'പ്രൈസ് മണി വീതിച്ച് കൊടുക്കുമെന്ന് ജിന്റോ അമ്മയെ പിടിച്ച് ആണയിട്ട് പറഞ്ഞു, അനു റെക്കമന്റ് ചെയ്തിട്ടില്ല'
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ട് ഒരു മാസത്തോട് അടുക്കാറായിയെങ്കിലും ഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഇപ്പോഴും ബിബി പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയം തന്നെയാണ്. മാത്രമല്ല ഗെയിം അവസാനിച്ചിട്ടും ഷോയിലെ ചില മത്സാർത്ഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിൽ ഒന്ന് സിജോയും അസി റോക്കിയും തമ്മിലുള്ള പ്രശ്നങ്ങളാണ്. തന്നെ ഇടിച്ച് വശം കെടുത്തിയത് മാസായി കണ്ട് റോക്കി വീഡിയോ പോസ്റ്റ് ചെയ്യുന്നതിനും അഭിമുഖത്തിൽ സംസാരിക്കുന്നതിനുമെതിരെ സിജോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
തന്റെ ഇടിച്ച് പരിക്കേൽപ്പിച്ചത് തുടർന്നും വീഡിയോയിട്ട് സോഷ്യൽമീഡിയയിൽ ആഘോഷിച്ചാൽ റോക്കിക്ക് എതിരെ നിയമപരമായി നീങ്ങാനാണ് സിജോയുടെ തീരുമാനം. വെറും പതിനെട്ട് ദിവസം മാത്രമാണ് അസി റോക്കി ബിഗ് ബോസ് ഷോയിൽ നിന്നത്. ശേഷം സിജോയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ പുറത്താവുകയായിരുന്നു.

ഷോയിൽ നിന്ന് പുറത്തായശേഷം അസി റോക്കി വലിയൊരു പരിവാരവുമായി ലുലു മാൾ സന്ദർശിക്കാൻ പോയതും ബിഗ് ബോസിൽ വെള്ളം കുടിക്കാൻ ഉപയോഗിച്ച കുപ്പി പത്ത് ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചതുമെല്ലാം വൈറലായിരുന്നു. അതിന്റെ പേരിൽ നിരവധി ട്രോളുകളും അസി റോക്കിയെ പരിഹസിച്ച് വന്നിരുന്നു. ഇപ്പോഴിതാ അതിനെല്ലാം പിന്നിലെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് അസി റോക്കി.
ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോക്കി. നടി അനു ജോസഫ് റെക്കമന്റ് ചെയ്തിട്ടാണോ ഷോയിലേക്ക് സെലക്ഷൻ കിട്ടിയത് എന്ന വിഷയത്തിൽ അടക്കം റോക്കി പ്രതികരിച്ചു. അനു ജോസഫ് കഴിഞ്ഞ ബിഗ് ബോസ് സീസണിൽ മത്സരിച്ചിരുന്നു. ഞാൻ തന്നെയാണ് ബിഗ് ബോസിൽ പോകാൻ അനുവിനെ നിർബന്ധിച്ചത്.
അവിടെ എല്ലാ മത്സരാർത്ഥികൾക്കും ഒപ്പം നിൽക്കാൻ മാത്രമെ അനുവിനും സാധിച്ചിട്ടുള്ളു. അനു എനിക്ക് വേണ്ടി റെക്കമന്റേഷൻ നടത്തിയിട്ടില്ല. ഡിഫറന്റാവാൻ പറ്റിയിട്ടില്ല. വർഷങ്ങളായി ഏഷ്യാനെറ്റ് ടീമുമായി ഞാൻ ബിഗ് ബോസുമായി ബന്ധപ്പെട്ട് കോൺടാക്ട് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഞാൻ ഡിജിറ്റൽ സിവി അയച്ചപ്പോൾ അവർക്ക് അത് ഇഷ്ടപ്പെട്ടതിനാൽ ക്ഷണം ലഭിക്കുകയായിരുന്നു.
പിന്നീട് നിരവധി ഇന്റർവ്യൂസുണ്ടായിരുന്നു. ഷോ കണ്ടവർ ആരും പറയില്ല ഞാൻ ബിഗ് ബോസിൽ വന്ന് ഒരാളുടെ അവസരം പാഴാക്കിയെന്ന്. ഓരോ മത്സരാർത്ഥിയുടേയും ബലവും ബലഹീനതയും മനസിലാക്കിയാണ് ഞാൻ ഗെയിം കളിച്ചിരുന്നത്.
ഒരു കാര്യം കണ്ടാൽ ഞാൻ അതിന് എതിരെ പ്രതികരിക്കും. അത് തന്നെയാണ് എന്റെ ഗെയിം. സിജോയെ ഇടിച്ചത് എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതൊരു നല്ല ആക്ടല്ല. പക്ഷെ പറ്റിപ്പോയി. സിജോയ്ക്ക് ഫിസിക്കലി ഡാമേജ് ഉണ്ടായിട്ടുണ്ട്.

