ഞാൻ മരിച്ചാലും അവൾക്ക് ഇഷ്ടംപോലെ ജീവിക്കാനുള്ളതുണ്ട്; മലപ്പുറംകാരൻ സീക്രട്ട് ഏജന്റ് കാറിൽ ഇരുന്ന് സമ്പാദിച്ചത്

By Desk

റിയാക്ഷൻ വീഡിയോകളിലൂടെയും സിനിമാ റിവ്യു ചെയ്തും ശ്രദ്ധനേടിയ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ കുടുംബപ്രേക്ഷകർക്ക് സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ വൈൽഡ് കാർഡായി പ്രവേശിച്ചശേഷമാണ്. മണി ബാ​ഗ് ടാസ്ക്ക് വഴി അഞ്ച് ലക്ഷം എടുത്തശേഷമാണ് ഷോ ക്വിറ്റ് ചെയ്ത് സായ് കൃഷ്ണ പുറത്തിറങ്ങിയത്. ആറാം സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന മത്സരാർത്ഥി കൂടിയാണ് സായ്.

സിനിമാക്കാർക്ക് ഇടയിൽ അരിഅണ്ണൻ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയ സായ് കൊവിഡ് കാലത്താണ് റിയാക്ഷൻ വീഡിയോയുമായി യുട്യൂബിൽ ആക്ടീവായത്. ഏത് വിഷയത്തിലും മുഖം നോക്കാതെ തന്റെ അഭിപ്രായവും നിലപാടുകളും ചിന്തകളും പങ്കുവെക്കും. അതിന്റെ പേരിൽ ഭീഷണികളും സൈബർ ബുള്ളിയിങ്ങുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്.

Sai Krishna
Photo Credit: Sai Krishna / Instagram

മലപ്പുറം സ്വ​ദേശിയായ സായ് കൃഷ്ണ ബിഡിഎസ് ആണ് പഠിച്ചത്. പക്ഷെ അത് പ്രൊഫഷനായി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ക്രിക്കറ്റ്, സ്ഥല കച്ചവടം, വണ്ടി കച്ചവടം എന്നിവയെല്ലാമായിരുന്നു യുട്യൂബിൽ സജീവമാകും വരെ വരുമാന മാർ​ഗം. എന്നാൽ റിയാക്ഷൻ വീഡിയോകൾക്ക് സ്വീകാര്യത കിട്ടി തുടങ്ങിയതോടെ എല്ലാ മാസവും ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

താൻ ഒരു ദിവസം പെട്ടന്ന് മരിച്ചാലും തന്റെ ഭാര്യയ്ക്കും മക്കൾക്കും സുഖമായി ജീവിക്കാനുള്ളത് സമ്പാദിച്ചിട്ടുണ്ടെന്ന് പറയുകയാണ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ പുതിയ അഭിമുഖത്തിൽ സായ് കൃഷ്ണ. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ടാ​ഗിലേക്കും സായിയെ ഉൾപ്പെടുത്താമെങ്കിലും സോ കോൾഡ് ഇൻഫ്ലൂവസേഴ്സ് ചെയ്യാറുള്ളതുപോലെ പ്രമോഷൻ വീഡിയോകൾ ഒന്നും ചെയ്യാറില്ല. ശത്രുക്കളുടെ പരാജയം കാണുമ്പോൾ കിക്ക് കിട്ടുന്നയാളാണ് ഞാൻ.

മനുഷ്യനല്ലേ... ഇനി എത്രയൊക്കെ പറഞ്ഞാലും അതങ്ങനെയാണ്. ആ സന്തോഷവും കിക്കും പുറത്ത് കാണിച്ചില്ലെങ്കിലും മനസിന് അകത്ത് ഒരു സുഖമുണ്ടാകും. ശത്രുക്കളെന്ന് പറയാറില്ല. ഇത്തരം ആളുകൾ ലൈഫിന്റെ ഏതെങ്കിലും ഒരു സാഹചര്യത്തിൽ നമ്മളോട് ചെയ്ത കർമ്മം ഉണ്ടല്ലോ... അത് ചിലപ്പോൾ ഡയറക്ട്ലി എന്നോട് ആവില്ല. ചിലപ്പോൾ എന്റെ കുടുംബത്തോടാകും... നമ്മളോട് ചെയ്ത ആ കർമ്മത്തിന് അവർ അനുഭവിക്കുന്നത് കാണുമ്പോൾ സുഖമുണ്ട്.

