'റോബിൻ പോയശേഷമുള്ള ദിൽഷയായിരിക്കും ഇനി ജാസ്മിൻ..?, അങ്ങനൊരു ​കളിക്ക് നൂറ് ശതമാനം സാധ്യതയുണ്ട്'

ബി​ഗ് ബോസ് സീസൺ ആറിനെ നയിച്ചുകൊണ്ടിരുന്ന മത്സരാർത്ഥികളിൽ ഒരാളായ ​ഗബ്രി ഹൗസിൽ നിന്നും എവിക്ടായി എന്നുള്ള റിപ്പോർട്ടുകൾ വന്നതിന്റെ ഞെട്ടലിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ. വില്ലൻ പരിവേഷമാണെങ്കിലും എങ്ങനെ ​ഗെയിം കളിക്കണം, സ്ക്രീൻ സ്പേസ് ഉണ്ടാക്കണം എന്നതിലലെല്ലാം വ്യക്തമായ ധാരണയുള്ള മത്സരാർത്ഥിയായിരുന്നു ​ഗബ്രി. രണ്ടാഴ്ച മുമ്പ് വരെ ജാസ്മിൻ പുറത്തായാലോ കോമ്പോ ഒഴിവാക്കി ​ഗെയിം കളിച്ചാലോ ​ഗബ്രി തകർന്നുപോകുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്.

എന്നാൽ എന്തിനാണ് ഹൗസിൽ വന്നിരിക്കുന്നതെന്ന് പോലും മറന്ന് ​ഗബ്രിയുമായി വലിയൊരു മാനസീക അടുപ്പം ജാസ്മിനുണ്ടായി കഴിഞ്ഞു. ​ഗബ്രി പിണങ്ങിയാലോ അവ​ഗണിച്ചാലോ മാനസീകമായി തളർന്ന് മൂലയിലേക്ക് ഒതുങ്ങുന്ന സ്ഥിതിയാണിപ്പോൾ ജാസ്മിന്. ഹൗസിൽ പിടിച്ച് നിൽക്കാനുള്ള സ്ക്രീൻ‌‍ സ്പേസ് നേടാനുള്ള ഒരു മാർ​​ഗം മാത്രമാണ് ​ഗബ്രിക്ക് ജാസ്മിനിപ്പോൾ.

Dilsha Jasmin

അതുകൊണ്ട് തന്നെ ​ഗബ്രി പുറത്താകുമ്പോൾ‌ അത് എങ്ങനെ ജാസ്മിനെ ബാധിക്കും എന്നത് സംബന്ധിച്ചാണ് ​ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ച നടക്കുന്നത്. റോബിൻ പോയശേഷമുള്ള ദിൽഷയായിരിക്കുമോ ഇനി ജാസ്മിൻ എന്ന സംശയമാണ് പ്രേക്ഷകർക്ക്. റോബിൻ പോയശേഷം ദിൽഷയുടെ ​ഗെയിം അടിമുടി മാറി. വീണ് കിട്ടിയ അവസരം ദിൽഷ നന്നായി ഉപയോ​ഗിക്കുകയും ചെയ്തു. റോബിൻ പുറത്തായശേഷമാണ് ദിൽഷയുടെ ​ഗെയിം പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്.

റോബിന് ദിൽഷയോട് പ്രണയമായിരുന്നത് കൊണ്ടുതന്നെ റോബിൻ ആരാധകരും ദിൽഷയ്ക്ക് വോട്ട് ചെയ്ത് തുടങ്ങി. മാത്രമല്ല ​ഗെയിമിൽ നിന്നും പുറത്ത് വന്നശേഷം ദിൽഷയ്ക്ക് വേണ്ടി റോബിൻ വോട്ട് പിടിക്കുകയും ചെയ്തിരുന്നു. ​ഗ്രാന്റ് ഫിനാലെ ഘട്ടത്തിൽ എത്തിയപ്പോൾ ബ്ലെസ്ലിയും ദിൽഷയും തമ്മിൽ വോട്ടിന്റെ കാര്യത്തിൽ കടുത്ത മത്സരമാണ് നടന്നത്.

ദിൽഷയായിരിക്കും വിജയിയാവുകയെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ബ്ലെസ്ലി ആയിരിക്കും ടൈറ്റിൽ‌ വിന്നർ എന്നാണ് കരുതിയിരുന്നത്. ഫിനാലെ വീക്ക് മുതലാണ് കാര്യങ്ങൾ മാറി മറിഞ്ഞതും ദിൽഷ വിജയിയായതും. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി ടൈറ്റിൽ വിന്നറാണ് ദിൽഷ. മത്സരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ദിൽഷയും റോബിനും വിവാ​ഹിതരാകുമെന്നാണ് പ്രേക്ഷകരും ആരാധകരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ദിൽഷ റോബിനെ ജീവിത പങ്കാളിയാക്കാൻ തയ്യാറായിരുന്നില്ല. ഇരുവരും ഇപ്പോൾ ഒരു തരത്തിലുള്ള സൗഹൃദവും സൂക്ഷിക്കുന്നില്ല. ​ഗബ്രി പുറത്തായാൽ ജാസ്മിൻ ​ഗെയിം മാറ്റി ഉയർന്ന് വരാനുള്ള സാധ്യത കാണുന്നുണ്ടെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. റോബിൻ പോയശേഷമുള്ള ദിൽഷയായി ജാസ്മിൻ മാറാൻ നൂറ് ശതമാനം സാധ്യതയുണ്ട്.

Dilsha Jasmin

റോബിൻ-ദിൽഷ കഥ ആവർത്തിച്ചേക്കും, ദിൽഷയായി മാറും താനെന്നാണ് ജാസ്മിൻ കരുതുന്നത്. പക്ഷെ റോബിന് ആ സമയത്തുള്ള ഫാൻസിന്റെ ഏഴിലൊന്ന് ​ഗബ്രിക്കില്ല, ദിൽഷ വീണ് കിട്ടിയ അവസരം ഉപയോഗിച്ച ആൾ മാത്രമാണ്. എന്നൽ ജാസ്മിന് അവസരം ഉണ്ടാക്കിയെടുത്ത് ഉപയോഗിക്കാൻ അറിയാം. അതുകൊണ്ട് തന്നെ ജാസ്മിൻ്റെ ഗെയിം പ്രവചനാതീതമാണ്.

ഉറപ്പുള്ള ഒരേ ഒരു കാര്യം 50 ദിവസത്തിന് മുമ്പ് ഉണ്ടായിരുന്ന നെഗറ്റീവ് ഒരു പരിധിവരെയെങ്കിലും മാറ്റി ഇതിൻ്റെ വിന്നേറെക്കൾ മെച്ചവുമുണ്ടാക്കിയെ ജാസ്മിൻ പോവൂ, റോബിൻ-ദിൽഷ പോലെ അല്ലല്ലോ ഇത്. അവിടെ പ്രവൃത്തി ഒന്നും വാചകം മറ്റൊന്നും ആയിരുന്നില്ല. ഇവിടെ നല്ല അസൽ നാടകമാണ്. കോംബോ പിരിച്ചത് അവിടെ ജനങ്ങൾ അല്ല.

ഇവിടെ ജനങ്ങൾ തന്നെ ആണ് കോംബോ പിരിച്ചത്. സ്വഭവം ഒന്ന് നന്നാക്കി ജനങ്ങളെ കൈയിൽ എടുക്കുന്ന രീതിയിൽ കളിച്ച ജാസ്മിൻ ജയിക്കും എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇന്ന് സംഭവിക്കാൻ പോകുന്ന എവിക്ഷൻ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X