ബിഗ് ബോസില്‍ വീണ്ടും ട്വിസ്റ്റ്! വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രഞ്ജിനിയ്ക്കല്ല! വരുന്നത് മറ്റൊരാള്‍?

Recommended Video

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രഞ്ജിനിയ്ക്കല്ല! വരുന്നത് മറ്റൊരാള്‍

തമിഴ് ബിഗ് ബോസ് ശ്രദ്ധേയമായത് അതിനുള്ളില്‍ നടന്ന പ്രണയത്തിലൂടെയായിരുന്നു. നടി ഓവിയയും ആരവും തമ്മിലുള്ള പ്രണയമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. മലയാളത്തിലേക്ക് ബിഗ് ബോസ് എത്തിയപ്പോള്‍ തുടക്കം പ്രതീക്ഷിച്ച പോലെ ഉയരാന്‍ കഴിഞ്ഞില്ലെങ്കിലും ഇപ്പോള്‍ റേറ്റിംഗില്‍ ഉയരങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. അതിന് കാരണവും ഒരു പ്രണയമാണ്.

പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയം ഇടയ്ക്ക് മുതല്‍ മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഒടുവില്‍ ഇരുവരും അത് സമ്മതിക്കുകയും ചെയ്തിരുന്നു. അതിനിടെ രഞ്ജിനി ഹരിദാസ് പുറത്തേക്ക് പോയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രഞ്ജിനി തിരികെ വരുമെന്ന് പറയുന്നുണ്ടെങ്കിലും രഞ്ജിനി അല്ല മുന്‍പ് പുറത്തായൊരു മത്സരാര്‍ത്ഥിയായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

രഞ്ജിനി പുറത്ത് പോയത്..

രഞ്ജിനി പുറത്ത് പോയത്..

മുന്‍പ് ശ്വേത മേനോനൊപ്പം എവിയേഷനിലെത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു. ഇരുവരെയും പുറത്തേക്ക് വിളിപ്പിച്ചിരുന്നെങ്കിലും രഞ്ജിനി സേഫ് ആണെന്നും തിരികെ പോയിക്കോളാനുമായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ശേഷം തിരികെയെത്തിയ രഞ്ജിനി നന്നായി കളിച്ചിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ശരിക്കും എലിമിനേറ്റ് ആവുകയായിരുന്നു. പേര്‍ളി, ശ്രീനിഷ്, രഞ്ജിനി, അര്‍ച്ചന എന്നിവരായിരുന്നു എലിമിനേഷനില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നും രഞ്ജിനി പുറത്ത് പോവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

രഞ്ജിനി മടങ്ങി വരുമോ?

രഞ്ജിനി മടങ്ങി വരുമോ?

പലപ്പോഴായി പല ട്വിസ്റ്റുകളും ബിഗ് ബോസ് ഹൗസില്‍ സംഭവിക്കാറുണ്ട്. അത്തരത്തില്‍ രഞ്ജിനി ഹരിദാസ് തിരികെ എത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം രഞ്ജിനിയുടെ ആവശ്യപ്രകാരമാണ് വീട്ടില്‍ നിന്നും പുറത്ത് പോവുന്നതെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. മുകേഷ് അതിഥിയായി എത്തിയ ദിവസം രഞ്ജിനി വീണിരുന്നു. അതില്‍ പല്ലിന് പരിക്ക് പറ്റിയിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് വേണ്ടി പോയതാണെന്നും ഉടന്‍ തന്നെ തിരികെ എത്തുമെന്നുമാണ് സൂചന.

 രണ്ട് അഭിപ്രായങ്ങള്‍

രണ്ട് അഭിപ്രായങ്ങള്‍

പല്ലിന് ക്യാപ്പിട്ട് രണ്ടാഴ്ചക്കുള്ളില്‍ രഞ്ജിനി ഹൗസിലേക്ക് തിരികെയെത്തും. സോഷ്യല്‍ മീഡിയയില്‍ ഇതേ കാര്യം ദിവസങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു വിഭാഗം ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥി രഞ്ജിനിയാണെന്നും അവര്‍ തിരികെ എത്തണമെന്നും വാദിക്കുമ്പോള്‍, മറുവിഭാഗം രഞ്ജിനി തിരികെ വരരുതെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. അതിനിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരികെ എത്തുന്നത് രഞ്ജിനി അല്ലെന്നും മറ്റൊരു മത്സരാര്‍ത്ഥി ആയിരിക്കുമെന്നും സൂചനകള്‍ വന്നിരിക്കുകയാണ്.

ആരാണ് തിരികെ വരുന്നത്?

ആരാണ് തിരികെ വരുന്നത്?

ഉടന്‍ തന്നെ ബിഗ് ബോസിലേക്ക് ഒരു അതിഥി എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ഇതുവരെ ആരും കാണാത്തൊരു അതിഥിയാണോ അതോ മുന്‍പ് പടിയിറങ്ങിയ മത്സരാര്‍ത്ഥിയായിരിക്കുമോ എന്നാ ആകാംഷയുമുണ്ട്. അതിനിടെയാണ് ദിയ സന ബിഗ് ബോസിലേക്ക് മടങ്ങി എത്തുന്നതായി വാര്‍ത്ത പ്രചരിക്കുന്നത്. ബിഗ് ബോസിലെ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോ ദിയ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നാണ് ദിയ പറയുന്നത്.

 തിരികെ വരുന്നതാണോ?

തിരികെ വരുന്നതാണോ?

ബിഗ് ബോസില്‍ നിന്നും പുറത്തായി ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം നന്ദി പറഞ്ഞ് ദിയ എത്തിയത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത് ചിലപ്പോള്‍ ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മടങ്ങി വരുന്നതിന് മുന്നോടിയായിരിക്കുമെന്നും ചിലര്‍ പറയുന്നു. എന്തായാലും ഈ ആഴ്ച ബിഗ് ബോസ് മലയാളി പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോവുന്ന സര്‍പ്രൈസ് എന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

 ദിയ പുറത്തായത്...

ദിയ പുറത്തായത്...

രണ്ട് തവണ എലിമിനേഷന്‍ പട്ടികയില്‍ വന്നതിന് ശേഷമായിരുന്നു ദിയ സന പുറത്ത് പോയത്. പുറത്തെത്തിയതിന് പിന്നാലെ ബിഗ് ബോസ് ഹൗസില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റി ദിയ തുറന്ന് സംസാരിച്ചിരുന്നു. ശ്വേതയും രഞ്ജിനിയുമൊന്നും ആദ്യം എന്നോട് സംസാരിക്കാറ് പോലുമില്ലായിരുന്നു. പലപ്പോഴും രൂപത്തെയും നിറത്തെയും അവര്‍ പരിഹസിക്കുന്നതായിട്ടും തോന്നിയതായിട്ടും ദിയ പറഞ്ഞിരുന്നു. ശ്വേത മേനോന്‍ കരിഞ്ഞ മമ്മൂട്ടി എന്ന് പറഞ്ഞ അധിഷേപിച്ചതായിട്ടും ദിയ വ്യക്തമാക്കിയിരുന്നു. ദിയ ബിഗ് ബോസിലേക്ക് തിരികെ എത്തുകയാണെങ്കില്‍ പുതിയ കളികള്‍ കാണാമെന്ന പ്രതീക്ഷയാണിപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X