'കല്യാണം കഴിച്ചാൽ അടുത്ത ദിവസം ഡിവോഴ്സാകും'; വിവാഹം വൈകുന്നതിനുള്ള കാരണത്തെ കുറിച്ച് അരിസ്റ്റോ സുരേഷ്!

അരിസ്റ്റോ സുരേഷ് എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടേയും മനസിലേക്ക് വരുന്നത് ആക്ഷൻ ഹീറോ ബിജുവിലെ മുത്തെ പൊന്നെ പിണങ്ങല്ലെ എന്ന ​ഗാനവും അത് പാടുന്ന മദ്യാപാനിയായ കഥാപാത്രവുമായിരിക്കും.

ആക്ഷൻ ഹീറോ ബി​ജുവെന്ന സിനിമയിൽ വളരെ കുറച്ച് സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടാണ് അരിസ്റ്റോ സുരേഷ് പ്രേക്ഷക ശ്രദ്ധ നേടിയത്.

മുത്തെ പൊന്നെ എന്ന ​ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട വൈറൽ ​ഗാനങ്ങളിൽ ഒന്നാണ്. ​നടനും ഗായകനുമായി അരിസ്റ്റോ സുരേഷ് ഇതിനോടകം പ്രതിഭ തെളിയിച്ച് കഴിഞ്ഞു.

സിനിമകളിൽ മാത്രമല്ല ബി​ഗ് ബോസ് റിയാലിറ്റി ഷോയിലും അരിസ്റ്റോ സുരേഷ് മത്സരാർഥിയായിരുന്നു. ബി​ഗ് ബോസ് മലയാളം ഒന്നാം സീസണിലായിരുന്നു അരിസ്റ്റോ സുരേഷ് മത്സരാർഥിയായത്. ബി​ഗ് ബോസിൽ വന്നശേഷമാണ് അരിസ്റ്റോ സുരേഷിന് ആരാധകരും വർ‌ധിച്ചത്.

തിരുവന്തപുരത്തുകാരനാണ് അരിസ്റ്റോ സുരേഷ്. തമ്പാനൂരിൽ അരിസ്റ്റോ ജങ്ഷന് സമീപമാണ് താമസിക്കുന്നത്. ചെറുപ്പത്തിൽ തന്നെ സിനിമയും പാട്ടും സുരേഷിന്റെ മനസിലുണ്ടായിരുന്നു. കടുത്ത ദാരിദ്രമാണെങ്കിലും കൂരയിൽ ഒരു റേഡിയോ ഉണ്ടായിരുന്നു.

ആക്ഷൻ ഹീറോ ബിജുവിലൂടെ സ്റ്റാറായ താരം

അതിലെ പാട്ടുകൾ കേട്ടാണ് നേരം പുലർന്നിരുന്നതെന്ന് അരിസ്റ്റോ സുരേഷ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പഠിക്കാൻ മോശമായിരുന്നുവെന്നതിനാൽ എട്ടാം ക്ലാസിൽ പഠനം നിർത്തുകയായിരുന്നുവെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞിട്ടുണ്ട്.

അവിവാഹിതനായ സുരേഷ് വിവാഹിതനാകാൻ പോകുന്നുവെന്ന് കുറച്ച് കാലം മുമ്പ് വാർത്തകൾ വന്നിരുന്നു. വാർത്ത വൈറലായതോടെ വിശദീകരണവും സത്യാവസ്ഥയും വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ് രം​ഗത്ത് വന്നിരുന്നു.

തന്നെയും സുഹൃത്തിനേയും ചേർത്ത് വന്ന വാർത്തകൾ വേദനിപ്പിച്ചുവെന്നാണ് അരിസ്റ്റോ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

Also Read: 'തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് സഹായിച്ചത്'; നയൻതാരയെ കുറിച്ച് നടി ചാർമിള!

