For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്ക്രീനിൽ‌ ആ രൂപം കണ്ടപ്പോൾ കരഞ്ഞു, കാത്തിരുന്ന് കിട്ടിയ കുഞ്ഞായതുകൊണ്ട് ഏറെ സ്പെഷ്യലാണ്'; മഷൂറയും ബഷീറും!

  |

  സോഷ്യൽമീഡിയയിലെ താരങ്ങളാണ് ബഷീർ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരുള്ള ബഷീർ മാതൃകാപരമായ ജീവിതം നയിക്കുന്നത് കണ്ടാണ് സോഷ്യൽമീഡിയയിലും താരത്തിന് ആരാധകർ‌ കൂടിയത്. ബി​ഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരാർഥിയായി എത്തിയപ്പോൾ മുതലാണ് ബഷീർ കുടുംബപ്രേക്ഷകർക്കും സുപരിചിതനായത്.

  എൺപത് ദിവസത്തോളം ബി​ഗ് ബോസ് ഹൗസിൽ ചിലവഴിച്ച ശേഷമാണ് ബഷീർ ബഷി പുറത്തായത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയതും ബി​ഗ് ബോസ് ഹൗസിൽ വെച്ചാണ്.

  Also Read: 'ടൈ​ഗർ ഷ്റോഫിനെ ഓർത്ത് സങ്കടം തോന്നുന്നു...'; മിസ്റ്ററി മാനൊപ്പമുള്ള ദിഷ പഠാനിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്‌!

  സുഹാന, മഷൂറ എന്നിങ്ങനെയാണ് താരത്തിന്റെ ഭാര്യമാരുടെ പേര്. ബഷീറിന്റെ മക്കളും സോഷ്യൽമീഡിയ താരങ്ങളാണ്. രണ്ട് ഭാര്യമാരേയും സ്നേഹത്തിൽ ഒരുമിച്ച് എങ്ങനെ കൊണ്ടുപോകുന്നുവെന്നതാണ് ബഷീറിനെ കാണുന്നവർക്ക് ചോദിക്കാനുള്ളത്.

  ബഷീറിന്റെ വിശേഷങ്ങൾ ബി​ഗ് ബോസ് കഴിഞ്ഞ ശേഷം പ്രേക്ഷകർ അറിയുന്നത് താരത്തിന്റേയും ബഷീറിന്റെ ഭാര്യമാരുടേയും യുട്യൂബ് ചാനലിലൂടെയാണ്. ഒരു മില്യണോളം സബ്സ്ക്രൈബേഴ്സിനെ ബഷീറിന് യുട്യൂബ് ചാനലിലുണ്ട്. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഇപ്പോൾ ​ഗർ‌ഭിണിയാണ്.

  Also Read: 'നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുലയ്ക്കൊപ്പമുള്ള ലൈഫ് പോസിറ്റീവാണ്'; യുവ കൃഷ്ണ!

  2018ലാണ് മഷൂറയെ ബഷീർ വിവാഹം ചെയ്തത്. മം​ഗലാപുരത്തുകാരിയാണ് മഷൂറ. ആദ്യത്തെ ഭാര്യ സുഹാനയിൽ രണ്ട് മക്കളുണ്ട് ബഷീർ ബഷിക്ക്. ഏറെ നാളത്തെ ആ​ഗ്രഹമായിരുന്നു തനിക്കൊരു കുഞ്ഞ് വേണമെന്നതെന്ന് മഷൂറ പറഞ്ഞിരുന്നു. ‌

  ഇക്കഴിഞ്ഞ പെരുന്നാൾ‌ ദിനത്തോട് അനുബന്ധിച്ചാണ് താൻ ​ഗർഭിണിയാണെന്ന വിവരം മഷൂറ പ്രേക്ഷകരെ അറിയിച്ചത്. ഇപ്പോൾ മൂന്ന് മാസമാണ് മഷൂറയ്ക്ക്. പലതവണ ആ​ഗ്രഹിച്ച് ഇരുന്നപ്പോഴും തനിക്ക് കുഞ്ഞിനെ ദൈവം തന്നില്ലെന്നും ഇപ്പോൾ ദൈവം അനു​ഗ്രഹിച്ചതിൽ താൻ സന്തോഷവതിയാണെന്നും മഷൂറ പറ‍ഞ്ഞിരുന്നു.

