'ഒളിംമ്പിക്സ് മെഡലുമായി വരുന്നവർക്ക് ഈ സ്വീകരണമില്ല, ലക്ഷ്വറി ടാസ്ക്കിന് ഫൈറ്റ് ചെയ്യുന്ന ഹണി റോസ്...'; ജുനൈസ്
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഏറ്റവും നല്ല സ്ട്രോങ് മത്സരാർഥികളിൽ ഒരാളാണ് സോഷ്യൽമീഡിയ താരവും കണ്ടന്റ് ക്രിയേറ്ററുമായ ജുനൈസ് വി.പി. അമ്പത് ദിവസം പിന്നിട്ട് ഹൗസിൽ യാത്ര തുടരുന്ന ജുനൈസിന് പുതിയ വീക്കിലി ടാസ്ക്ക് തുടങ്ങിയതോടെ ആരാധകർ കൂടിയുണ്ട്. ഇതുവരെ ജുനൈസ് ആവശ്യമില്ലാതെ പ്രശ്നങ്ങളിൽ ഇടപെട്ട് പൊളിറ്റിക്കൽ കറക്ട്നെസ് പറഞ്ഞ് വെറുപ്പിക്കുന്നുവെന്ന പരാതി പ്രേക്ഷകർക്കുണ്ട്.
എന്നാൽ ചലഞ്ചേഴ്സായ റോബിനും രജിത്തും ഹൗസിലേക്ക് വന്നശേഷം കൊടുത്ത ഹോട്ടൽ ടാസ്ക്കിൽ മികച്ച പ്രകടനമാണ് ജുനൈസ് കാഴ്ചവെക്കുന്നത്. ഇപ്പോഴിത ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസിനെ കുറിച്ച് ജുനൈസ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
ബിഗ് ബോസ് ഒരു ഗെയിം ഷോയാണെന്ന് മനസിലാക്കണമെന്നും ഇമോഷണലി കണക്ട് ചെയ്ത് ഷോ തീർന്നാലും പെരുമാറേണ്ടതില്ലെന്നും ജുനൈസ് പറയുന്നു. ഇപ്പോൾ ഹൗസിൽ ഏറ്റവും കൂടുതൽ ആളുകൾ ടാർഗെറ്റ് ചെയ്യുന്ന മത്സരാർഥി ജുനൈസാണ്.

'ബിഗ് ബോസ് ഒരു ഗെയിമാണ്. അവിടെ നൂറ് ദിവസം സർവൈവ് ചെയ്ത് വിന്നറാവുക എന്നതാണ് പ്രധാന കാര്യം. അവിടെ ഉള്ള എല്ലാവർക്കും എല്ലാവരും എതിരാളികളാണ്. അത് കാണുന്ന പുറത്തുള്ള പ്രേക്ഷകർ ഇമോഷണലായി എടുക്കേണ്ട കാര്യമില്ല. ഒളിംമ്പിക്സിൽ നിന്നും മെഡലുമായി വരുന്നവർക്ക് പോലും ഇത്ര സ്വീകരണം ഇല്ല.'
'വലിയ സ്വീകരണമാണ് ബിഗ് ബോസിൽ മത്സരിച്ച് വരുന്ന മത്സരാർഥികൾക്ക് ലഭിക്കുന്നത്. ഷോ കഴിഞ്ഞാൽ ഷോ കഴിഞ്ഞു. തങ്ങളുടെ ഇഷ്ട മത്സരാർഥിയുടെ എതിരാളികൾ തങ്ങളുടേയും എതിരാളികളാണെന്ന ചിന്ത പ്രേക്ഷകർക്ക് ഉണ്ടാകരുത്. ഹിന്ദിയിലേയും തമിഴിലേയും ചില സീസണുകൾ കണ്ടിട്ടുണ്ട്. അവിടെയുള്ള മത്സരാർഥികൾ ബുള്ളിയിങ് സഹിക്കേണ്ടി വരാറില്ല.'
'ഷോ കഴിഞ്ഞാൽ പ്രേക്ഷകരും ആ വിഷയം വിടും. ഇപ്പോൾ മലയാളികൾ കുറേയൊക്കെ മാറിയിട്ടുണ്ടെന്ന് തോന്നുന്നു. പിന്നെ തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾ എന്ത് തെറ്റ് ചെയ്താലും സ്നേഹം കാരണം തെറ്റാണെന്ന് പറയാൻ പോലും പ്രേക്ഷകൻ തയ്യാറാവാത്ത സ്ഥിതിയും ഞാൻ കണ്ടിട്ടുണ്ട്.'
'ഞാൻ ഇതുവരെ കണ്ടതിൽ സീസൺ ഫോറിലെ മത്സരാർഥികൾ വളരെ സ്ട്രോങാണ്. അവരുടെ കാസ്റ്റിങ് പൊളിയായിരുന്നു. കാസ്റ്റിങിന്റെ കാര്യത്തിൽ ബെസ്റ്റ് സീസണും സീസൺ ഫോർ ആയിരുന്നു. ഇനി വരുന്ന സീസണുകളിൽ വെറും ഗെയിം ഷോയാണെന്ന് മനസിലാക്കി പ്രേക്ഷകർ കാണണം. മത്സരാർഥികളെ തെറി വിളിക്കരുത്.'