സംവിധാനത്തോടുള്ള പ്രിയം

തന്റെ അമ്മയെ കാണാൻ എത്തിയ സുഹൃത്തിന്റെ ചിത്രമാണ് ചിലർ പ്രചരിപ്പിച്ചതെന്നും. വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ലെന്നും. പക്ഷെ അതിന് ആദ്യം ഒരു സിനിമ സംവിധാനം ചെയ്യണമെന്നും അതിന് ആദ്യം സംവിധാനം പഠിക്കണമെന്നും അതിനുശേഷമെ വിവാഹം ഉണ്ടാകൂ എന്നുമാണ് സുരേഷ് പ്രതികരിച്ചത്.

ഇപ്പോഴിത വീണ്ടും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹിതനാകാതെ തുടരുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. 'കുട്ടിക്കാലം മുതലെ തന്നെ സിനിമയോട് താൽപര്യമായിരുന്നു.'

'സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുമായിരുന്നു. പഠിക്കുന്ന സമയത്ത് ചില ജോലികൾക്കൊക്കെ പോവുമായിരുന്നു. അങ്ങനെയാണ് സിനിമ കാണാൻ കാശ് സംഘടിപ്പിച്ചിരുന്നത്.'

വിവാഹം വൈകുന്നതിനെ കുറിച്ച്

'സംവിധായകനാവണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. കൂട്ടുകാർക്ക് വേണ്ടി ലവ് ലെറ്ററൊക്കെ എഴുതിക്കൊടുത്തിട്ടുണ്ട്. അമ്മ അറിഞ്ഞപ്പോൾ അത് നിർത്തി. എനിക്കും സഹോദരിമാരൊക്കെ ഉള്ളതാണ്. പ്രണയമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും ഒന്നും വർക്കൗട്ടായില്ല.'

'പ്രണയം തോന്നേണ്ട കാലത്ത് മറ്റ് പല കാര്യങ്ങളിലുമായിരുന്നു ശ്രദ്ധ. ഇടയ്ക്ക് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതിനിടയിലാണ് സിനിമയിലെത്തിയത്.'

'അഭിനയത്തേക്കാളും കൂടുതൽ പ്രധാന്യം കൊടുക്കുന്നത് സംവിധാനത്തിനാണ്. അതിനുള്ള പരിശ്രമം തുടങ്ങിയിട്ടുണ്ട്. ആരും എന്നെ ഇഷ്ടപ്പെടാതിരുന്ന കാലഘട്ടം എന്റെ ജീവിതത്തിലുണ്ടായിരുന്നു.'

കല്യാണം കഴിച്ചാൽ അടുത്ത ദിവസം ഡിവോഴ്സാകും

'അടിയും ഇടിയും ആശുപത്രിയുമൊക്കെയായിരുന്നു. അമ്മയ്ക്ക് പോലും ഇഷ്ടമല്ലായിരുന്നു അതൊന്നും. സിനിമയിലെത്തിയതോടെയാണ് അതൊക്കെ മാറിയത്. എപ്പോഴും ഫ്രീയായി നടക്കാനിഷ്ടമുള്ളയാളാണ്. എനിക്ക് ഞാൻ വിചാരിക്കുന്ന പോലെ പോവാൻ പറ്റണം.'

'കുടുംബത്തിന് വേണ്ടി ജീവിച്ച കുറെ സുഹൃത്തുക്കളുണ്ട് എനിക്ക്. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റ് ബന്ധങ്ങൾ തേടിപ്പോയ ഭാര്യയുണ്ട്. കുടുംബത്തിന് വേണ്ടി ജീവിച്ചവരായിട്ടും അവരുടെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചു. എന്നെപ്പോലുള്ളവരെ വിവാഹം ചെയ്താൽ അന്ന് രാത്രി തന്നെ ഡിവോഴ്‌സാവുമെന്നുറപ്പാണ്.'

'കല്യാണത്തിന് പോവുമ്പോഴെല്ലാം എന്റെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യം വരാറുണ്ട്. അതിനാൽ ഇപ്പോൾ കല്യാണങ്ങൾക്കൊന്നും പോവാറില്ല' അരിസ്‌റ്റോ സുരേഷ് പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X