  ആദ്യത്തെ സ്കാനിങിന് പോയപ്പോൾ കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ ശബ്​ദം കേട്ട് മഷൂറ നിർത്താതെ കരയുന്ന വീ‍ഡിയോ വൈറലായിരുന്നു.

  തന്റെ ആദ്യത്തെ അനുഭവമായതിനാൽ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ലെന്നും തന്റെ ഫീലിങ്സ് അടക്കിവെച്ച് സംസാരിക്കാൻ അറിയില്ലെന്നും മഷൂറ പറഞ്ഞിരുന്നു. നിരവധി പേർ വിമർശിച്ചതോടെയാണ് മഷൂറ ഇങ്ങനെ പ്രതികരിച്ചത്.

  ഇപ്പോഴിത മൂന്നാം മാസത്തിലെ സ്കാനിങിന് പോയി കുഞ്ഞിനെ സ്ക്രീനിൽ കണ്ട സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഷൂറയും ബഷീറും. ദൈവം കാത്തിരുന്ന് തന്ന കുഞ്ഞായതുകൊണ്ട് തനിക്ക് ആ കുഞ്ഞ് ഏറെ സ്പെഷ്യലാണെന്നാണ് മഷൂറ പറയുന്നത്.

  'സ്കാനിങിന് പോയപ്പോൾ ബഷീറിനെ ആദ്യം അകത്തേക്ക് കയറ്റിയിരുന്നില്ല. കുറെ സമയം വേണ്ടി വന്നിരുന്നു ഈ സ്കാനിങിന്.'

  'പെട്ടന്നാണ് പിന്നീട് ഡോക്ടർ ബഷീറിനെ അകത്തേക്ക് വിളിപ്പിച്ചത്. ബഷീറിനും കുഞ്ഞിന്റെ രൂപം സ്ക്രീനിൽ ഡോക്ടർ കാണിച്ചുകൊടുത്തു. കുഞ്ഞിന്റെ കൈയ്യും കാലും ശരീരഭാ​ഗങ്ങളുമെല്ലാം വന്നിട്ടുണ്ട്. അതൊക്കെ കണ്ട് സന്തോഷം കൊണ്ട് കരയുകയായിരുന്നു.'

  'ഏറെക്കാലം ആ​ഗ്രഹിച്ച് കിട്ടി‌യ കുഞ്ഞായതിനാൽ അവനായാലും അവളായാലും ആ കുഞ്ഞ് എനിക്ക് ഏറെ സ്പെഷ്യലാണ്. ഇപ്പോൾ കുഞ്ഞിന് യാതൊരു വിധ പ്രശ്നങ്ങളുമില്ല. എല്ലാം നന്നായി സുഖമായി പോവുന്നുണ്ട്. എപ്പോഴും പ്രാർഥിക്കുന്നുണ്ട്. ബേബി മൂവ്മെന്റ്സ് കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ഫീലിങ്സായിരുന്നു' മഷൂറയും ബഷീറും പറഞ്ഞു.

  പഠനവും മറ്റുമായി കുഞ്ഞിന്റെ കാര്യം തള്ളിവെച്ചിരിക്കുകയായിരുന്നുവെന്നും പക്ഷെ രണ്ട് വർഷങ്ങൾക്ക് ശേഷം കുഞ്ഞിന് വേണ്ടി ശ്രമിച്ചപ്പോഴെല്ലാം നിരാശയായിരുന്നു ഫലമെന്നും അടുത്തിടെ മഷൂറ പറഞ്ഞിരുന്നു. ചടങ്ങുകൾക്ക് പോകുമ്പോഴെല്ലാം പലവിധത്തിലുള്ള ചോദ്യങ്ങളും മറ്റും താൻ‌ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും മഷൂറ പറഞ്ഞിരുന്നു.

  സന്തോഷം വരുന്ന എല്ലാ കാര്യങ്ങളും ചെയ്താലും എപ്പോഴും മഷൂറയുടെ മുഖത്തൊരു സങ്കടം നിഴലിച്ച് കാണാമായിരുന്നുവെന്നും ​ഗർഭിണിയായശേഷമാണ് മഷൂറയെ നിറഞ്ഞ ചിരിയോടെ കാണാൻ സാധിച്ചതെന്ന് ബഷീറും പറഞ്ഞിരുന്നു.

  Read more about: basheer bashi
  English summary
  bigg boss malayalam: Basheer Bashi and Mashura open up about Pregnancy Scanning
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X