'അഞ്ചാം സീസണിൽ രാജാവും രാഞ്ജിയും ഉണ്ടാവാതെ സ്ട്രാങായ മത്സരാർഥി വിജയിക്കട്ടയെന്നാണ് എന്റെ പക്ഷം. ഒമർ ലുലു ബിഗ് ബോസ് മെറ്റീരിയലാണ്. നല്ല ഗെയിമറായിരിക്കും. നൂറ് ദിവസം പിടിച്ച് നിൽക്കും. അഖിൽ മാരാർ നന്നായി സംസാരിക്കും. മലയാളം നന്നായി കൈകാര്യം ചെയ്യും. സീസൺ ആരംഭിച്ചാൽ എപ്പോഴും ചർച്ച ചെയ്യപ്പെടാൻ പോകുന്ന പേരാണ്.'
'എത്ര ഫോളോവേഴ്സ് ഉണ്ടെങ്കിലും ഹൗസിൽ ചെന്ന് നന്നായി കളിച്ചില്ലെങ്കിൽ പ്രേക്ഷകരുടെ സ്നേഹം കിട്ടില്ല. സാഗർ സൂര്യയും നല്ല ഗെയിമറായിരിക്കും. സീരിയലുകൾ ചെയ്യുന്നതുകൊണ്ട് കുടുംബപ്രേക്ഷകരുടെ സ്നേഹം കിട്ടും. ഹണി റോസ് മത്സരാർഥിയായി വരുമെന്നുള്ള പ്രഡിക്ഷൻ ലിസ്റ്റ് കണ്ടിരുന്നു.'
'പക്ഷെ അത്രത്തോളം സ്റ്റാർ വാല്യുവുള്ള ഒരു താരം ഹൗസിലേക്ക് മത്സരാർഥിയായി വരുമെന്ന് എനിക്ക് തോന്നുന്നില്ല. ഹൗസിലേക്ക് വന്ന് ലക്ഷ്വറി ടാസ്ക്കിന് വേണ്ടി ഫൈറ്റ് ചെയ്യുന്ന ഹണി റോസിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല. അവർ സീസൺ ഫൈവിൽ പങ്കെടുക്കാൻ വരുമെന്ന് തോന്നുന്നില്ല. അവർക്ക് അതിലൂടെ ഫെയിം നേടേണ്ട ആവശ്യമില്ലല്ലോ' ജുനൈസ് സീസൺ ഫൈവിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ച് പറഞ്ഞു.


Click it and Unblock the Notifications