twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ?സത്യം തുറന്ന് പറഞ്ഞ് ദിയ സന! ശ്വേത മേനോന്‍ തന്നെ കരിഞ്ഞ മമ്മൂട്ടിയാക്കി

    |

    Recommended Video

    സത്യം തുറന്ന് പറഞ്ഞ് ദിയ സന | filmibeat Malayalam

    ബിഗ് ബോസ് ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങളും തകര്‍ക്കങ്ങളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഹൗസില്‍ നിന്നും പുറത്ത് പോയത് ദിയ സനയായിരുന്നു. രണ്ടാം തവണ എലിമിനേഷന്‍ പട്ടികയില്‍ വന്നതിന് ശേഷമായിരുന്നു ദിയ പുറത്ത് പോയത്. പുറത്ത് വന്നതിന് ശേഷം ബിഗ് ബോസ് ഹൗസില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റി ദിയ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

    ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്കും ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്ന ഹിമ ശങ്കറിനും നേരിടേണ്ടി വന്ന വിവേചത്തെ കുറിച്ച് ദിയ തുറന്ന് സംസാരിച്ചത്. ബിഗ് ബോസിലേക്കെത്തിയ പുതിയ മത്സരാര്‍ത്ഥി അഞ്ജലിയെ കുറിച്ചും ദിയയ്ക്ക് പറയാനുണ്ടായിരുന്നു. ദിയയുടെ വാക്കുകള്‍ അതിവേഗമാണ് വൈറലായി മാറിയത്.

    (ഫോട്ടോ കടപ്പാട്:ഫേസ്ബുക്ക്)

     ദിയ സന

    ദിയ സന

    സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ്് ബോര്‍ഡ് അംഗവുമായ ദിയ സന ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. 41 ദിവസത്തോളം ബിഗ് ബോസിലുണ്ടായിരുന്ന ദിയ കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനിലൂടെയായിരുന്നു പുറത്തായത്. പുറത്ത് വന്നതിന് ശേഷം ബിഗ് ബോസ് ജീവിതത്തെ പറ്റി തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ദിയ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. നിറത്തിന്റെയും രൂപത്തിന്റെയും പേരിലാണ് പലപ്പോഴും വിവേചനം നേരിടേണ്ടി വന്നതെന്നും ദിയ പറയുന്നു...

     ദിയയുടെ വാക്കുകളിലേക്ക്..

    ദിയയുടെ വാക്കുകളിലേക്ക്..

    ബിഗ് ബോസിലേക്ക് അഞ്ജലി വന്നപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഒരാള്‍ക്ക് ദൃശ്യത കിട്ടുക എന്നതായിരുന്നു ആ സന്തോഷം. കൂടാതെ പരിചയമുള്ള ഒരാള്‍ കൂടി വന്നു എന്നതിന്റെ സന്തോഷം. പലപ്പോഴും എനിക്കവിടെ ഒറ്റപ്പെടല്‍ തോന്നുമായിരുന്നു. ഞാന്‍ മാത്രമായിരുന്നു വ്യത്യസ്ത മേഖലയില്‍ നിന്നും വന്നത്. ബാക്കി എല്ലാവരും നടീനടന്മാരും അവതാരകരും ആയിരുന്നു. ശ്വേതയും രഞ്ജിനിയുമൊന്നും ആദ്യം എന്നോട് സംസാരിക്കാറ് പോലുമില്ലായിരുന്നു. പലപ്പോഴും രൂപത്തെയും നിറത്തെയും അവര്‍ പരിഹസിക്കുന്നതായിട്ടും തോന്നിയതായി ദിയ പറയുന്നു.

     കരിഞ്ഞ മമ്മൂട്ടി...

    കരിഞ്ഞ മമ്മൂട്ടി...

