തുല്യ ശക്തികൾ നേർക്ക് നേർ!! ബിഗ് ബോസിൽ സംഭവബഹുലമായ എലിമിനേഷൻ നിമിഷങ്ങൾ...
അർച്ചന, രഞ്ജിനി ഹരിദാസ്, പേളി, ശ്രീനീഷ്, സുരേഷ് എന്നിവരാണ് ഇത്തവണ എലിമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്
Recommended Video

ഓണ ആഘോഷങ്ങളും തുടർന്നുളള സന്തോഷമായ നിമിഷങ്ങളെല്ലാം ബിഗ് ബോസ് വീട്ടിൽ അവസാനിച്ചിരിക്കുകയാണ്. ഇനി ബിഗ് ബോസ് ഹൗസ് വേദിയാകുന്നത് ഒരു പടിയിറങ്ങൽ ചടങ്ങിനാണ്. ബിഗ് ബോസ് ഹൗസ് അംഗങ്ങളുടെ 63ാം ദിവസം വേദിയാകുന്നത് എലിമിനേഷനാണ്. സംഭവ ബഹുലമായ സംഭവ വികാസങ്ങളായിരിക്കും ബിഗ് ബോസിൽ നടക്കുക. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് ഇത്തവണ എലിമിനേഷനിൽ നിൽക്കുന്നത്. ഇതിൽ ആരും പോയാലും ഒരു ശക്തനായ മത്സരാർഥിയെയായിരിക്കും നഷ്ടപ്പെടുക.
അർച്ചന, രഞ്ജിനി ഹരിദാസ്, പേളി, ശ്രീനീഷ്, സുരേഷ് എന്നിവരാണ് ഇത്തവണ എലിമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പ്രവാശ്യം കേരളത്തിലുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം ആ ആഴ്ചയിലെ എലിമിനേഷൻ മാറ്റിവെച്ചിരുന്നു. അതാണ് ഈ ആഴ്ച സംഭവിക്കാൻ പോകുന്നത്. ഇത്തണത്തെ ബിഗ് ബോസ് എലിമിനേഷൻ സംഭവ ബഹുലമാണ്.

വീണ്ടും പേളിമാണി
ഇത്തവണയും ബിഗ്ബോസിന്റെ എലിമിനേഷനിൽ പേളി മാണി എത്തിയിട്ടുണ്ട് . അഞ്ചാമത്തെ ആഴ്ചയാണ് പേളി വീട്ടിലേയ്ക്ക് പോകാനായി പെട്ടി പാക്ക് ചെയ്യുന്നത്. എന്നാൽ ഓരേ തവണയും എലിമിനേഷനിൽ നിന്ന് പേളി രക്ഷട്ടു പോകുകയായിരുന്നു. എന്നാൽ ഇത്തവണത്തെ സ്ഥിതി പ്രവചനാതീതമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിഗ് ബോസ് ഹൗസിൽ പേളിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ നടന്നു വരുന്നുണ്ട്. ഇത് ഇത്തവണ പേളിയെ ബാധിക്കുമോ എന്ന് കണ്ടറിയാം.

അർച്ചനയും
ബിഗ്ബോസ് ഹൗസിലെ ശക്തയായ ഒരു മത്സരാർഥിയാണ് അർച്ചന. തുടർച്ചയായി രണ്ടാമത്തെ തവണയാണ് അർച്ചന എലിമിനേഷനിൽ എത്തുന്നത്. കഴിഞ്ഞ തവണ ക്യാപ്റ്റൻസി അർച്ചനയെ രക്ഷിച്ചുവെങ്കിലും ഇത്തവണത്തെ സ്ഥിതി അങ്ങനെയല്ല.

രഞ്ജിനി
രണ്ടാം തവണയാണ് രഞ്ജിനി ബിഗ് ബോസ് ഹൗസിലെ എലിമിനേഷനിൽ എത്തുന്നത്. ആദ്യ തവണ നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ രഞ്ജിനി ബിഗ് ബോസ് ഹൗസിൽ തിരിച്ചെത്തിയിരുന്നു. ശ്വേതയും രഞ്ജിനിയുമായിരുന്നു അന്ന് എലിമിനേഷനിൽ എത്തിയത്. എന്നാൽ രഞ്ജിനി തിരിച്ചു വരുകയായിരുന്നു.

സുരേഷ്
ബിഗ് ബോസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തയാണ് അരിസ്റ്റോ സുരേഷ്. പെരിയവർ സ്ഥാനത്താണ് ബിഗ് ബോസ് ഹൗസിലെ മറ്റ് അംഗങ്ങൾ സുരേഷിനെ കണ്ടിരിക്കുന്നത്. ആദ്യത്തെ തവണയാണ് സുരേഷ് എലിമിനേഷനിൽ എത്തുന്നത്. കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരുളള ഒരു താരമാണ് സുരേഷ്.

ശ്രീനീഷ്
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനീഷ് അരവിന്ദ്. പ്രണയം എന്ന സിരിയലിലൂടെയാണ് മലയാളകളുടെ സ്വീകരണ മുറിയിൽ ശ്രനീഷ് എത്തിയത്. ഈ പിന്തുണ ബിഗ് ബോസ് ഹൗസിലെ ഓരേ എലിമിനേഷനിലും കാണാൻ കഴിയുന്നുണ്ട്. തുടർച്ചായി എലിമിനേഷനിൽ വരുന്ന ഒരു മത്സരാർഥി കൂടിയാണ് ശ്രീനിബിഗ് ബോസ് ഹൗസിലെ എലിമിനേഷൻ
ഓണ ആഘോഷങ്ങളും തുടർന്നുളള സന്തോഷമായ നിമിഷങ്ങളെല്ലാം ബിഗ് ബോസ് വീട്ടിൽ അവസാനിച്ചിരിക്കുകയാണ്. ഇനി ബിഗ് ബോസ് ഹൗസ് വേദിയാകുന്നത് ഒരു പടിയിറങ്ങൽ ചടങ്ങിനാണ്. ബിഗ് ബോസ് ഹൗസ് അംഗങ്ങളുടെ 63ാം ദിവസം വേദിയാകുന്നത് എലിമിനേഷനാണ്. സംഭവ ബഹുലമായ സംഭവ വികാസങ്ങളായിരിക്കും ബിഗ് ബോസിൽ നടക്കുക. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് ഇത്തവണ എലിമിനേഷനിൽ നിൽക്കുന്നത്. ഇതിൽ ആരും പോയാലും ഒരു ശക്തനായ മത്സരാർഥിയെയായിരിക്കും നഷ്ടപ്പെടുക.
അർച്ചന, രഞ്ജിനി ഹരിദാസ്, പേളി, ശ്രീനീഷ്, സുരേഷ് എന്നിവരാണ് ഇത്തവണ എലിമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പ്രവാശ്യം കേരളത്തിലുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം ആ ആഴ്ചയിലെ എലിമിനേഷൻ മാറ്റിവെച്ചിരുന്നു. അതാണ് ഈ ആഴ്ച സംഭവിക്കാൻ പോകുന്നത്. ഇത്തണത്തെ ബിഗ് ബോസ് എലിമിനേഷൻ സംഭവ ബഹുലമാണ്.

Click it and Unblock the Notifications