ശ്രീലക്ഷ്മിയുടെ മൊഴി കുറച്ചു കടത്തു പോയി!! സുരേഷിന് കിട്ടിയ ശിക്ഷ ഭീകരം, വീഡിയോ കാണാം

സുരേഷിന് പച്ചമുളക് പച്ചയ്ക്ക് തിന്നുക എന്ന ശിക്ഷയായിരുന്നു കോടതി നൽകിയത്

ബിഗ് ബോസ് ഹൗസിൽ ദിനം പ്രതി സംഭവ ബഹുലമായ കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും പ്രേക്ഷകർ ചിന്തിക്കാത്തതും ഒരിക്കലും വിചാരിക്കാത്തതുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. ജൂൺ 24 ഞയറാഴ്ച കളി ചിരിയോടു കൂടിയാണ് ഷോ ആരംഭിച്ചത്. എന്നാൽ പിന്നീട് ഈ ചിരിയും കളിയും ബിഗ് ബോസ് ഹൗസിൽ നിന്ന് പതുക്കെ പതുക്കെ അസ്തമിക്കുകയായിരുന്നു.

പിന്നീട് പ്രേക്ഷകർ കണ്ടത് അങ്കം വെട്ടലുകളായിരുന്നു. അതും ഒട്ടും പ്രതീക്ഷിക്കാത്ത പലരും തമ്മിൽ. കളി മുറുകുമ്പോൾ മത്സാരാർഥികളും അതിനൊപ്പം നീങ്ങുകയാണ്. 16 പേരെ ഒരു വീട്ടിൽ ചുമ്മ തളച്ചിടുന്നതല്ല ബിഗ് ബോസ്. മത്സാരാർഥികൾക്കായി പലതരത്തിലുള്ള മത്സരങ്ങളും ബിഗ് ബോസ് ഒരുക്കുന്നുണ്ട്. അത്തരത്തിലുള്ള ടാസ്ക്കിന്റെ ഭാഗമായി അരിസ്റ്റോ സുരേഷിനു കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. എന്താണെന്ന് കാണാം.

ബിഗ് ബോസ് ഹൗസിൽ കോടതി

ബിഗ് ബോസ് ഹൗസിൽ കോടതി

പത്തൊമ്പതാം ദിവസമാണ് ബിഗ് ബോസ് ഹൗസിൽ സംഭവബഹുലമായ കോടതി അരങ്ങേറിയത്. ബിഗ് ബോസിലെ മത്സാരാർഥികൾക്ക് കൂടെയുള്ള ഒരാളെ കുറിച്ചുളള പരാതി കോടതിയെ ബോധിപ്പിക്കാം. വളരെ കൃത്യമായ പരാതിയായിരിക്കണമെന്നും. അത് കോടതി കൂടി അയാളെ വിസ്തരിച്ച് കേസിന് തക്കതായ ശിക്ഷ കൊടുക്കുമെന്നായിരുന്നു ബിഗ് ബോസിന്റെ നിർദേശം. കേസിൽ ജഡ്ജിയായി എത്തിയത് അനൂപ് ചന്ദ്രനായിരുന്നു.

 അരിസ്റ്റോ സുരേഷിനെ കുറിച്ച് പതരാതി

അരിസ്റ്റോ സുരേഷിനെ കുറിച്ച് പതരാതി

അരിസ്റ്റോ സുരേഷ് വ്യക്തിപരമായി അധിഷേപിച്ചു എന്നായിരുന്നു മത്സരാർഥി പരാതി. ഇതിനെ തുടർന്ന് സുരേഷിനെ വിസ്തരിക്കാൻ കോടതി തയ്യാറാവുകയായിരുന്നു. തന്നിൽ മേൽ ആരോപിച്ച കുറ്റം സുരേഷ് സമ്മതിക്കുകയും ചെയ്തു. കോടതിയിൽ ലഭിച്ച പരാതി ശരിയാണെന്നും തനിയ്ക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നൽകാൻ അദ്ദേഹം കോടതിയോട് പറഞ്ഞു.