    ശ്വേത മേനോന്‍ എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് പറഞ്ഞിരുന്നു. മറ്റ് പലര്‍ ഞാനും ഹിമയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമ്പോഴും ഇതെല്ലാം വിവേചനമാണെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ ഗതികേട് കൊണ്ട് അതൊക്കെ ചിരിച്ച് കൊണ്ട് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ കളിയില്‍ തുടരണമെങ്കില്‍ അത് മാത്രമായിരുന്നു വഴി. ഈ സാഹചര്യത്തില്‍ അഞ്ജലി വന്നപ്പോള്‍ അതൊരു ആശ്വാസമായിരുന്നു. അര്‍ച്ചന മാത്രമായിരുന്നു തനിക്ക് ആശ്വാസമായി ഉണ്ടായിരുന്നത്. അവളുമായി ശരിക്കും കൂട്ടായിരുന്നെന്നും ദിയ പറയുന്നു.

    വിജയി അര്‍ച്ചനയായിരിക്കും...

    വിജയി അര്‍ച്ചനയായിരിക്കും...

    ഫെയര്‍ ഗെയിം ആണെങ്കില്‍ അര്‍ച്ചനയാണ് വിജയിക്കുക എന്നാണ് എന്റെ വിലയിരുത്തല്‍. അത്രയ്ക്കും നേര്‍ക്കു നേരെ ഗെയിം കളിക്കുന്ന ആളാണ് അര്‍ച്ചന. അത് കൊണ്ട് തന്നെയാണ് അര്‍ച്ചനയോട് ഇഷ്ടവും. എന്നാല്‍ ഗെയിം മികവ് മാത്രമാണ് കാര്യമെങ്കില്‍ ഒരു മത്സരാര്‍ത്ഥിയുടെ എല്ലാ കഴിവും ബുദ്ധിയും കൗശലവും എല്ലാം ഉള്ളത് സാബു ചേട്ടനാണ്. അത്രയ്ക്കും നന്നായി എല്ലാ തരത്തിലും ഗെയിം കളിക്കാന്‍ അദ്ദേഹത്തിന് അറിയാം. രഞ്ജിനിയും മികച്ച മത്സരാര്‍ത്ഥിയാണ്. രണ്ടാം വരവില്‍ രഞ്ജിനി നന്നായി പ്ലാന്‍ ചെയ്ത് തന്നെയാണ് കളിക്കുന്നത്.

    പേളിയെ കുറിച്ച്..

    പേളിയെ കുറിച്ച്..

    പേളിയെയും മത്സരാര്‍ത്ഥി എന്ന നിലയില്‍ വിലയിരുത്തുമ്പോല്‍ പേളി കളിയുടെ സ്ട്രീമിലേക്ക് വന്നിട്ടുണ്ട്. എപ്പോഴും മൂഡും ഗെയിം പ്ലാനും ഒക്കെ മാറുകയും മാറ്റുകയും ചെയ്യുന്ന ആളായത് കൊണ്ട് ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ല. എങ്കിലും നന്നായി കളിച്ചാല്‍ സാബു, അര്‍ച്ചന, രഞ്ജിനി, പേളി എന്നിവരായിരിക്കും ഫൈനലില്‍ എത്തുകയെന്നാണ് ദിയയുടെ അഭിപ്രായം.

    തരികിട സാബുവാണ്

    തരികിട സാബുവാണ്

    സാബു ചേട്ടന്‍ ശരിക്കും തരികിട സാബു തന്നെയാണെന്നാണ് ദിയ പറയുന്നത്. വളരെ ബുദ്ധിശാലിയും കൂര്‍മ്മ ബുദ്ധിയും കൗശലവും ഒക്കെയുള്ള വളരെ മിടുക്കനായ ഒരു മത്സരാര്‍ത്ഥി കൂടിയാണ് സാബു ചേട്ടന്‍. വളരെ നന്നായിട്ട് ഏത് കാര്യവും സംസാരിക്കാനും പുള്ളി ഉദ്ദേശിക്കുന്നതെന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിവുണ്ട്. സാബു ചേട്ടന്‍ എന്നോട് സംസാരിക്കാറുണ്ട്. അതില്‍ പലതും എനിക്ക് ശരിയാണെന്ന് തോന്നുന്നത് കൊണ്ട് കൂടിയാണ് ഞാന്‍ ചില കാര്യങ്ങള്‍ കേള്‍ക്കുന്നതെന്നും ദിയ പറയുന്നു.

    വഴക്ക് വേണ്ടായിരുന്നു...

    വഴക്ക് വേണ്ടായിരുന്നു...

