ബിഗ് ബോസ് മലയാളത്തിന് ഇന്ന് തുടക്കമാവുന്നു! രാത്രി ഏഴു മുതല്‍ എഷ്യാനെറ്റില്‍!!
കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ ബിഗ് ബോസ് മലയാളം എത്തുകയാണ്. ഇന്ന് രാത്രി ഏഴ് മണി മുതലാണ് ഈ റിയാലിറ്റി ഷോ എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യയിലെ മറ്റു ഭാഷകളിലെല്ലാം തന്നെ ഹിറ്റായതിനു ശേഷമാണ് ബിഗ് ബോസ് മലായളത്തിലേക്കും എത്തുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം തന്നെയായിരിക്കും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറുക.
ഇനി ചെറിയാ കാര്യങ്ങളില്ല! വലിയ കളികള്‍ മാത്രം എന്ന പരിപാടിയുടെ ടാഗ് ലൈന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് ഹൗസ് എന്ന വീട്ടില്‍ പുറം ലോകവുമായ ബന്ധമില്ലാത്ത തരത്തില്‍ മല്‍സരാര്‍ത്ഥികളെ താമസിപ്പിച്ചാണ് റിയാലിറ്റി ഷോ നടത്തുന്നത്. നൂറ് ദിവസം നീളുന്ന ഈ പരിപാടിയില്‍ 16 മല്‍സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

എന്‍ഡമോള്‍ ഗ്രൂപ്പാണ് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് നിര്‍മ്മിക്കുന്നത്. മൂന്ന് വര്‍ഷം നീളുന്ന കാലയളവില്‍ മൂന്ന് സീസണുകളാണ് ബിഗ് ബോസ് മലയാളം പതിപ്പിനുണ്ടാവുക. സൂര്യ ടിവിയില്‍ സ്ംപ്രേക്ഷണം ചെയ്ത മലയാളി ഹൗസ് പോലെ ബിഗ് ബോസും വിവാദങ്ങളില്‍പ്പെടുമോയെന്നാണ് പ്രേക്ഷകര് ഒന്നടങ്കം ഒറ്റുനോക്കുന്നത്. ബിഗ് ബോസിന്റെതായി നേരത്തെ പുറത്തിറങ്ങിയ തീംസോംഗ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സ്റ്റീഫന്‍ ദേവസി കംപോസ് ചെയ്ത പാട്ട് വിജയ് യേശുദാസായിരുന്നു പാടിയിരുന്നത്.

ലോകത്തിന്‍ കഥയറിയാതെ എന്ന വരികളോടെ തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ബിഗ് ബോസ് മലയാളം കേരളക്കരയില്‍ തരംഗമാവുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റ് റിയാലിറ്റി ഷോകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണമായിരിക്കും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമാവുക.


Click it and Unblock the Notifications