'ഉണ്ണി മുകുന്ദന്റെ അതേ ഡ്രസ് വേണം'; റോബിൻ ആവശ്യപ്പെട്ടതിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ
മുൻ സീസണുകളെ അപേക്ഷിച്ച് കേരളത്തിൽ വലിയ അലയാെലികളാണ്
ഇത്തവണ കഴിഞ്ഞ ബിഗ് ബോസ് ഉണ്ടാക്കിയത്. മികച്ച മത്സരാർത്ഥികൾ, സോഷ്യൽ മീഡിയയിലെ ചർച്ചകൾ, തുടങ്ങി പല ഘടകങ്ങൾ ഇതിന് സഹായിച്ചു. ബിഗ് ബോസ് സീസൺ 4 ൽ നിന്നിറങ്ങിയ മിക്കവരും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് സെറ്ററായി മാറിക്കഴിഞ്ഞു.

ഇപ്പോഴിതാ മത്സരാർത്ഥികളിലാെരാളായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണനെ പറ്റി സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ അനു നോബി. ഉണ്ണി മുകുന്ദന്റെ ആരാധകനായ റോബിൻ നടനിട്ട കറുത്ത ഡ്രസിന്റെ അതേ മോഡലിലുള്ള ഡ്രസ് വേണമെന്നാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ഡിസൈനർ പറയുന്നു.

'റോബിൻ ഉണ്ണി മുകന്ദനിട്ട ഡ്രസ് വേണമെന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ഞാൻ ഉണ്ണി മുകുന്ദന്റെ കോസ്റ്റ്യൂം ഡിസൈനർ ആണ്. എല്ലാ ബിഗ് ബോസ് കാണുമായിരുന്നെങ്കിലും ഈ പ്രാവിശ്യത്തെ ബിഗ് ബോസ് എനിക്ക് മിസ് ആയി. അതിനാൽ റോബിന് ഇത്രയും ഫാൻ ഫോളോവേഴ്സുള്ള കാര്യം എനിക്കറിയില്ലായിരുന്നു. ഉണ്ണി മുകുന്ദനിട്ട ആ ഡ്രസിന് സമാനമായത് വേണമെന്നായിരുന്നു പറഞ്ഞത്. പിന്നീട് ബിഗ് ബോസ് ഫിനാലെയ്ക്ക് വേണ്ടിയും റോബിനായി കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരുന്നു'
'ഇത്രയും വലിയ ഹൈപ് ഉണ്ടാവുമെന്ന് വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം വളരെ കൈൻഡ് ആയ ജന്റിൽ മാനാണ്. വർക്ക് ചെയ്യാൻ വളരെ കംഫർട്ട് ആയിരുന്നു. ഡോക്ടറാണെനന്നുള്ള പേഴ്സണാലിറ്റി പുള്ളിയിൽ ഉണ്ടായിരുന്നു,' അനു പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനോടാണ് പ്രതികരണം.

പേളി മാണിക്ക് വേണ്ടിയും അനു നോബി കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്. പേളി വസ്ത്രത്തിൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നയാളാണെന്ന് അനു നോബി പറയുന്നു. 'ഡി ഫോർ ഡാൻസിൽ ഏറ്റവും കൂടുതൽ എക്സ്പിരിമെന്റ് ചെയ്തിട്ടുള്ളത് ഞങ്ങൾ രണ്ട് പേരുമാണ്. സ്പൈഡർമാൻ ഡ്രസ്, സൺ ഫ്ലവർ വെച്ചിട്ടുള്ള ഡ്രസ് എന്നിവയൊക്കെ ചെയ്തു. ആ എപ്പിസോഡുകളൊക്കെ വൈറലായിരുന്നു. പുള്ളിക്കാരി വളരെ മോട്ടിവേറ്റിംഗ് ആണ്. എപ്പോഴെങ്കിലും വിഷമിച്ചിരിക്കുമ്പോൾ അവളുടെ ചാനലിൽ നോക്കിയാലോ പറയുന്നത് ശ്രദ്ധിച്ചാലോ വളരെ പോസിറ്റീവ് ആണ്'
Recommended Video

സീരിയൽ നടൻ ദീപൻ മുരളിയുടെ വിവാഹത്തിന് ഡ്രസ് ഡിസൈൻ ചെയ്തതായിരുന്നു ഏറ്റവും ചലഞ്ചിംഗ്. ആ സമയത്ത് എന്റെ കാലൊടിഞ്ഞ് ഇരിക്കുകയായിരുന്നു. പ്ലാസ്റ്ററിട്ട് കൊണ്ട് യൂണിറ്റിലെത്തി ആ ഡ്രസ് സെറ്റ് ചെയ്യിപ്പിച്ചത്. പ്ലാസ്റ്റർ ഊരുന്നത് ദീപന്റെ റിസപ്ഷനാണ്. ദീപന് വേണ്ടി ചെയ്ത ഡ്രസ് വളരെ ഹിറ്റായെന്നും അനു നോബി പറഞ്ഞു.


Click it and Unblock the Notifications











