'എല്ലായിടത്തും കമന്റും വീഡിയോയുമിട്ട് സിബിനെ പുറത്താക്കണം'; സിബിനെതിരെ ജാസ്മിൻ ഫാൻസിന്റെ പ്ലാനിങ്!
ഇതുവരെ ബിഗ് ബോസ് ഹൗസിനുള്ളിൽ ജാസ്മിൻ വേഴ്സസ് ജിന്റോ ഗെയിമായിരുന്നു നടന്നതെങ്കിൽ ഇപ്പോൾ കളി മാറി. ആറാം ആഴ്ച മുതൽ ജാസ്മിൻ വേഴ്സസ് സിബിൻ എന്ന രീതിയിലാണ് ഗെയിം മുന്നോട്ട് പോകുന്നത്. വൈൽഡ് കാർഡുകൾ ഹൗസിൽ കയറി രണ്ടാഴ്ച പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വൈൽഡ‍് കാർഡുകളിൽ ഒരാൾ ഡി.ജെ സിബിനാണ്. പ്രവോക്കിങ്, ഫൺ, ക്രിയേറ്റിവിറ്റി എല്ലാം കയ്യിലുള്ള അസ്സൽ ബിബി മെറ്റീരിയലാണ് സിബിൻ.
ഹൗസിൽ കയറി രണ്ട് ദിവസം കൊണ്ട് തന്നെ സിബിൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി. സേഫ് ഗെയിം കളിച്ചിരുന്നവരെല്ലാം മത്സരത്തിലേക്ക് ഇറങ്ങി കളിക്കാൻ തുടങ്ങിയതും പ്രതികരിക്കാൻ തുടങ്ങിയതുമെല്ലാം സിബിൻ വന്നശേഷമാണ്. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ ചിലയിടങ്ങളിൽ സിബിന് നാവ് പിഴയും പ്രവൃത്തിയിൽ ചില വലിയ തെറ്റുകൾ സംഭവിക്കുകയും ചെയ്തു.

ഒരു വഴക്കിനിടയിൽ ജാസ്മിന് നേരെ മോശം ആംഗ്യം സിബിൻ കാണിച്ചിരുന്നു. അത് കണ്ട ജാസ്മിന്‍ അപ്പോള്‍ത്തന്നെ അത് മോശമാണെന്ന് ചൂണ്ടിക്കാട്ടി. സഹമത്സരാര്‍ഥികളുടെ ശ്രദ്ധയിലേക്കും പെട്ടെന്ന് ഇക്കാര്യം എത്തി. താന്‍ ചെയ്തത് തെറ്റാണെന്നും ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാതെ ചെയ്തുപോയതാണെന്നും ജാസ്മിനോടും മറ്റ് മത്സരാര്‍ഥികളോടും പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നുവെന്നും സിബിന്‍ അപ്പോൾ തന്നെ പറയുകയും പറഞ്ഞു.
എന്നാല്‍ സിബിന്‍റെ ക്ഷമ ചോദിക്കല്‍ ഉള്‍ക്കൊള്ളാനാവില്ലെന്ന നിലപാടിലായിരുന്നു ജാസ്മിന്‍. തുടര്‍ന്ന് എല്ലാവരെയും വിളിച്ചിരുത്തി ബിഗ് ബോസ് സിബിന് താക്കീതും നല്‍കി. ഈ പ്രശ്നം ഇന്നലത്തെ വീക്കെന്റ് എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ സിബിനോടും ജാസ്മിനോടും ഹൗസിലെ മറ്റ് മത്സരാർത്ഥികളോടും ചോദിച്ചു.
മാത്രമല്ല സിബിനെ നേരിട്ട് നോമിനേഷനിലേക്ക് ഇടുകയും പവർ ടീമിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ സിബിനെതിരെ കരുതി കൂട്ടിയുള്ള സൈബർ ബുള്ളിയിങ് നടക്കുന്നുണ്ടെന്ന് പറയുകയാണ് സുഹൃത്തും നടിയും മുൻ ബിഗ് ബോസ് താരവുമായ ആര്യ ബഡായി. സിബിനെതിരെ ജാസ്മിൻ ഫാൻസ് സൈബർ ബുള്ളിയിങിന് പ്ലാൻ ഇടുന്നതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം പങ്കിട്ടാണ് ആര്യ രംഗത്തെത്തിയത്.
ജാസ്മിൻ ജാഫർ വാരിയേർസ് എന്ന ഗ്രൂപ്പിലാണ് സിബിനെ സൈബർ ബുള്ളിയിങ് ചെയ്യാമെന്നുള്ള തരത്തിലുള്ള പ്ലാനിങുകൾ നടന്നത്. എല്ലായിടത്തും കമന്റും വീഡിയോയുമിട്ട് സിബിനെ പുറത്താക്കണം എന്നുള്ള തരത്തിലാണ് ജാസ്മിൻ ജാഫർ വാരിയേർസ് എന്ന ഗ്രൂപ്പിൽ മെസേജുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ശരിയായ രീതിയല്ലെന്ന് പറഞ്ഞാണ് ആര്യ രംഗത്തെത്തിയിരിക്കുന്നത്.

മുൻ ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ പ്ലാൻഡായ സൈബർ ബുള്ളിയിങിന് ഞാൻ എതിരാണ്. എന്തെല്ലാം നടപടികളെടുക്കണമോ അത് ചാനലും ബഹുമാനപ്പെട്ട അധികാരികളും ചെയ്യും. പിആർ ടീമുകൾ സൈബർ ആക്രമണമോ ഭീഷണിപ്പെടുത്തലോ ആസൂത്രണം ചെയ്യുന്നത് കുറ്റകരമാണ്. ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഞങ്ങൾക്ക് ഈ തെളിവുകൾ ലഭിച്ചത്.
എല്ലാവരും ഇത് മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. അതേസമയം സിബിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടുകയാണ്. അവനോടുള്ള ഈ സ്നേഹത്തിന് ഒരുപാട് നന്ദി. അവൻ ഒരു തെറ്റ് ചെയ്തു... ഞങ്ങൾ സമ്മതിക്കുന്നു. അവൻ തൻ്റെ തെറ്റ് അംഗീകരിച്ചു. ക്ഷമാപണം നടത്തി. ശിക്ഷയും സ്വീകരിച്ച് മുന്നോട്ട് പോയി.
എന്താണ് സംഭവിച്ചതെന്ന് നിങ്ങളിൽ പലരും മനസിലാക്കി അവനോടൊപ്പം നിന്നു. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അദ്ദേഹത്തിന് വേണ്ടി നന്ദിയുള്ളവരാണ്. ഇനി കുറേ അക്കൗണ്ട്സ് ഫേക്കും റിയലുമായിട്ടുള്ളത് എന്റെ ഇൻസ്റ്റയിൽ എന്തോക്കയോ വന്ന് പറയുന്നുണ്ട്.
പ്രിയ സഹോദരി സഹോദരന്മാരെ അതിൽ ഒരു കാര്യവും ഇല്ല. പറയാൻ ഉള്ളത് അവന്റെ അക്കൗണ്ടിൽ പോയി പറഞ്ഞോ. അവൻ്റെ അക്കൗണ്ട് ആരും കൈകാര്യം ചെയ്യുന്നില്ല. അവൻ തിരിച്ചെത്തി കഴിയുമ്പോൾ മറുപടി തന്നോളുമെന്നും ആര്യ കുറിച്ചു.


Click it and Unblock the Notifications