ബിഗ് ബോസിലൂടെ തലവര മാറുന്നത് തരികിട സാബുവിന്റെ!! ദിവസങ്ങൾ കൊണ്ടു തന്നെ ഇമേജ് മാറി, കാണൂ

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റവു വാങ്ങിയ ഒരു മത്സരാർഥിയാണ് തരികിട സാബു

Recommended Video

BIGBOSS MALAYALAM | ഇമേജ് മാറിയ തരികിട സാബു | OneIndia Malayalam

ബിഗ് ബോസ് റിയാലിറ്റി ഷോ സോഷ്യൽ മീഡിയയിൽ ട്രെറ്റിങ്ങായി മാറുകയാണ്. ഷോ ആരംഭിക്കുന്നതിനും മുൻപ് പല തരത്തിലുള്ള വിമർശനങ്ങളും ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്ന് വന്നിരുന്നു. കാരണം മറ്റു ഭാഷകളിൽ ബിഗ് ബോസ് ഒരുപാട് ചീത്ത പേരും ആരോപണവും കേട്ടിരുന്നു. സംസ്കാരത്തിന് യോജിക്കാത്ത ഷോയാണെന്നായിരുന്നു ബിഗ് ബോസിനു ലഭിച്ച ഫീഡ് ബാക്ക്. ഇത് മലയാളം ബിഗ് ബോസിനെ നെഗറ്റീവായി തന്നെ ബാധിച്ചിരുന്നു. ഗ്ലാമറും, സെക്സും മറ്റ് ഭാഷകളിലെ ബിഗ് ബോസിൽ കടന്നു വന്നിരുന്നു. ഇത് ആളുകളിൽ നെഗറ്റീവ് ചിന്തയുണ്ടാക്കിയിരുന്നു.

ഇതു കൂടാതെ മത്സരാഥികളുടെ കാര്യത്തിലും ചില ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഷോയിലേയ്ക്കുള്ള മത്സരാഥികളെ തിരഞ്ഞെടുത്തതിൽ അണിയറ പ്രവർത്തകർക്ക് പിഴവ് സംഭവിച്ചു. ചില മത്സരാഥികളെ തിരഞ്ഞെടുത്തത് ശരിയായില്ല എന്നുളള തരത്തിലുളള കമന്റുകൾ ബിഗ് ബോസ് പേജിൽ പ്രത്യക്ഷപ്പെട്ടികരുന്നു. എന്നാൽ ചിലപ്പോൾ പ്രേക്ഷകരുടെ മനസിൽ നെഗറ്റീവ് ധാരണയുള്ള പലരുടേയും ഇമേജ് ഈ ഷോയിലൂടെ മാറാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ വഴി എറ്റവും കൂടുതൽ വിമർശനം കേട്ടത് തിരികിട സാബു എന്ന സാബു മോനാണ്. ബിഗ് ബോസ് സാബുവിന്റെ തലവരമാറ്റും എന്നാണ് ഉയർന്നു വരുന്ന സംശയം.

ബിഗ് ബോസ് മത്സരാഥികൾ

ബിഗ് ബോസ് മത്സരാഥികൾ

മത്സരാർഥികളെ കുറിച്ചുള്ള പേരോ മറ്റ് വിവരമോ ആദ്യം ബിഗ് ബോസ് ആണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. ഷോ ആരംഭിച്ച ശേഷമാണ് ആരൊക്കെയാണ് ആ 16 പേര് എന്ന് പുറത്തു വിട്ടത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളാണ് ഷോയിലുളളത്. സിനിമ സീരിയൽ താരങ്ങൾ, സോഷ്യൽ വർക്കേഴ്സ്, ബിസിനസുകാർ , അവതാരകർ എന്നിങ്ങനെ. ബിഗ് ബോസിലെ ചില മത്സരാഥികൾ പ്രേക്ഷകർക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമായിരിക്കും. മറ്റു ചിലർ പ്രേക്ഷകരുടെ കണ്ണിലെ കരടുമാണ്

 തരികട സാബു

തരികട സാബു

സേഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനം ഏറ്റവു വാങ്ങിയ ഒരു മത്സരാർഥിയാണ് തരികിട സാബു എന്ന സാബു മോൻ. താരത്തിന് നേരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയർന്ന് വന്നിരുന്നു. ഇയാളെ ഷോയിൽ നിന്ന് മാറ്റുക എന്നൊരു അഭിപ്രായവും ഉയർന്ന് വന്നിരുന്നു.

ആളിനാളായി സാബു

ആളിനാളായി സാബു

എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാബു ബിഗ് ബോസിന്റെ നെടും നൂണായി മാറിയിരിക്കുകയാണ്. വീട്ടിലെ ഗൃഹനാഥൻ എങ്ങനെയാണോ അതു പോലെയാണ് സാബു ബിഗ് ബോസ് ഹൗസിലും. മത്സരമാണെങ്കിൽ പോലും തന്റെ കൂടെയുള്ള മത്സരാർഥികളെ സഹായിക്കുന്ന പോലെയുള്ള പ്രവർത്തികളാണ് ഈ രണ്ടു ദിവമായി കണ്ടു വരുന്നത്. ഷോയിലെ മറ്റൊരു മത്സരാർഥിയായ അരിസ്റ്റോ സുരോഷിന് പരിക്ക് പറ്റിയപ്പോൾ വേണ്ടവിധം സംഭവം കൈരകാര്യം ചെയ്തിരുന്നു.

അവതാരകൻ

അവതാരകൻ

ഒരു അഭിനേതാവ് എന്നതിലുപരി അവതാരകനും കൂടിയാണ് സാബു. അതിനാൽ തന്നെ ഒരു ഷോയെ നല്ലതു പോലെ കൈകാര്യം ചെയ്തു കൊണ്ട് പോകാൻ സാബുവിന് അറിയാം. മത്സാരാർഥികളുമായി നല്ല ആരോഗ്യകരമായ ബന്ധമാണ് ഇയാൾ സ്ഥാപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X