ഷേ അവള്‍ വരുന്നില്ലെന്നും വന്നാല്‍ നല്ലതായേനേ എന്നും അര്‍ച്ചന പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X