​'ഗെയിം മാറ്റി കളിക്കാൻ ആവശ്യപ്പെട്ടു, 18 പേരും കൊള്ളില്ലായിരുന്നു, ഷോ കൊണ്ടുപോകുന്നത് അനു, ശരത് നിഷ്കളങ്കൻ'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ രണ്ട് ആഴ്ച പൂർത്തിയാക്കിയശേഷം എവിക്ടായ മത്സരാർത്ഥിയാണ് കലാഭവൻ സരി​ഗ. കാര്യമായി കണ്ടന്റുണ്ടാക്കാൻ സാധിക്കാതെ പോയതുകൊണ്ടാണ് സരി​ഗയ്ക്ക് ജനപ്രീതിയും വോട്ടും സമ്പാ​ദിക്കാൻ കഴിയാതെ പോയത്. എല്ലാ പ്രശ്നങ്ങളിലും താൻ ഇടപെട്ടിരുന്നുവെന്നും പക്ഷെ അതിലൊന്നും ബി​ഗ് ബോസ് ടീമിന് ആവശ്യമുള്ള കണ്ടന്റ് ഉണ്ടായിരുന്നില്ലെന്നും താൻ പുറത്ത് വന്നശേഷം മനസിലാക്കിയെന്ന് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സരി​ഗ പറഞ്ഞു.

ബി​ഗ് ബോസ് ഹൗസ് ഒരു തവണ എക്സ്പീരിയൻസ് ചെയ്താൽ എന്തുമായും നമുക്ക് പിന്നീട് ജീവിതത്തിൽ പൊരുത്തപ്പെടാൻ കഴിയും. ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ സ്ട്ര​ഗിൾ ചെയ്തത്. പലപ്പോഴും കൃത്യമായി ഭക്ഷണം എല്ലാവർക്കും കിട്ടിയില്ല.

Kalabhavan Sariga
Photo Credit: Anumol / appani sarath

ഭക്ഷണം വയറ് നിറച്ച് കിട്ടാത്തതുകൊണ്ട് എല്ലാവരും ചെറിയ പ്രശ്നം വന്നാൽ പോലും പ്രവോക്ക്ഡാകും.‍ പിന്നെ മനസിന് കൺട്രോൾ നൽകി നിൽക്കുന്ന മത്സരാർത്ഥികളാണ് ആദ്യം പുറത്ത് പോവുകയെന്നും തോന്നിയിട്ടുണ്ട്. സരി​​ഗ വളരെ പക്വതയോടെയാണ് പ്രശ്നങ്ങളും സിറ്റുവേഷൻസും കൈകാര്യം ചെയ്തതെന്ന് എന്നോട് ബി​ഗ് ബോസ് ടീമും പറഞ്ഞിരുന്നു. ക്യാമറയ്ക്ക് വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല.

ഇനിയും ഹൗസിൽ തുടരാൻ ഞാൻ റെഡിയായിരുന്നു. അത് അവരോട് പറഞ്ഞപ്പോൾ ​ഗെയിം മാറ്റി കളിക്കാൻ സരി​ഗ റെഡിയാണോ എന്നാണ് ബി​ഗ് ബോസ് ടീം ചോദിച്ചത്. അത് എനിക്ക് ഒരിക്കലും കഴിയില്ല. എല്ലാത്തിനും എനിക്ക് ഒരു ലിമിറ്റുണ്ട്. അതിന് അപ്പുറത്തേക്ക് എനിക്ക് പോകാൻ കഴിയില്ല. ഹൗസിലെ പല പ്രശ്നങ്ങളും ഞാൻ സോൾവ് ചെയ്തിട്ടുണ്ട്.

