താന്‍ മമ്മൂക്കയെ പ്രണയിച്ചതായി ശ്വേത മേനോന്‍! ബിഗ് ബോസിലൂടെ രഞ്ജിനി ഹരിദാസിന്റെ തേപ്പ് കഥയും പുറത്ത്

സംഭവബഹുമായ നിമിഷങ്ങളുമായി ബിഗ് ബോസിന്റെ ഓരോ ദിവസങ്ങളും കഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. രഞ്ജിനി ഹരിദാസ്, ശ്വേത മേനോനന്‍, സാബു മോന്‍, അനൂപ് ചന്ദ്രന്‍, പേളി മാണി തുടങ്ങിയവരാണ് ആക്ടീവായി പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവരെല്ലാം മോശമില്ലാതെ പെരുമാറുന്നുണ്ടെങ്കിലും അവര്‍ക്ക് ബിഗ് ബോസിന് അടുപ്പം വന്ന് തുടങ്ങുതേയുള്ളു.

ബിഗ് ബോസ് ആരംഭിച്ച് രണ്ട് ദിവസം കഴിയുമ്പോള്‍ വ്യത്യസ്ത ടാസ്‌കുകളാണ് മത്സരാര്‍ത്ഥികളെ തേടി എത്തിയിരുന്നത്. രണ്ടാം ദിനത്തില്‍ ക്ലീനിംഗ് പരിപാടികള്‍ക്ക് ശേഷം നൃത്തം ചെയ്യാനും തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് പറയാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ രഞ്ജിനി ഹരിദാസ് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ് കരയുകയായിരുന്നു. രഞ്ജിനിയുടെ വാക്കുകളിലേക്ക്..

 ബിഗ് ബോസിന്റെ രണ്ടാം ദിനം

ബിഗ് ബോസിന്റെ രണ്ടാം ദിനം

ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ അകമ്പടിയോടെയായിരുന്നു ബിഗ് ബോസിന്റെ രണ്ടാം ദിനം ആരംഭിച്ചത്. ബിഗ് ബോസ് വൃത്തിയാക്കലായിരുന്നു ആദ്യ പരിപാടി. ക്യാപ്റ്റന്‍ ശ്വേത മേനോന്റെ നേതൃത്വത്തിലായിരുന്നു അത് നടന്നത്. പാട്ടും ആഘോഷവുമായി വൃത്തിയാക്കല്‍ നടന്നതിന് ശേഷമാണ് പുതിയ ടാസ്‌ക് വന്നത്. ഫയലില്‍ കിട്ടിയ കത്ത് വായിക്കാന്‍ ശ്വേതയ്ക്ക് മലയാളം അറിയില്ലാത്തതിനാല്‍ സാബു മോന്‍ ആയിരുന്നു വായിച്ചിരുന്നത്. ഓരോ മത്സരാര്‍ത്ഥികളെയും നാലായി തിരിച്ച് ജോലികള്‍ കൊടുക്കാനായിരുന്നു നിര്‍ദ്ദേശം.

ഡാന്‍സ് വേറെ..

ഡാന്‍സ് വേറെ..

ജോലികള്‍ക്ക് ശേഷം ഓരോരുത്തരോടുമായി നൃത്തം ചെയ്യാനും നിര്‍ദ്ദേശം ലഭിച്ചിരുന്നു. അത് കഴിഞ്ഞതിന് ശേഷമാണ് തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് പറയാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. സാബു ആയിരുന്നു ആദ്യം പറഞ്ഞത്. രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ ഇരിക്കുന്നതിനിടെയായിരുന്നു കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. അത് കൊണ്ടായിരുന്നു ആ പ്രണയം തകര്‍ന്നതെന്നാണ് സാബു മോന്‍ പറഞ്ഞിരുന്നത്.

അനൂപ് ചന്ദ്രന്റെ പ്രണയം..

അനൂപ് ചന്ദ്രന്റെ പ്രണയം..

ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴായിരുന്നു അനൂപ് ചന്ദ്രന്റെ ആദ്യ പ്രണയം. താന്‍ ആദ്യം സമീപിച്ചപ്പോള്‍ തന്നെ അവഗണിച്ച കുട്ടി താന്‍ കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നിരുന്നു. എന്നാല്‍ അപ്പോള്‍ ഞാന്‍ ആ കുട്ടിയെ അവഗണിച്ചു. പിന്നീട് തന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടതായിട്ടും അനൂപ് പറയുന്നു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു. എന്ന് പറഞ്ഞ് ആ പെണ്‍കുട്ടി പൊട്ടികരഞ്ഞതായിട്ടും താരം പറയുന്നു.

രഞ്ജിനി ഹരിദാസിന്റെ പ്രണയം

രഞ്ജിനി ഹരിദാസിന്റെ പ്രണയം

ഏറെ കാലത്തെ പ്രണയത്തിന് ശേഷം തന്നെ വിട്ട് അമേരിക്കയില്‍ പോയ കാമുകന്‍ മറ്റൊരാളെ വിവാഹം ചെയ്തതായിട്ടാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഒമ്പതാം ക്ലാസില്‍ നിന്നുമായിരുന്നു പ്രണയം തുടങ്ങിയത്. ആദ്യം സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും പിന്നീട് വിനോദയാത്ര പോയപ്പോഴായിരുന്നു കൂടുതല്‍ പരിചയപ്പെട്ടത്. പണയത്തിലായതിന് ശേഷം കാമുകന്‍ തന്നെ കാണാന്‍ വീട്ടില്‍ വരാറുണ്ടെന്നും വീട്ടിലും വീട്ടിലേക്കുള്ള വഴിയിലും ഒക്കെ വരാറുണ്ടെന്നും രഞ്ജിനി പറയുന്നു. പിന്നീട് അമേരിക്കയില്‍ എത്തിയപ്പോള്‍ ഗ്രീന്‍ കാര്‍ഡിന് വേണ്ടി യുഎസ് സ്വദേശിനിയെ വിവാഹം കഴിക്കുകയായിരുന്നു. ഇത് തന്നെ വിഷമിപ്പിച്ചിരുന്നെന്നും രഞ്ജിനി വ്യക്തമാക്കി.. ഇത് പറഞ്ഞ് രഞ്ജിനി കരയുകയായിരുന്നു.

 ശ്വേത മേനോന്‍ പറയുന്നതിങ്ങനെ..

ശ്വേത മേനോന്‍ പറയുന്നതിങ്ങനെ..

ചിത്രഗീതം കണ്ടിരുന്ന കാലത്ത് കാണുന്ന പാട്ടുകളിലെ നായികയായി താന്‍ മാറാറുണ്ട്. ആദ്യത്തെ പടം കരാര്‍ എഴുതിയപ്പോള്‍ താന്‍ മമ്മൂക്കയെ പ്രണയിച്ചതായിട്ടുമാണ് ശ്വേത മേനോന്‍ പറയുന്നത്. മമ്മൂക്ക പ്രണയിച്ചോ എന്നറിയില്ല. പിന്നീട് പ്രണയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അച്ഛനെയും അമ്മയെയും സ്‌നേഹിക്കാന്‍ മറന്ന് പോയതായിട്ടും നടി പറയുന്നു. താനൊരു അമ്മ ആയപ്പോഴാണ് രക്ഷിതാക്കളെ പ്രണയിക്കേണ്ടതിന്റെ പ്രാധാന്യം മനസിലായതെന്നും ശ്വേത പറയുന്നു. ഈ സമയമെല്ലാം നടി വികാരധീനയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X