'സൂചന കിട്ടിയിരുന്നുവെങ്കിൽ ഫാൻസി ഡ്രസ് ഇടുമായിരുന്നു, ലക്ഷ്മിക്ക് സ്റ്റാർഡം കിട്ടരുതെന്ന് ഉണ്ടായിരുന്നു'
ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് എത്തിയ വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു പ്രവീൺ. നല്ലൊരു ഗെയിമറായിരുന്നുവെങ്കിലും രണ്ടാഴ്ച മാത്രമെ ഹൗസിൽ ചിലവഴിക്കാൻ പ്രവീണിന് കഴിഞ്ഞുള്ളു. പ്രേക്ഷക പിന്തുണ കുറഞ്ഞതിനാൽ പുറത്താവുകയായിരുന്നു. ഈ സീസണിലെ അൺഫെയർ എവിക്ഷൻ എന്നാണ് പ്രവീണിന്റെ പുറത്താകലിനെ ബിബി പ്രേക്ഷകർ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ഹൗസ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രവീൺ.
എവിക്ഷന്റെ ഷോക്ക് തനിക്കിപ്പോഴുമുണ്ടെന്ന് പ്രവീൺ പറയുന്നു. എവിക്ഷൻ ദിവസം ഒരു കാഷ്യൽ ഡ്രസ്സാണ് ഞാൻ ഇട്ടിരുന്നത്. ചെറിയൊരു തോന്നലെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ കുറച്ച് കൂടി ഫാൻസി ഡ്രസ് ഇട്ട് ഞാൻ ഒരുങ്ങിയേനെ.

എവിക്ഷന്റെ ഷോക്ക് എനിക്കിപ്പോഴുമുണ്ട്. പലരും ഫോൺ നമ്പർ തേടി കണ്ടുപിടിച്ച് വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട് പ്രവീൺ പറഞ്ഞ് തുടങ്ങി. ഗെയ്മിൽ മുന്നോട്ട് പോകണമെങ്കിൽ ഹൗസിൽ ചെറിയ രീതിയിൽ ഫ്രണ്ട്ഷിപ്പൊക്കെ വേണം. എനിക്ക് ഹൗസിൽ ആരെയും പരിചയമില്ലായിരുന്നു. പേഴ്സണൽ കണക്ഷൻ മറ്റ് മത്സരാർത്ഥികളുമായി ഉണ്ടെങ്കിൽ ഗെയിമിനെ ബാധിക്കും.
ചിലരെ ടാർഗെറ്റ് ചെയ്താണ് ഞാൻ ഹൗസിലേക്ക് പോയത്. പക്ഷെ അവിടെ ചെന്ന് പലരുമായി ഇടപഴകിയശേഷം ഞാൻ കരുതിയതുപോലെയല്ല അവരെന്ന് മനസിലായി. എന്റെ കാഴ്ചപ്പാടും അതോടെ മാറി. പുറത്തുള്ള ഇംപ്രഷൻ എന്താണെന്ന് എല്ലാവരും ചോദിക്കും. ആദ്യത്തെ കുറച്ച് ദിവസം വൈൽഡ് കാർഡ് എന്ന നിലയിൽ നേരിട്ട പ്രധാന പ്രശ്നം അതായിരുന്നു.
പോസിറ്റീവാണോ നെഗറ്റീവാണോയെന്നാണ് അവർക്ക് അറിയേണ്ടത് പ്രവീൺ പറഞ്ഞു. ലാലേട്ടനെ പേടിച്ച് വിറച്ചാണ് വീക്കെന്റ് എപ്പിസോഡിൽ ഇരിക്കുന്നത്. ദേഷ്യത്തിലായിരിക്കുമോ അല്ലയോയെന്ന് അറിയില്ലല്ലോ. അനുമോളുടെ ഒറ്റപ്പെടൽ സ്ട്രാറ്റജി അറിഞ്ഞോ അറിയാതെയോ എവിടെയൊക്കയോ വർക്കൗട്ടായിട്ടുണ്ടെന്ന് തോന്നി. അനുമോളെ ഹൗസിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഹൗസിൽ കയറി രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ എൽജിബിടിക്യു കമ്യൂണിറ്റിക്ക് എതിരെ ലക്ഷ്മി സംസാരിച്ച് തുടങ്ങിയത് ഞാൻ കേട്ടിരുന്നു.