പക്ഷെ ഒരു കണ്ടന്റായി അത് ഉപയോ​ഗിക്കാൻ ബിബി ടീമിന് സാധിക്കില്ല. എന്ത് പറഞ്ഞാലും ഈ ഷോ ഒരു ബിസിനസ് തന്നെയാണ്. ഒരു മണിക്കൂർ ഷോയായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അത് ഇന്ററസ്റ്റിങ്ങായിരിക്കണം. മാറി കളിക്കണമായിരുന്നുവെന്ന റി​ഗ്രറ്റ് എനിക്ക് ഇപ്പോഴുമില്ല. സരി​ഗയുടെ ​ഗെയിം കൊള്ളില്ലാത്തതുകൊണ്ടാണോ പുറത്തായതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. ഞാൻ‌ പറഞ്ഞു ഒരിക്കലുമല്ല. എന്റെ കൂടെയുണ്ടായിരുന്ന 18 പേരും കൊള്ളില്ലായിരുന്നുവെന്ന്.

അവരാരും എന്നോട് മോശമായി പെരുമാറിയില്ല. അതുകൊണ്ട് റിയാക്ട് ചെയ്യേണ്ട ആവശ്യം എനിക്ക് വന്നില്ല. ശാരികയുമായുള്ള പ്രശ്നം പോലും വളരെ സ്മൂത്തായാണ് സോൾവായതെന്നും സരി​ഗ പറയുന്നു. ജിസേൽ-ആര്യൻ കിസ്സിങ് വിവാദത്തെ കുറിച്ചും സരി​ഗ പ്രതികരിച്ചു. ജിസേൽ-ആര്യൻ വിഷയത്തിൽ അനു ഇടപെട്ടത് വളരെ മോശമായി എനിക്ക് തോന്നി.

Kalabhavan Sariga
Photo Credit: Anumol / appani sarath

അനുവാണ് ഇപ്പോൾ ബി​ഗ് ബോസ് ഷോ കൊണ്ടുപോകുന്നത്. അനുവാണ് ചർച്ച വിഷയം ഇപ്പോൾ. ഒരു പ്രോ​ഗ്രാമിൽ എന്താണ് കൊടുക്കേണ്ടതെന്ന് അനുവിന് വ്യക്തമായി അറിയാം. അവൾ ആ രീതിയിലാണ് നിൽക്കുന്നത്. പക്ഷെ അങ്ങനെ ചെയ്യുമ്പോഴും അതിന് ഒരു ലിമിറ്റുണ്ട്. ജിസേൽ-ആര്യൻ വിഷയത്തിൽ അനു ആ ലിമിറ്റ് ക്രോസ് ചെയ്തു. ജിസേലും ആര്യനും വളരെ ഫോർവേഡായി ചിന്തിക്കുന്നവരാണ്.

അവർ ഒരുമിച്ചാണ് കിടക്കുന്നതും. അതിൽ ഒരു മോശം നമുക്ക് ആർക്കും തോന്നിയിട്ടില്ല. ഇരുവരും മാനസീകമായി അടുപ്പമുള്ളവരാണ്. അത്രയേറെ ക്യാമറ മറികടന്ന് അവർ എങ്ങനെ ഉമ്മവെക്കാനാണ്. അഥവാ അങ്ങനെ ചെയ്യണമെങ്കിൽ പരസ്യമായി അവർ ചെയ്യും. അങ്ങനൊരു മടിയോ കള്ളത്തരമോ അവർക്കില്ല. രേണു പുറത്താകുമെന്ന് അറിയാമായിരുന്നു.‍

പുറത്ത് പോണമെന്ന് നിരന്തരം പറഞ്ഞ് നടന്നിരുന്നയാളാണ്. ബി​ഗ് ബോസ് മൈന്റ് ​ഗെയിമല്ല മൗത്ത് ​ഗെയിമാണ് എന്നാണ് തോന്നിയത്. അതുപോലെ അപ്പാനി ശരത്ത്... താൻ ഒരു സാധാരണക്കാരാനാണ് അവൻ തെളിയിച്ചു. ലാലേട്ടൻ വരാനുള്ള ദിവസം അടുക്കുന്തോറും അവന് വിറയ്ക്കാൻ തുടങ്ങും. ഒരു നിഷ്കളങ്കനാണ്. അവൻ അഭിനയിച്ച് അവിടെ നിന്നിട്ടില്ല. അനീഷിനെ വളർത്തിയതും അപ്പാനിയാണെന്നും സരി​ഗ പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X