    സുരേഷേട്ടനോട് ഞാന്‍ വഴക്കിട്ടത് വേണ്ടായിരുന്നു വെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ആ വീടിനുള്ളില്‍ ചെയ്ത് പോയ കാര്യങ്ങളില്‍ എന്തെങ്കിലും തിരുത്താന്‍ എിക്ക് അവസരം കിട്ടിയാല്‍ സുരേഷേട്ടനോട് വഴക്കിട്ടത് ഞാന്‍ തിരുത്തും. സുരേഷേട്ടനെ എനിക്ക് ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് തന്നെ അറിയാം. എന്റെയൊരു സ്വാര്‍ത്ഥത എങ്ങനെയോ അവിടെ പുറത്ത് വന്നുവെന്ന് തോന്നുന്നു. സുരേഷേട്ടന്‍ പേളിയെ സ്‌നേഹിക്കുന്നത് പോലെ എന്നെയും സ്‌നേഹിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. അതില്‍ നിന്നും അസ്വസ്ഥത തോന്നിയിട്ടുണ്ടെന്നും ദിയ പറയുന്നു.

     അഞ്ജലിയെ മമ്മിയെന്ന് വിളിക്കുന്നു..

    അഞ്ജലിയെ മമ്മിയെന്ന് വിളിക്കുന്നു..

    കുറെ കാലങ്ങളായിട്ട് ട്രാന്‍സ് ജെന്‍ഡര്‍ കമ്മിറ്റിയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. പല കാരണങ്ങളാല്‍ വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ അകന്നു ജീവിക്കുന്നവരാണ് പലരും. കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ തന്നെയാണ് കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം. അവര്‍ പിന്തുടരുന്ന ഹിജഡ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് മക്കളെ ദത്തെടുക്കും. അങ്ങനെ അമ്മമാരാവും. സൂര്യ ഇഷാനെ മിക്കവരും അമ്മയെന്നാണ് വിളിക്കുന്നത്. തൃപ്തി അമ്മ എന്നെ അങ്ങനെ മകളായി ദത്തെടുത്തിട്ടുണ്ടെന്നും ദിയ പറയുന്നു. തൃപ്തി അമ്മയുടെ അനിയത്തിയാണ് അഞ്ജലി. അപ്പോള്‍ എന്റെ കുഞ്ഞമ്മയാണ്. അങ്ങനെയാണ് അഞ്ജലിയെ മമ്മിയെന്ന് വിളിക്കുന്നതെന്നും ദിയ വ്യക്തമാക്കുന്നു.

     സ്‌ക്രിപ്റ്റഡ് ആണോ?

    സ്‌ക്രിപ്റ്റഡ് ആണോ?

    ബിഗ് ബോസ് വീട് പുതിയൊരു അനുഭവമായിരുന്നു. ആദ്യ ആഴ്ച ഒന്നും തോന്നിയില്ല. എന്നാല്‍ കൃത്യമായി സംസാരിക്കാന്‍ പറ്റിയില്ലെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും ദിയ പറയുന്നു. ഒരു വീട്ടില്‍ അകപ്പെട്ട് പോകുന്ന പരസ്പരം ബന്ധമില്ലാത്ത കുറെ പേരുടെ അതിജീവനമല്ലേ.. ഇങ്ങനെയൊക്കെ പെരുമാറി പോവും. ബിഗ് ബോസ് ശരിക്കും സ്‌ക്രിപ്റ്റഡ് ആണോന്ന് പലരും ചോദിക്കാറുണ്ട്. ഒരു തരി പോലും അല്ലെന്നാണ് എന്റെ അനുഭവം. സ്വാഭാവികമായി മനുഷ്യന്റെ വികാര വിചാരങ്ങള്‍ പുറത്ത് വരുന്നത് തന്നെയാണ് നിങ്ങള്‍ കാണുന്നത്. എഡിറ്റിംഗിലുള്ള തെരഞ്ഞെടുക്കല്‍ കൊണ്ട് നിങ്ങള്‍ ചിലത് കാണുന്നു. ചിലത് കാണുന്നില്ല എന്ന് മാത്രം.

    English summary
    Bigg Boss Malayalam: Diya Sana shared her experiences
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X