ബിഗ് ബോസ് കള്ളകളിയാണ്! ഫൈനലിലെത്തിയവര്‍ യോഗ്യതയില്ലാത്തവര്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം!!

Recommended Video

ബിഗ് ബോസ് കള്ളകളിയാണെന്ന് സോഷ്യൽ മീഡിയ

ജൂണ്‍ 24 നാണ് മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയതോടെ ബിഗ് ബോസ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റ് ഭാഷകളില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും നിരന്തമുണ്ടാക്കുന്ന പരിപാടി ആയതിനാല്‍ മലയാളത്തില്‍ എത്തുമ്പോള്‍ എന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.പ്രേക്ഷകര്‍

ബിഗ് ബോസ് ആരംഭിച്ച് മൂന്ന് മാസം പിന്നിട്ട് യാത്ര അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആര് ജയിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. അതിനിടെ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ശക്തരായ മത്സരാര്‍ത്ഥികളെ പുറത്താക്കുന്നു എന്നതാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

ശ്വേത പുറത്തെത്തിയത്

ശ്വേത പുറത്തെത്തിയത്

ബിഗ് ബോസിലെ ആദ്യ മത്സരാര്‍ത്ഥിയായി പരിചയപ്പെടുത്തിയത് ശ്വേത മേനോനെയായിരുന്നു. നടി, അവതാരക, മോഡല്‍ എന്നിങ്ങനെ കരിയറില്‍ സുവര്‍ണ നേട്ടങ്ങള്‍ കൊയ്ത ശ്വേത ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപ്പെട്ടിരുന്ന ശ്വേത ബിഗ് ബോസ് വിജയി ആവാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ രഞ്ജിനി ഹരിദാസിനൊപ്പം നോമിനേഷനില്‍ വന്ന ശ്വേത പുറത്ത് പോവുകയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ശ്വേത തിരിച്ച് വരുമെന്ന് മത്സരാര്‍ത്ഥികളും പ്രേക്ഷകരും കരുതിയിരുന്നെങ്കിലും അങ്ങനെ ഒന്ന് ഉണ്ടായില്ലായിരുന്നു.

രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

ശ്വേതയ്‌ക്കൊപ്പം എലിമിനേഷനിലൂടെ പുറത്ത് പോയതായി കാണിച്ചിരുന്നെങ്കിലും രഞ്ജിനി ഹരിദാസിനെ സേഫാക്കിയിരുന്നു. നല്ല ഗെയിം കളിച്ചിരുന്ന രഞ്ജിനി ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. 60 ദിവസം ബിഗ് ബോസില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു രഞ്ജിനി പുറത്തേക്ക് പോയത്. പേളി, അര്‍ച്ചന, ശ്രീനിഷ്, സുരേഷ് എന്നിവരായിരുന്നു രഞ്ജിനിക്കൊപ്പം നോമിനേഷനിലുണ്ടായിരുന്നത്. ശേഷം ആ ആഴ്ചയിലെ എലിമിനേഷനില്‍ രഞ്ജിനി പുറത്ത് പോവുകയായിരുന്നു.

 ബഷീര്‍ ബഷി

ബഷീര്‍ ബഷി

ഈ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും എലിമിനേറ്റായ മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍. ഹൗസിലെ ജോലികള്‍ നന്നായി ചെയ്യുകയും ഗെയിമുകള്‍ മനോഹരമായി ചെയ്യുകയും ചെയ്തിരുന്ന ബഷീര്‍ നല്ലൊരു ഗെയിമായിരുന്നു കളിച്ചിരുന്നത്. ബിഗ് ബോസിലെ വിജയി ആവാന്‍ യോഗ്യത ബഷീറിനുണ്ടെന്ന് പല സമയത്തും പ്രേക്ഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണത്തെ എലിമിനേഷനില്‍ ശ്രീനിഷും ബഷീറുമായിരുന്നു അവസാനമുണ്ടായിരുന്നത്. അതില്‍ ബഷീറിനെ പുറത്താക്കുകയായിരുന്നു.

എന്ത് കൊണ്ട് പുറത്താക്കി

എന്ത് കൊണ്ട് പുറത്താക്കി

തുടര്‍ച്ചയായി എലിമിനേഷനിലെത്തുന്ന മത്സരാര്‍ത്ഥിയാണ് ശ്രീനിഷ്. പേളിയുമായി പ്രണയത്തിലായതിന് ശേഷം ശ്രീനിഷ് എലിമിനേഷനുകളില്‍ നിന്നും നിരന്തരം രക്ഷപ്പെടുന്നുണ്ടായിരുന്നു. ഇത്തവണ പുറത്ത് പോവുന്നതില്‍ ബഷീറിനെക്കാള്‍ യോഗ്യന്‍ ശ്രീനിഷാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ശ്രീനിഷ്-പേളി പ്രണയം കാണാന്‍ ആളുള്ളതിനാല്‍ ശ്രീനി പുറത്തായാല്‍ ബിഗ് ബോസിന് നഷ്ടമാണെന്നും അതിനാല്‍ ശ്രീനിയെ വെറുതെ സംരക്ഷിക്കുകയാണെന്നുമാണ് ചിലരുടെ അഭിപ്രായം.

ഫൈനിലിലെത്തിയവര്‍

ഫൈനിലിലെത്തിയവര്‍

സാബു, അര്‍ച്ചന, പേളി എന്നിവരാണ് ഇപ്പോള്‍ ബിഗ് ബോസിലുള്ള ശക്തരായ മത്സരാര്‍ത്ഥികള്‍. ഇവര് മൂന്ന് പേരും ഇത്തവണ എലിമിനേഷനിലുണ്ട്. ഒപ്പം ഷിയാസും. സുരേഷ്, ശ്രീനിഷ്, അതിഥി എന്നിവരാണ് സേഫായി ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടന്നവര്‍. അതിഥി കന്നഡ സ്വദേശിനിയാണ്. ശ്രീനിഷ് തമിഴ്‌നാട്ടുകാരനുമാണ്. മലയാളം ബിഗ് ബോസ് എന്നാണ് പേരെങ്കിലും ഫൈനിലെത്തിയ രണ്ട് പേര്‍ മലയാളികളല്ലെന്നുള്ളതാണ് ഇപ്പോള്‍ പ്രതിഷേധം നടക്കാന്‍ കാരണം. ബിഗ് ബോസില്‍ മലയാളം മാത്രമേ സംസാരിക്കാന്‍ പാടുള്ളു എന്ന് നിയമം ഉള്ളപ്പോള്‍ മലയാളികളല്ലാത്ത രണ്ട് പേര്‍ ഫൈനലിലെത്തിയത് ശരിയല്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഈ ആഴ്ച പുറത്ത് പോവുന്നത്..

ഈ ആഴ്ച പുറത്ത് പോവുന്നത്..

ഈ ആഴ്ചത്തെ എലിമിനേഷന്‍ വരുമ്പോള്‍ അര്‍ച്ചനയെ പുറത്താക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ചിലര്‍ ഷിയാസിന്റെ പേര് പറയുന്നുണ്ടെങ്കിലും ശക്തരായ മത്സരാര്‍ത്ഥികളെ പുറത്താക്കുന്നത് ശീലമായതിനാല്‍ അര്‍ച്ചനയായിരിക്കും പുറത്തേക്ക് പോവുന്നത്. അതേ സമയം പേളി, സാബു എന്നിവര്‍ക്ക് വോട്ട് കൂടുതല്‍ ലഭിക്കുന്നതിനാല്‍ അവര്‍ അവസാന ഘട്ടത്തിലെത്തുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X