ബിഗ് ബോസില്‍ നിന്നും ഇന്ന് പുറത്ത് പോവുന്നത് ഇദ്ദേഹമാണോ? സോഷ്യല്‍ മീഡിയ പറയുന്നു...

Recommended Video

ബഷീറും അർച്ചനയും പുറത്തേക്ക്

ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും റേറ്റിംഗുള്ള ചാനല്‍ പരിപാടിയായ ബിഗ് ബോസ് മലയാളത്തിലും എത്തിയിരുന്നു. ജൂണ്‍ 24 ന് ആരംഭിച്ച ഷോ യില്‍ മോഹന്‍ലാല്‍ അവതരാകനായി എത്തുന്നതായിരുന്നു ശ്രദ്ധിക്കപ്പെട്ട കാര്യം. തുടക്കത്തില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ ബിഗ് ബോസ് ഹിറ്റാണ്.

ബിഗ് ബോസ് മലയാളം അവസാനിക്കാന്‍ ഇനി ഏകദേശം പതിനേഴ് ദിവസങ്ങള്‍ കൂടിയെ ബാക്കിയുള്ളു. എട്ട് പേരുമായിട്ടാണ് നിലവില്‍ മത്സരം നടക്കുന്നത്. അതില്‍ ആറ് പേരാണ് ഇത്തവണത്തെ എലിമിനേഷനിലുള്ളത്. ആരായിരിക്കും പുറത്ത് പോവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

അവസാന ഘട്ടത്തിലെത്തി ബിഗ് ബോസ്

അവസാന ഘട്ടത്തിലെത്തി ബിഗ് ബോസ്

ബിഗ് ബോസ് ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. അവശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ന് നടക്കുന്ന എലിമിനേഷനാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സാബു, അര്‍ച്ചന, പേളി, ശ്രീനിഷ്, ബഷീര്‍, സുരേഷ് എന്നിവരാണ് ഇത്തവണത്തെ എലിമിനേഷനില്‍ നോമിനികളായിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരായതിനാല്‍ ആരായിരിക്കും പുറത്ത് പോവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

ചില സൂചനകള്‍

ചില സൂചനകള്‍

മുന്‍പ് പുറത്ത് പോവുന്നത് ആരായിരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലെത്തുമായിരുന്നു. എന്നാല്‍ ഇപ്രാവിശ്യം ബിഗ് ബോസ് ഒരു സൂചനയും മുന്നോട്ട് വെച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനില്‍ അതിഥിയെ പുറത്താക്കിയതായി കാണിച്ച് ഒരു ട്വിസ്റ്റ് നടന്നിരുന്നു. എന്നാല്‍ ഹിമയായിരുന്നു പുറത്തായത്. ഈ ആഴ്ചയും അതുപോലൊരു ട്വിസ്റ്റ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വോട്ട് കുറവ്

വോട്ട് കുറവ്

ചിലര്‍ ബഷീര്‍ പുറത്ത് പോവുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ്. ഒപ്പം അര്‍ച്ചനയുടെ പേരും കേള്‍ക്കുന്നുണ്ട്. രണ്ട് പേര്‍ക്കും വോട്ട് കുറവാണെന്നാണ് സൈബര്‍ ലോകം പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്. മൂന്നാമതുള്ളത് സുരേഷാണ്. ശേഷം ശ്രീനിഷ് എന്നിവരാണ് വോട്ടില്‍ പിന്നോട്ട് നില്‍ക്കുന്നവരാണ്. പേളിയും സാബു മോനുമാണ് വോട്ട് നേടി മുന്നില്‍ നില്‍ക്കുന്നവര്‍. ഇരുവരുമാണ് ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികള്‍.

പേളിയുടെ തന്ത്രങ്ങള്‍

പേളിയുടെ തന്ത്രങ്ങള്‍

ശ്രീനിഷുമായിട്ടുള്ള പ്രണയം പേളിയുടെ ഗെയിം തന്ത്രങ്ങളാണെന്നാണ് ചിലര്‍ പറയുന്നത്. അതിനൊപ്പം ഇടയ്ക്ക് മമ്മിയുടെ കാര്യം പറഞ്ഞ് കരയും. എലിമിനേഷനില്‍ വന്നില്ലെങ്കില്‍ മറ്റുള്ളവരുമായി വഴക്കുണ്ടാക്കും. എലിമിനേഷനിലുണ്ടെങ്കില്‍ പേൡയുടെ അത്രയും സ്‌നേഹമുള്ള കുട്ടി വേറെയില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം ബിഗ് ബോസില്‍ നന്നായി കളിക്കുന്ന ഒരു മത്സരാര്‍ത്ഥിയുടെ വിജയത്തിന്റെ ഭാഗമാണെന്നാണ് പേളിയുടെ ആരാധകര്‍ പറയുന്നത്.

സാബുമോന്‍

സാബുമോന്‍

വീട്ടിലെ എല്ലാ കാര്യത്തിലും ഉത്തരവാദിത്വത്തോടെ അഭിപ്രായം പറയുന്ന വ്യക്തിയായിട്ടാണ് സാബു പെരുമാറിയിരുന്നത്. ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് സാബുവിനുണ്ടായിരുന്ന ചീത്തപ്പേര് ഇവിടെ എത്തിയതിന് ശേഷം മാറിയിരുന്നു. കുറെ ആളുകള്‍ സാബുവിന്റെ സ്വാഭാവം മനസിലാക്കിയിരുന്നു. സാബു ആര്‍മി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് സജീവമായിരിക്കുകയാണ്. സാബുവിനെ എലിമിനേഷനില്‍ നിന്നും രക്ഷപ്പെടുത്തുന്നതും ഈ പിന്തുണയിലൂടെയായിരുന്നു.

ഷിയാസും അതിഥിയും

ഷിയാസും അതിഥിയും

മണ്ടന്മാരാണെന്നും കളിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഷിയാസിനെയും അതിഥിയെയും എല്ലാവരും മാറ്റി നിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം നൈസായി പണി കൊടുത്ത്് ഷിയാസും അതിഥിയും തകര്‍പ്പാന്‍ പ്രകടനമാണ് നടത്തുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. മുന്‍പ് പേളി, ശ്രീനിഷ് പ്രണയം ചര്‍ച്ച ചെയ്തിരുന്നത് പോലെയാണ് ഇപ്പോള്‍ ഷിയാസിന്റെയും അതിഥിയുടെയും കാര്യം ചര്‍ച്ചയാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X