ചിലരെ ഞാൻ അങ്ങോട്ട് പോയി സഹായിച്ചും മധുരപ്രതികാരം തീർക്കാറുണ്ട്. എന്റെ ഒപ്പം പഠിച്ചവർ, എനിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നവർ എല്ലാം എന്നെ ഇരുത്തി ഉപദേശിച്ചിട്ടുണ്ട്. ഒരു മനുഷ്യന്റെ ഭാ​ഗ്യം എപ്പോൾ വേണമെങ്കിലും തെളിയും. പലരും ഇതേ കുറിച്ച് ചിന്തിക്കാറില്ല. നീ എന്താണ് വിചാരിക്കുന്ന‌ത്, എന്താകാനാണ് ഉദ്ദേശിച്ചിട്ടുള്ളത്, ക്രിക്കറ്റ് കളിച്ചും വണ്ടി കച്ചവടവും സ്ഥല കച്ചവടവും വഴി കിട്ടുന്ന പൈസ കൊണ്ട് നിനക്ക് ജീവിക്കാൻ പറ്റുമോ എന്നൊക്കെയാണ് ഒരിടയ്ക്ക് എനിക്ക് കിട്ടിയിരുന്ന ഉപദേശം.

Sai Krishna
Photo Credit: Sai Krishna / Instagram

ഏതോ ഒരു എംഎൻസി കമ്പനിയിൽ ജോലി ചെയ്ത് 25000 രൂപ സാലറി വാങ്ങുന്നവരാണ് എന്നെ ഉപദേശിക്കുന്നത്. അന്ന് ആ ഉപദേശം കുറേ കേട്ടു. ഒന്നും തിരിച്ച് പറയാൻ പറ്റുന്ന സാഹചര്യവുമല്ല. ഇപ്പോൾ ഞാൻ അങ്ങോട്ട് പോയി ചോ​ദിക്കും മോനെ എത്രയാണ് സാലറി കിട്ടുന്നത്?, അടിമപ്പണിയല്ലേയെന്ന്... ആ​ഗ്രഹിക്കണം... ലക്ഷ്യം വേണം. പൈസ ഉണ്ടാക്കാൻ ഇറങ്ങി കഴിഞ്ഞാൽ പൈസ തന്നെ ഉണ്ടാക്കണമെന്ന് ഞാൻ സ്നേഹയോട് പറയാറുണ്ട്.

ചതിച്ചിട്ടോ പറ്റിച്ചിട്ടോ അല്ല.... നമ്മുടെ കഴിവുകൊണ്ട്. ഞാൻ സ്നേഹയുടെ ശമ്പളത്തിൽ ഒരുപാട് ജീവിച്ചിട്ടുണ്ട്. അവളുടെ ശമ്പളത്തിന്റെ തൊണ്ണൂറ് ശതമാനവും ഞാനാണ് എടുത്തിരുന്നത് സായ് കൃഷ്ണ പറയുന്നു. ഇപ്പോൾ മരിച്ചാലും ഞാൻ ഹാപ്പിയാണ്. കാരണം സർവ്വത്ര മേഖലയിലും കൈവെച്ച് കഴിഞ്ഞു.

നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അടക്കം സ്നേഹയ്ക്ക് ഇഷ്ടംപോലെ ജീവിക്കാം. അവളുടെ മരണം വരെ സുഖമായി ജീവിക്കാം... കുട്ടിയുണ്ടാവുകയാണ് ഞങ്ങൾ‌ക്ക് എങ്കിൽ കുട്ടിക്കും ജീവിക്കാം സായ് കൃഷ്ണ കൂട്ടിച്ചേർത്തു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X