അതുപോലെ എനിക്ക് ഒരുപാട് മെന്റൽ പ്രഷറുണ്ടായിരുന്നു. അത് എല്ലാവരും വിചാരിക്കുന്നതിനും അപ്പുറമാണ്. ഫിസിക്കലിയും ഞാൻ ഡൗണായിരുന്നു. ഞാൻ അതിനെ ഒരു മാൻലി ഗെയിമായി മാത്രമെ കണ്ടിട്ടുള്ളു ഫാമിലി ഗെയിമായി കണ്ടിട്ടില്ല. മാപ്പ് ഹൗസിൽ വെച്ച് തന്നെ പലതവണ സിജോയോടും കുടുംബത്തോടും പറഞ്ഞു. എന്നിട്ടും ആ ഭൂതം എന്റെ പുറകെ നടക്കുകയാണ്. സിജോയെ ഇടിച്ചത് ഹീറോയിസമായി എനിക്ക് തോന്നിയിട്ടില്ല.
സിജോയോട് അപ്പോഴും ഇപ്പോഴും എനിക്ക് ദേഷ്യമില്ല. സിജോ എനിക്ക് എതിരെ ലീഗലായി പോയാൽ ഞാനും ലീഗലായി പോകും. ബിഗ് ബോസ് ഷോയിലെ കാര്യങ്ങൾ വരെ എനിക്ക് പറയാം. ലുലു മാളിൽ പോയപ്പോൾ പർപ്പസ്ഫുള്ളി ആളുകളെ കൊണ്ടുപോയിട്ടില്ല. അവിടെ ചെന്നപ്പോൾ ആളുകൾ എന്നെ കണ്ട് കൈ ഒക്കെ പൊക്കി കാണിക്കുന്നുണ്ടായിരുന്നു.
അതുപോലെ എന്നെ ഇഷ്ടപ്പെടുന്നവർ എനിക്കൊപ്പം നടക്കാറുണ്ട്. അവരെ ബോഡി ഗാർഡ്സായി കൊണ്ടുപോയതല്ല. ബിഗ് ബോസിലെ കുപ്പി എനിക്ക് വളരെ പ്രഷ്യസാണ്. അതുകൊണ്ട് പത്ത് ലക്ഷം തന്നാലും കൊടുക്കിലെന്നാണ് ഞാൻ പറഞ്ഞത്.
പക്ഷെ പലരും അത് എഡിറ്റ് ചെയ്ത് മറ്റ് തരത്തിലാക്കി. കപ്പ് അടിച്ചാൽ പൈസ വേണ്ട ട്രോഫി മാത്രം മതിയെന്നാണ് ജിന്റോ പറഞ്ഞത്. മാത്രമല്ല പൈസ എല്ലാവർക്കും വീതിച്ച് കൊടുക്കുമെന്ന് അമ്മയെ പിടിച്ച് ആണയിടുകയും ചെയ്തു. പിന്നീട് ഞാൻ ഇത് ചോദിക്കുമെന്ന് ജിന്റോയോട് പറഞ്ഞപ്പോൾ ചോദിച്ചോളാൻ ജിന്റോയും അനുവാദം തന്നിരുന്നു എന്നാണ് അസി റോക്കി പറഞ്ഞത്.


Click it and Unblock the Notifications