'ലെച്ചുവിന്റെ കരച്ചിൽ കണ്ടപ്പോൾ തിളക്കം സിനിമയിലെ സലിംകുമാർ കഞ്ചാവ് വലിച്ച് കരയുന്നത് ഓർമ വന്നു'; പ്രേക്ഷകർ!

ബിഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ ഈ വാരത്തിലെ വീക്കിലി ടാസ്കില്‍ ഒന്നാം സ്ഥാനം നേടിയ ആളെ വരുന്ന ആഴ്ചയിലെ നോമിനേഷനില്‍ നിന്ന് സേഫ് ആക്കിയിട്ടുണ്ട് ബിഗ് ബോസ്. ആക്റ്റിവിറ്റി ഏരിയ ഒരു മഹാസമുദ്രമായി മാറിയ ടാസ്കില്‍ കടലില്‍ രത്നം വാരാന്‍ പോകുന്ന വ്യാപാരികളും അധികാരികളും കടല്‍ക്കൊള്ളക്കാരുമൊക്കെ ഉണ്ടായിരുന്നു.

ചെയ്യുന്ന ജോലിയെ ആസ്പദമാക്കി മൂന്ന് ടീമുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് വ്യക്തിപരമായ ഗെയിമാണെന്ന് ബിഗ് ബോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ രത്നങ്ങള്‍ കൈക്കലാക്കുക എന്നതായിരുന്നു ടാസ്ക്.

Bigg Boss Malayalam

രണ്ട് ദിവസങ്ങളായി നടന്ന ടാസ്കില്‍ വ്യാപാരികളാണ് വള്ളവുമായി കടലില്‍ പോയിരുന്നത്. രത്നം കിട്ടിയവര്‍ ബസര്‍ ശബ്ദം കേട്ടതിനുശേഷം പുറത്തുവരുമ്പോള്‍ അവിടെ നില്‍ക്കുന്ന അധികാരികളുമായി ഡീല്‍ ഇറപ്പിക്കുകയാണ് ചെയ്യുക.

നിശ്ചിത സമയത്തില്‍ കൊള്ളക്കാര്‍ക്ക് വ്യാപാരികള്‍ക്ക് അടുത്തെത്തി രത്നങ്ങള്‍ അപഹരിക്കാനും അവസരമുണ്ടായിരുന്നു. ആദ്യം അധികാരികളായിരുന്നവര്‍ പിന്നീട് കൊള്ളക്കാരും കൊള്ളക്കാര്‍ ആയിരുന്നവര്‍ പിന്നീട് അധികാരികളും ആയി രണ്ട് ​​ദിവസമായാണ് മത്സരം നടന്നത്.

രണ്ടാഴ്ചയായി സൈലന്റായിരുന്ന റിനോഷ് വരെ മൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്കായപ്പോൾ ഉണർന്ന് കളിക്കുന്നതും പ്രതികരിക്കുന്നതുമെല്ലാം കണ്ടിരുന്നു. ടാസ്ക്കിനിടെ റിനോഷുമായി നടന്ന ചില വാക്ക് തർക്കങ്ങൾക്ക് ശേഷം മനീഷ കുഴഞ്ഞ് വീണത് എല്ലാവരേയും ആശങ്കയിലാക്കിയ ഒന്നായിരുന്നു.

താൻ കാരണമാണോ മനീഷയ്ക്ക് അവശത വന്നതെന്ന് ഓർത്ത് റിനോഷ് കരയുന്നതും കാണാമായിരുന്നു. അമ്മയുടെ സ്ഥാനം നൽകിയാണ് വീട്ടിൽ എല്ലാവരും മനീഷയോട് പെരുമാറുന്നത്. അതിനാൽ തന്നെ മനീഷയ്ക്ക് ശാരീരികമായി വയ്യാതെയായത് എല്ലാവരേയും ബാധിച്ചു.