 പരാതിയ്ക്ക് പിന്നിൽ മസാജിങ്

പരാതിയ്ക്ക് പിന്നിൽ മസാജിങ്

ഹിമയ്ക്ക് കോടതി നൽകിയ ശിക്ഷയായിരുന്നു എല്ലാ മത്സാരാർഥികളുടേയും തല മസാജ് ചെയ്ത് കൊടുക്കുക എന്നത്. കോടതിയുടെ ഉത്തരവിന്റെ ഭാഗമായി ഹിമ അത് ചെയ്യുകയും ചെയ്തു. മസാജിങ്ങിൽ സുരേഷിന്റെ ഊഴം എത്തിയിരന്നു. അൽപം കഴിഞ്ഞപ്പോൾ അസ്വസ്തത അനുഭവപ്പെട്ട സുരേഷ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. കോടതിയുടെ നിർദേശപ്രകാരം ചെയ്തതു കൊണ്ട് തനിയ്ക്ക് ഇതിനുള്ള ചികിത്സ തരണമെന്നും സുരേഷ് കോടതിയിൽ പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ നർമ്മം വിതച്ച ഒരു സംഭാഷണമായിരുന്നു ഇത്.

പച്ച മുളക് തിന്നാൻ വിധി

പച്ച മുളക് തിന്നാൻ വിധി

ചെയ്ത തെറ്റിനെ ന്യായികരിക്കാൻ വേണ്ടിയാണ് സുരേഷ് ഇത്തരത്തിലുള്ള വാദം ഉന്നയിച്ചതെന്ന് കോടതി കണ്ടെത്താൽ. എന്നാൽ സുരേഷിന് പച്ചമുളക് പച്ചയ്ക്ക് തിന്നുക എന്ന ശിക്ഷയായിരുന്നു കോടതി നൽകിയത്. നാവിന്റെ ചെറുച്ചിൽ കൊണ്ടാണ് ആളുകളെ കുറിച്ച് ഇങ്ങനെ പറയുന്നതെന്നും കോടതി കണ്ടെത്തി. തുടർന്നായിരുന്നു ശിക്ഷ. സ്നേഹത്തിനു വേണ്ടിയാണ് ഹിമയോട് മസാജിങ് ചെയ്ത് കൊടുക്കാൻ പറഞ്ഞത്. അല്ലാതെ ഒരു രോഗത്തിനു വണ്ടിയുള്ള ചികിത്സയായിട്ടല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീലക്ഷ്മി പറഞ്ഞത്

ശ്രീലക്ഷ്മി പറഞ്ഞത്

കോടതി ശിക്ഷ പ്രഖ്യാപിച്ചതിന്റെ തൊട്ട് പിന്നാലെയായിരുന്നു സുരേഷിനെതിരെ ശ്രീലക്ഷ്മി മൊഴി നൽകിയത്. അദ്ദേഹം കോടതിയിൽ ഉന്നയിച്ച വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ശ്രീലക്ഷ്മിയുടെ മൊഴി.. സുരേഷേട്ടന് തല മസാജ് ചെയ്തത് തന്നതിനു പിന്നാലെയായിരുന്നു ഹിമ തന്റെ തല മസാജ് ചെയ്ത് തന്നത്. ഇന്ന് രാവിലേയും അദ്ദഹം തന്നോട് പറഞ്ഞിരുന്നു ഹിമയുടെ മസാജിങ് വളരെ നല്ലതായിരുന്നു എന്നും. വളരെ സുഖമായി ഉറങ്ങാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

 ശ്രീലക്ഷ്മിയെ എതിർത്തു

ശ്രീലക്ഷ്മിയെ എതിർത്തു

എന്നാൽ ശ്രീലക്ഷ്മി ഉന്നയിച്ച ആരോപണത്തെ അരിസ്റ്റോ സുരേഷ് എതിർത്തിരുന്നു. അവർ ഉന്നയിക്കുന്നത് തെറ്റാണെന്നും താൻ ശ്രീലക്ഷ്മിയെ കണ്ടിട്ടില്ലെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞിരുന്നു. എന്നാൽ തന്റെ വാദത്തിൽ ഉറച്ചു തന്നെ നിൽക്കുകയായിരുന്നു ശ്രീലക്ഷ്മി. പച്ചമുളക് തിന്നാൻ കോടതി ആവശ്യപ്പെട്ടു. എത്ര മുളക് കഴിക്കാൻ പറ്റുമെന്ന ചോദ്യത്തിന് രണ്ട് മുളക് കഴിച്ചോളാം എന്നായിരുന്നു സുരേഷിന്റെ മറുപടി. ഇതിന്റെ ഭാഗമായി രണ്ട് മുളക് അദ്ദേഹം കഴിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X