നരകത്തില്‍ നിന്ന് ജസ്ലയാണ്! മരണവാര്‍ത്തയോട് ജസ്ല മാടശ്ശേരി പ്രതികരിച്ചത് ഇങ്ങനെ! വീഡിയോ വൈറല്‍!

ജീവിച്ചിരിക്കുമ്പോള്‍ മരിച്ചുവെന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. സോഷ്യല്‍ മീഡിയ നിരവധി തവണ കൊന്നവരാണ് പല താരങ്ങളും. ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനെത്തിയ ജസ്ല മാടശ്ശേരി മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊണ്ടോട്ടിയിലെ വാഹനാപകടത്തിലാണ് താരം മരണപ്പെട്ടതെന്നും താരത്തിന് ആദരാഞ്ജലിയെന്നുള്ള പോസ്റ്റും ഷെയര്‍ ചെയ്തായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഫേസ്ബുക്ക് ലൈവിലൂടെയാണ് ജസ്ല ഈ വിഷയത്തെക്കുറിച്ച് വിവരിച്ചിട്ടുള്ളത്. ലൈവ് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.നിരവധി പേരാണ് വീഡിയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കനക, മാമുക്കോയ, സലീം കുമാര്‍ ഇവരുടെ മരണവാര്‍ത്തയും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിശദീകരണവുമായി താരങ്ങള്‍ തന്നെ എത്തുകയായിരുന്നു.

ജസ്‌ലയാണ് നരകത്തിൽ നിന്നും സംസാരിക്കുന്നത്. ഞാൻ ഇപ്പോൾ നരകത്തിൽ ആണ് ഉള്ളത് . എന്തായാലും പൊളിയാണ് ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ, കൊന്നു നരകത്തിലേക്ക് പറഞ്ഞയച്ചിരിക്കുന്നു. കൊണ്ടോട്ടിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചതായിട്ടാണ് ഇപ്പോൾ കിട്ടിയ വിവരം. എന്തായാലും ഞാൻ ഒരുപാട് സന്തോഷവതിയാണ്.

Jasla

നരകത്തിൽ ഭയങ്കര റോക്കിങ് ആണ്. പെട്ടെന്ന് പോരാൻ പറ്റുന്നവർ ഇങ്ങോട്ട് പോരുക. നിങ്ങൾ ആശയപരമായ വിയോജിപ്പുകൾ ഇങ്ങനെ ഒക്കെയാണ് നേരിടുന്നതെങ്കിൽ ഒന്നും പറയാൻ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്നം അല്ല. പക്ഷെ കുടുംബത്തിനും, സുഹൃത്തുകൾക്കും ഒരുപാട് ടെൻഷൻ ആണ് നൽകിയത്.

ഒരാൾ ജീവിച്ചിരിക്കുമ്പോൾ, മരിച്ച വാർത്തയുണ്ടാക്കുന്നത് ഒരു വൈബാണ് അല്ലെ. ദുൽഖർ സിനിമയിൽ പറയുന്ന പോലെ മരിക്കുന്നു എന്ന് അറിയുമ്പോളാണ് ആരൊക്കെ ഉണ്ട് എന്ന ഫീൽ കിട്ടുന്നത്. നിങ്ങൾ വാർത്ത പ്രചരിപ്പിച്ചപ്പോൾ പ്രതീക്ഷിക്കാത്ത ആളുകളാണ് എന്നെയും വീട്ടുകാരെയും ഒക്കെ വിളിച്ചത്.

പിന്നെ ഇന്നലെ വരെ തെറി വിളിച്ചവർ ആദരാജ്ഞലികൾ ഇടുന്നത് കണ്ടു. ഏത് ആർമി ആണെങ്കിലും എനിക്ക് ഒരു പ്രശ്നവും ഇല്ല. നരകം പൊളിയാണ്, ഞാൻ എത്തിയത് നരകത്തിൽ ആണ്, സ്വർഗ്ഗത്തിൽ അല്ല, , എന്നും ആർക്കെങ്കിലും പോരണം എന്നുണ്ടെങ്കിൽ പോന്നോളൂ. ഇവിടം സൂപ്പർ ആണെന്നും"ജസ്‌ല വീഡിയോയിലൂടെ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X