രജിത്ത് കുമാര്‍ മുതല്‍ ഫുക്രു വരെ! വിഷു ആശംസകള്‍ അറിയിച്ച് ബിഗ് ബോസ് താരങ്ങളും

By Midhun Raj

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി മറ്റൊരു വിഷുക്കാലം കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്‌. കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ സാഹര്യത്തില്‍ ആഘോഷങ്ങളെല്ലാം വീട്ടില്‍ തന്നെയാകണമെന്ന് ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു,

മലയാളികള്‍ക്ക് വിഷു ആശംസകളുമായി സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുളളവരാണ് പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കുമായി ആശസകള്‍ അറിയിച്ച് എത്തിയിരുന്നത്. അതേസമയം ബിഗ് ബോസ് മുന്‍മല്‍സരാര്‍ത്ഥികളും എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ബിഗ് ബോസ് താരങ്ങള്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

പേളി മാണി

വിഷു ആശംസകള്‍ അറിയിച്ചതിനൊപ്പം ചെറിയൊരു കുറിപ്പുമായിട്ടാണ് പേളി മാണി എത്തിയിരിക്കുന്നത്. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടേയും,വിഷു ആശംസകള്‍. ലോക് ഡൗണ്‍ മെയ് 3 വരെ നീട്ടി. നല്‍കിയിട്ടുള്ള എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് ഇത് നന്നായി ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കേരളം ഒരു മികച്ച ജോലി ചെയ്തു, അതിനാല്‍ ഈ വിഷു കേരളം ബാക്കി രാജ്യങ്ങള്‍ക്ക് ഏറ്റവും മനോഹരമായ വിഷു കണി റോള്‍ മോഡലാണ്. ഇത് തുടരുക. ?നമുക്ക് ഇത് ചെയ്യാന്‍ കഴിയും. പേളി മാണി കുറിച്ചു.

ഫുക്രു

തനി നാടന്‍ വേഷത്തിലുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫുക്രു തന്റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആശംസകള്‍ അറിയിച്ചത്. എന്റെ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് ഫുക്രു ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്. ഫുക്രുവിന്റെ പോസ്റ്റിന് പിന്നാലെ ആര്യയും എലീനയും ആശംസ അറിയിച്ച് എത്തിയിരുന്നു. ഹാപ്പി വിഷു കുട്ടപ്പാ എന്നാണ് ആര്യ ഫുക്രുവിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

സമൃദ്ധിയും ഐശ്വര്യവും

സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെ കൃഷ്ണാ എന്നാണ് എലീന പടിക്കല്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം കൊറോണയുമായി ബന്ധപ്പെട്ട ഒരു സന്ദേശം ഉള്‍ക്കൊളളുന്ന ഒരു ചിത്രമാണ് ആര്യ പങ്കുവെച്ചത്. ഒപ്പം വിഷു ആശംസകള്‍ എന്നും ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആര്യയുടെ ഇന്‍സ്റ്റഗഗ്രാം പോസ്റ്റിന് താഴെയും ആശംസ അറിയിച്ച് എലീന എത്തിയിരുന്നു.

വീട്ടിലൊരുക്കിയ അതിഗംഭീരമായ

വീട്ടിലൊരുക്കിയ അതിഗംഭീരമായ വിഷുക്കണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിഗ് ബോസ് മുന്‍താരമായ അര്‍ച്ചന സൂശീലന്‍ എത്തിയത്. തനിക്ക് എല്ലാ ദൈവങ്ങളിലും വിശ്വാസമാണ് എന്നാണ് ആരാധകന്റെ കമന്റിന് മറുപടിയായി അര്‍ച്ചന പറഞ്ഞത്. ഒപ്പം എല്ലാവര്‍ക്കും വിഷു ആശംസകളും അറിയിച്ചിട്ടുണ്ട് താരം.

ഫേസ്ബുക്കിലൂടെയാണ് ദയ അച്ചു

ഫേസ്ബുക്കിലൂടെയാണ് ദയ അച്ചു വിഷു ആശംസകള്‍ അറിയിച്ചത്. ഒപ്പം പുതിയൊരു ചിത്രം കൂടി പങ്കുവെച്ചിരുന്നു താരം. ദുരിതങ്ങള്‍ പെയ്‌തൊഴിയും... പ്രതീക്ഷയുടെ പൊന്‍പുലരി വിരിയും...'ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. മകന്‍ അമ്പാടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് വീണാ നായര്‍
മലയാളികള്‍ക്ക് വിഷു ആശംസകള്‍ അറിയിച്ചത്.

തന്റെ യൂടൂബ് ചാനലിലൂടെയാണ്

തന്റെ യൂടൂബ് ചാനലിലൂടെയാണ് ആരാധകര്‍ക്ക് വിഷു ആശംസകള്‍ അറിയിച്ച് ഡോ രജിത്ത് കുമാര്‍ എത്തിയത്. അങ്ങനെ നമ്മള്‍ ഏവരും കാത്തിരുന്ന മറ്റൊരു വിഷുപൂക്കാലം കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണ്. പക്ഷേ ഈ വിഷുപൂക്കാലത്തിന്റെ ഒരു പ്രത്യേകത അതിന് ഒരു കണ്ണീരിന്റെ കയ്യൊപ്പുണ്ട് എന്നതാണ്. നമ്മുടെ നാടും രാജ്യവും ലോകവും നിപ്പ വൈറസും, കൊറോണ വൈറസും അങ്ങനെയുളള പല പ്രശ്‌നങ്ങളും അനുഭവിച്ച് പോയികൊണ്ടിരിക്കുകയാണ്.

Recommended Video

രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
ഇതിലെല്ലാം തന്നെ

ഇതിലെല്ലാം തന്നെ ഏതെങ്കിലും രീതിയില്‍ നമ്മള്‍ മനുഷ്യരുടെ ഇടപെടലുകള്‍ അറിഞ്ഞോ അറിയാതെയോ ഒകെ ഉണ്ടായിട്ടുണ്ടോ എന്ന് നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ഇനി വരാന്‍ പോവുന്നത് നല്ല കാര്യങ്ങള്‍ ആയിരിക്കട്ടെ. പക്ഷേ സത്യം മറ്റൊന്നാണ്, അതിനേക്കാള്‍ ഭീകരമായ അവസ്ഥകള്‍, വൈറസുകള്‍, അല്ലെങ്കില്‍ മറ്റു തരത്തിലുളള പ്രകൃതി ക്ഷോഭങ്ങള്‍ എല്ലാം നമ്മളെ തേടി എത്താനും സാധ്യതയുണ്ട്. കാരണം നമ്മളുടെ എല്ലാം മനസ് മലിനമാവുമ്പോള്‍, അന്തരിക പ്രകൃതിയില്‍ മാലിന്യം ഉണ്ടാകുമ്പോള്‍ ബാഹൃപ്രകൃതി അതിനെ സ്വാധീനിക്കും എന്നുളളത് ഒരു തത്ത്വമാണ്. എന്നാലും നമുക്ക് കിട്ടുന്ന സന്തോഷങ്ങളെ സന്തോഷങ്ങളായി തന്നെ എടുക്കാന്‍, ഈ അവസരത്തില്‍ അത് മിസ്സാക്കരുത്, രജിത്ത് കുമാര്‍ പറഞ്ഞു.

More from Filmibeat

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X