മത്സരാർഥികളിൽ ഒരാളായ ലെച്ചു വിങ്ങിപ്പൊട്ടി ‌കരയുന്ന വീഡിയോ വൈറലായിരുന്നു. മനീഷയെ മെഡിക്കൽ റൂമിലേക്ക് മാറ്റിയ ശേഷം സ്മോക്കിങ് റൂമിൽ വന്നിരുന്ന് പുക വലിച്ചുകൊണ്ട് കരയുകയാണ് ലെച്ചു ചെയ്തത്. ഉച്ചത്തിൽ കരയാതെ ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് കണ്ട് മറ്റ് അസ്വസ്ഥതകൾ ഉണ്ടാകേണ്ടെന്ന് കരുതി ഉച്ചത്തിൽ കരയാൻ സഹമത്സരാർഥികളായ ഷിജുവും ദേവുവും ലെച്ചുവിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വ്യപാരിയായിട്ടാണ് ലെച്ചു വീക്കിലി ടാസ്ക്കിൽ മത്സരിച്ചത്. ലെച്ചു സി​ഗരറ്റ് വലിച്ചുകൊണ്ട് കരയുന്ന വീഡിയോ വൈറലാണ്. നിറയെ ട്രോളുകളും ആ വീഡിയോയ്ക്ക് വരുന്നുണ്ട്. കരച്ചിലിന് ഇടയിലും സി​ഗരറ്റ് വലിക്കുന്ന ലെച്ചുവിനെ കാണുമ്പോൾ തിളക്കം സിനിമയിലെ സലിംകുമാർ കഞ്ചാവ് വലിച്ച് കരയുന്നത് ഓർമ വന്നുവെന്നാണ് വന്ന കമന്റുകളിൽ ഏറെയും.

Bigg Boss Malayalam

'സിഗരറ്റ് വലിച്ചുള്ള കരച്ചിൽ കണ്ട് ചിരിയാ വരുന്നത്. അതിനൊത്ത മേക്കപ്പും, ഇത് കറക്റ്റ് തിളക്കത്തിൽ അയാം ദി സോറി അളിയാ... ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു ഡോണ്ടു എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് സലിം കുമാർ കഞ്ചാവ് വലിക്കുന്ന സീൻ പോലയുണ്ട്, പലതരം കരച്ചിൽ കണ്ടിട്ടുണ്ട് സിഗററ്റ് വലിച്ച് കരയുന്നത് ആദ്യം ആയിട്ടാണ് കാണുന്നത്' എന്നെല്ലാമായിരുന്നു കമന്റുകൾ.

ദേവുവിനൊപ്പം കമ്പിനിയായ ശേഷം ലെച്ചുവിന് ദേവുവിന്റെ കുത്തിത്തിരിപ്പൻ സ്വഭാവം കിട്ടിയിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. മനീഷയ്ക്ക് പുറമെ കഴിഞ്ഞ ദിവസം മത്സരത്തിന് ശേഷം വയ്യാതെയായവരിൽ കോമണർ ​ഗോപികയുമുണ്ടായിരുന്നു. എന്നാൽ ​ഗോപികയുടേത് അഭിനയമാണെന്നാണ് ഹൗസിലെ മത്സരാർഥി ഷിജു അടക്കം പറഞ്ഞത്.

മാത്രമല്ല മനീഷയെ ശ്രദ്ധിച്ചത് പോലെ ആരും തന്നെ ​ഗോപികയെ ശ്രദ്ധിക്കാൻ എത്തിയിരുന്നില്ല. മൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്കില്‍ അന്തിമ വിജയം ശോഭ വിശ്വനാഥിന് ആയിരുന്നു. 68 രത്നങ്ങളാണ് ശോഭ സ്വന്തമാക്കിയത്. മത്സരാര്‍ഥികളെ ഓരോരുത്തരെയായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് എത്ര രത്നങ്ങള്‍ കൈവശമുണ്ടെന്ന് ബിഗ് ബോസ് അന്വേഷിച്ചത്.

ഓരോരുത്തരും അവിടെവച്ചാണ് രത്നങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയതും. ഏറെ ആവേശത്തോടെയാണ് ശോഭ മത്സരഫലം പ്രഖ്യാപിച്ചതിനെ സ്വീകരിച്ചത്. ഇതോടെ അടുത്ത വാരത്തിലെ നോമിനേഷനില്‍ നിന്ന് ശോഭ മുക്തയാവുകയും ചെയ്തു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X