ബിഗ് ബോസ് ഹൗസിൽ നിന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക്, ഡോക്ടർ രജിത്കുമാർ കസ്റ്റഡിയിൽ

രജിത്തേട്ടനെ ചൊല്ലിയാണ് എപ്പോഴും ഹൗസിൽ പല പ്രശ്നങ്ങൾ നടക്കുന്നതെന്ന് മത്സരാർഥികൾ പല തവണ പ്രത്യക്ഷമായും പരേക്ഷമായും വെളിപ്പെടുത്തിയിരുന്നു. ഹൗസിനുള്ളിൽ മാത്രമല്ല പുറത്തും ഡോക്ടർ രജിത് കുമാർ ചർച്ച വിഷയമാകുകയാണ്. സഹ മത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിൽ തുടങ്ങിയ പ്രശ്നം സർക്കാരിന്റെ നിർദ്ദേശ ലംഘനത്തിൽ വരെ എത്തി നിൽക്കുകയാണ്.

Recommended Video

രജിത് കുമാര്‍ കസ്റ്റഡിയില്‍ | FilmiBeat Malayalam


ഏറെ അപ്രതീക്ഷിതമായിട്ടാണ് രജിത് കുമാർ ബിഗ് ബോസ് ഷേയിൽ നിന്ന് പുറത്താകുന്നത്. ഞായറാഴ്ച രാത്രിയോടെ ഡോക്ടർ കേരളത്തിൽ തിരിക എത്തുകയും ചെയ്തു. ഡോക്ടറെ സ്വീകരിക്കാനായി വൻ ജനക്കൂട്ടമായിരുന്നു വിമനത്താവളത്തിൽ തടിച്ചു കൂടിയത്. കൊറോണ പശ്ചാത്തലത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത് വകവെയ്ക്കാതെയായിരുന്നു ഡോക്ടറിന് സ്വീകരണം നൽകിയത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇദ്ദേഹത്തിനും കണ്ടാൽ അറിയാവുന്ന 75 പേർക്കുമെതിരെ ജില്ല കളക്ടർ കേസ് എടുക്കുകയും ചെയ്തിരുന്നു.

ഒളിവിലായിരുന്ന രജിത്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

 ഒളിവിലായിരുന്നു

കഴിഞ്ഞ ദിവസം ആലുവയിലെയും ആറ്റിങ്ങലിലെയും വീടുകളില്‍ പൊലീസ് എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.. മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടറിന്റെ ആറ്റിങ്ങലിലെ വിട്ടിൽ നിന്ന് പിടി കൂടിയത്.

വിളിച്ചു വരുത്തിയത്

രജിത് കുമാർ ഏതാനും വിദ്യാർഥികളെ മൊബൈൽ ഫോണിൽ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നത്രേ. ഈ വിദ്യാർഥികൾ മറ്റു കുട്ടികളേയും വിളിച്ചു വരുത്തുകയായിരുന്നു. 9 മണിയോടെ ഇവർ ഒത്തു കൂടിയപ്പോഴാണ് വിമത്താവള അധികൃതരും സുരക്ഷ ജീവനക്കാരും വിവരമറിഞ്ഞത്. മുൻ ബോസ് താരവും നടനുമായ ഷിയാസ് കരീമും ഇതേ കാര്യം തന്നെയായിരുന്നു പറഞ്ഞിരുന്നതും. ഡോക്ടറെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ ഒരാളായിരുന്നു ഷിയാസും. അദ്ദേഹം വിളിച്ചതു കൊണ്ടാണ് താൻ എയർപോർട്ടിൽ പോയതെന്നും മറ്റുള്ളവർ താൻ വിളിച്ചിട്ടല്ല വന്നതെന്നും ഷിയാസ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു.

 ഒന്നാം  പ്രതി രജിത് കുമാർ

രജിത് കുമാറാണ് മുഖ്യപ്രതി. നിയമവിരുദ്ധമായി സംഘം ചേരല്‍,. കലാപം സൃഷ്ടിക്കല്‍, സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കല്‍, ജോലി തടസപ്പെടുത്തല്‍, പൊതുവഴി തടസപ്പെടുത്തല്‍ എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് രജിത് കുമാര്‍ സ്വീകരണത്തില്‍ പങ്കെടുത്തത്. അദ്ദേഹം തന്നെ ഇത് ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കാലടി ശ്രീശങ്കര കോളജിലെ ബോട്ടണി അധ്യാപകനാണ് രജിത് കുമാര്‍ .

 രണ്ട് പേർ അറസ്റ്റിൽ

രജിത്ത് കുമാറിനെതിരേയുംനിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് ജില്ല കളക്ടർ കേസ് എടുത്തിരിക്കുന്നത്. ഇതിനെ തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചേലാമറ്റം സ്വദേശികളായ നിബാസ്, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു ടി.വി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X