തരികിട സാബുവിന് എട്ടിന്റെ സമ്മാനം നൽകി ബിഗ് ബോസ്!! സാബു മോൻ എന്നെക്കെ പേരിട്ടാൽ ഇങ്ങനെയിരിക്കും

സാബുമോന് അത്രയുടെ മികച്ച സമ്മാനം ലഭിച്ചു കാണില്ല

വിമർശനങ്ങളും ആരോപണങ്ങൾക്കിടയിലും വിജയകരമായി മുന്നോട്ട് നീങ്ങുകയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരപകനായി എത്തുന്ന റിയാലിറ്റി ഷോയ്ക്ക് പ്രേക്ഷകരുടെ കാര്യത്തിലും ക്ഷാമമില്ല. ഇതുവരെ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ ഇത്തരത്തിലുളള ഒരു റിയാലിറ്റി ഷോ എത്തിയിട്ടില്ല. അതു കൊണ്ട് തന്നെ നെഗറ്റീവ് അഭിപ്രായം ഉയരുമ്പോഴും ഷോയ്ക്ക് ഒരു മാസ് ഓഡിയൻസിനെ ലഭിക്കുന്നത്.

ജൂൺ 24 ഞായറാഴ്ച മുതലാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ തുടങ്ങി ഓരാഴ്ച പിന്നിടുകയാണ്. ബിഗ് ബോസിനെ കുറിച്ച് നല്ലതും മോശവുമായി ഒരുപാട് കഥകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത് സാബു മോന് ബിഗ് ബോസിൽ നിന്ന് ലഭിച്ച സമ്മാനമാണ്. എന്താണെന്ന് അറിയേണ്ടേ.

 സാബു മോന് പണി കൊടുത്ത് ബിഗ് ബോസ്

സാബു മോന് പണി കൊടുത്ത് ബിഗ് ബോസ്

എല്ലാവർക്കും പണി കൊടുക്കുന്നതു കൊണ്ട് ജനങ്ങൾ തന്നെ ചാർത്തി കൊടുത്ത പേരാണ് സാബു മോന് തരികിട സാബു എന്ന പേര്. ജനങ്ങളുടെ ഇടയിൽ നിന്ന് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന ഒരു മത്സരാർഥി കൂടിയാണ് സാബു. സാബുവിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു

 എല്ലാത്തിനും മുന്നിൽ

എല്ലാത്തിനും മുന്നിൽ

ബിഗ് ബോസ് ഹൗസിൽ എല്ലത്തിനും മുന്നിൽ ആളിനാളായി നിൽക്കുന്നത് സാബു ആണ്. ഷോയിലെ മികച്ച ഒരു മത്സരാർഥി തന്നെയാണ് സാബു. ക്യാപ്റ്റൻ ആകാത്ത സമയത്തു പോലും ബിഗ് ബോസ് ഹൗസിൽ എല്ലാവരോടൊപ്പവും സാബു നിൽക്കാറുണ്ട്. ഒരു അവതാരകനായ സാബുവിന് ആളുകളെ നയിച്ചു കൊണ്ടു പോകുക എന്നത് വളരെ എളുപ്പമായ സംഗതിയാണ്

കുട്ടിയുടുപ്പ്

കുട്ടിയുടുപ്പ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ബിഗ് ബോസ് സാബുവിന് കൊടുത്ത സൂപ്പർ പണിയാണ്. ബിഗ് ബോസ് നൽകിയ ഉടുപ്പാണ് സാബുവിന് പണിയായത്. വസ്ത്രം തീരെ ചെറുതായിരുന്നു. അത് ധരിക്കാനും കഴിയില്ല. സാബു മോൻ എന്ന പേര് കേട്ടപ്പോൾ ഒരു പക്ഷെ ബിഗ് ബോസ് തെറ്റിധരിച്ചതാകാനാണ് സാധ്യത. ഇതിനെ കുറിച്ച് പരാതി പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രണ്ടാം ആഴ്ചയിലെ പ്രകടനം

രണ്ടാം ആഴ്ചയിലെ പ്രകടനം

ആദ്യ എലിമിനേഷനിലൂടെ ഡേവിഡ് ജോൺ പുറത്തു പോയിരുന്നു. വളരെ വികരാഭരിതമായ മഹൂർത്തമായിരുന്നു ഏവിടെ അരങ്ങേറിയത്. എല്ലാവരും വളരെ സങ്കടത്തോടെയാണ് ഡേവിഡിനെ പറഞ്ഞയച്ചത്. ആദ്യ ആഴ്ചത്തെക്കാൾ കുറച്ചു കൂടി ബുദ്ധിമുട്ടേറിയ ടാസ്ക്കുകളായിരിക്കും രണ്ടാം വാരം മത്സരാർഥികളെ തേടി എത്തുന്നത്. രണ്ടാ അഴ്ചയിലെ മത്സരം അവിടെ ആരംഭിച്ചു കഴിഞ്ഞു. മത്സരാർഥികൾ എല്ലാവരും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X