For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൈലാഞ്ചി കാട്ടിലെ' പാട്ടുപാടി അരിസ്റ്റോ സുരേഷ്! ഒപ്പം നൃത്തം ചെയ്ത് പേളിയും ശ്രീലക്ഷ്മിയും! കാണൂ

  By Midhun
  |
  മൈലാഞ്ചി കാട്ടിലെ' പാട്ടുപാടി അരിസ്റ്റോ സുരേഷ്!

  ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടനാണ് അരിസ്‌റ്റോ സുരേഷ്. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ ചെറിയൊരു വേഷത്തിലായിരുന്നു നടന്‍ എത്തിയിരുന്നത്. ആക്ഷന്‍ ഹീറോ ബിജുവില്‍ അരിസ്റ്റോ സുരേഷ് പാടിയ പാട്ട് ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ അദ്ദേഹം പാടിയ 'മുത്തേ പൊന്നെ'എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.

  വമ്പന്‍ റിലീസിങ്ങിനൊരുങ്ങി കായംകുളം കൊച്ചുണ്ണി! ചിത്രമെത്തുക 300 തിയ്യേറ്ററുകളില്‍!!

  ആലാപനത്തിനു പുറമെ പാട്ടിന് വരികളെഴുതിയതും ഈണമിട്ടതും നടന്‍ തന്നെയായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിനും ശേഷവും കുറച്ചുസിനിമകളില്‍ അരിസ്‌റ്റോ സുരേഷ് അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ബിഗ് ബോസ് മലയാളം ഷോയുടെ ഭാഗമായിരിക്കുകയാണ് നടന്‍. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ അരിസ്‌റ്റോ സുരേഷ് പാടിയൊരു പാട്ട് ശ്രദ്ധേയമായിരിക്കുകയാണ്.

  ബിഗ് ബോസ്

  ബിഗ് ബോസ്

  അന്യഭാഷകളില്‍ വിജയമായതിനു ശേഷമാണ് ബിഗ്‌ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. ജൂണ്‍ 24ന് ആരംഭിച്ച ബിഗ് ബോസ് ഒരാഴ്ച പിന്നിടുമ്പോള്‍ പ്രേക്ഷകരുടെ മികച്ച പിന്തുണയുമായി മുന്നോട്ടുപോവുകയാണ്. മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണമാണ് പരിപാടിക്ക് പുതുമ നല്‍കുന്നത്. രസകരമായ ടാസ്‌ക്കുകളും മറ്റും മല്‍സരാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥമാര്‍ന്ന അനുഭവങ്ങളാണ് നല്‍കുന്നത്. ഗംഭീരമായൊരു ഉദ്ഘാടന മാമാങ്കത്തോടെയായിരുന്നു ബിഗ് ബോസ് മലയാളത്തിന് തുടക്കമായിരുന്നത്. നടന്‍ മോഹന്‍ലാലിന്‌റെ സാന്നിദ്ധ്യവും പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.

  ക്യാപ്റ്റനായി ശ്വേതാ മേനോന്‍

  ക്യാപ്റ്റനായി ശ്വേതാ മേനോന്‍

  ബിഗ് ബോസ് മലയാളം സംപ്രേക്ഷണം ചെയ്തു തുടങ്ങിയ ആദ്യ ആഴ്ചയില്‍ നടി ശ്വേതാ മേനോനായിരുന്നു മല്‍സരാര്‍ത്ഥികളില്‍ ക്യാപ്റ്റനായി എത്തിയിരുന്നത്. ശ്വേതയുടെ നേതൃത്വത്തിലായിരുന്നു ബിഗ് ബോസ് ഹൗസില്‍ നടക്കുന്ന മല്‍സരാര്‍ത്ഥികള്‍ കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. പാട്ടും ഡാന്‍സും ആഘോഷങ്ങളുമൊക്കെയായിട്ടായിരുന്നു പരിപാടിയുടെ ആദ്യ ആഴ്ച പിന്നിട്ടിരുന്നത്. ചിലര്‍ ഷോയുമായി പെട്ടെന്ന് പൊരുത്തപ്പെട്ടപ്പോള്‍ മറ്റുളളവര്‍ക്ക് അതിന് സമയമെടുക്കേണ്ടി വന്നു. വീട്ടുകാരെയും സുഹൃത്തുക്കളെയെല്ലാം വിട്ടുവന്നത് ചില മല്‍സരാര്‍ത്ഥികളില്‍ വിഷമം ഉണ്ടാക്കിയിരുന്നു.

  അരിസ്‌റ്റോ സുരേഷിന്റെ സാന്നിദ്ധ്യം

  അരിസ്‌റ്റോ സുരേഷിന്റെ സാന്നിദ്ധ്യം

  ബിഗ് ബോസ് മലയാളം ഷോയില്‍ ആരും പ്രതീക്ഷിക്കാതിരുന്ന ഒരു മല്‍സരാര്‍ത്ഥിയായിരുന്നു അരിസ്റ്റോ സുരേഷ്. പരിപാടിയുടെ അവസാനത്തെ ലിസ്റ്റില്‍ പോലും അദ്ദേഹത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. എല്ലാ കാര്യത്തിലും തമാശ നിറഞ്ഞ മറുപടിയാണ് അരിസ്‌റ്റോ സുരേഷ് നല്‍കാറുളളത്. ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുളള ചോദ്യത്തിന് അരിസ്‌റ്റോ സുരേഷ് നല്‍കിയത് രസകരമായ മറുപടിയായിരുന്നു. അനുപ് ചന്ദ്രനോ സാബുമോനോ ക്യാപ്റ്റനായി വരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് കാരണമായി അവര്‍ രണ്ടുപേരും മാത്രമാണ് തന്റെ കൂടെ സിഗരറ്റ് വലിക്കാന്‍ വരാറുളളത് എന്നായിരുന്ന അരിസ്റ്റോ സുരേഷിന്റെ മറുപടി. നടന്റെ മറുപടി എല്ലാവരിലും പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നു.

  സുരേഷിന്റെ പുതിയ പാട്ട്

  സുരേഷിന്റെ പുതിയ പാട്ട്

  ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ എപ്പിസോഡില്‍ അരിസ്‌റ്റോ സുരേഷ് പാടിയ പാട്ട് ശ്രദ്ധേയമായിരുന്നു. തന്റെ പതിവ് ശൈലിയിലുളള ഒരു പാട്ടുമായാണ് സുരേഷ് ഇത്തവണയും എത്തിയിരുന്നത്. 'മൈലാഞ്ചി കാട്ടിലെ കിളിച്ചുണ്ടന്‍ മാവില്‍' എന്നു തുടങ്ങുന്ന പാട്ടാണ് അരിസ്റ്റോ സുരേഷ് കഴിഞ്ഞ എപ്പിസോഡില്‍ പാടിയിരുന്നത്. സുരേഷിന്റെ പാട്ടിനൊപ്പം പോളിമാണിയും ശ്രീലക്ഷ്മിയും ചുവട് വെച്ചിരുന്നു. ടേബിളില്‍ താളം പിടിച്ചും ഒപ്പം പാടിയുമാണ് മറ്റു മല്‍സരാര്‍ത്ഥികളും സുരേഷിനൊപ്പം കൂടിയിരുന്നത്.

  വീഡിയോ കാണൂ

  വീഡിയോ കാണൂ

  മമ്മൂക്ക മരണമാസ്സാണ്, ബോക്‌സോഫീസില്‍ നിന്നും കോടികള്‍ നേടിയ അബ്രഹാമിന് പുതിയ നേട്ടം, കാണൂ!

  English summary
  aristo suresh's song in last episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X