എനിക്ക് ഇത‍് നോർമലൈസ് ചെയ്യാൻ പറ്റില്ല. എന്റെ മകൻ ഇൻഫ്ലൂവൻസ്ഡാകും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. സെക്ഷ്വാലിറ്റിയുടെ കാര്യത്തിൽ ആളുകൾ ഇൻഫ്ലൂവൻസ്ഡാകുമെന്ന് തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു ലക്ഷ്മി മറുപടി പറഞ്ഞത്. പിന്നീട് ഇതേ കുറിച്ച് പല കാര്യങ്ങൾ ഞാൻ ചോദിച്ചപ്പോൾ ലക്ഷ്മിക്ക് മറുപടി ഇല്ലായിരുന്നു.

പഠിച്ച് വെച്ച നാല്, അഞ്ച് സ്റ്റേറ്റ്മെന്റ്സ് ആവർത്തിച്ച് പറയുക മാത്രമാണ് ലക്ഷ്മി ചെയ്യുന്നത്. അപ്പോൾ തന്നെ മനസിലായി ലക്ഷ്മിക്ക് കൃത്യമായി ഒന്നും അറിയില്ലെന്ന്. ആഴത്തിലുള്ള അറിവ് ആ വിഷയത്തിൽ ലക്ഷ്മിക്ക് ഇല്ല. ആദിലയേയും നൂറയേയും കുറിച്ച് ലക്ഷ്മി പറഞ്ഞത് ഞങ്ങൾ ആരും കൃത്യമായി കേട്ടില്ല. എല്ലാവരും ടാസ്ക്ക് കഴിഞ്ഞ് ക്ഷീണിച്ച് വന്നിരിക്കുകയായിരുന്നു. പക്ഷെ ഈ വിഷയം ചർച്ചയായി മാറിയെന്ന് അറിഞ്ഞിട്ടും ഞങ്ങൾ ആരും ലക്ഷ്മിയെ അധികം അറ്റാക്ക് ചെയ്തില്ല.
അങ്ങനൊരു സ്പേസ് ലക്ഷ്മിക്കോ അവരെ പോലെ ഹോമോഫോബിക്കായി ചിന്തിക്കുന്ന ആളുകൾക്കോ കിട്ടേണ്ടെന്ന് കരുതിയിരുന്നു. പിന്നെ ചലഞ്ചേഴ്സ് ലക്ഷ്മിയെ അത്രത്തോളം അറ്റാക്ക് ചെയ്യേണ്ടിയിരുന്നില്ലെന്നും തോന്നി. കാരണം ലക്ഷ്മിക്കുള്ള പോപ്പുലാരിറ്റി ഹൗസിന് പുറത്ത് കൂടുമല്ലോ. സ്റ്റാർഡം ലെവലിലേക്ക് ഉയരാനും സാധ്യതയുണ്ട്. ഹേറ്റ് കാണിച്ചാൽ ലക്ഷ്മി ഒറ്റപ്പെടും സപ്പോർട്ട് കൂടുമെന്ന് നമുക്ക് അറിയാമായിരുന്നു.
ഹോണസ്റ്റായി ഗെയിം കളിക്കുന്നത് നൂറയാണ്. ആദിലയും നൂറയും ഇന്റിപെന്റന്റായാണ് കളിക്കുന്നത്. ബിഗ് ബോസ് ഷോയ്ക്ക് അർഹതയില്ലാത്തത് സാബുമാനാണ്. ഞങ്ങൾ പോലും പലപ്പോഴും സാബുമാനെ വീടിനുള്ളിൽ കാണാറില്ല. ആളുടെ നേച്ചർ അങ്ങനെയാണെന്ന് തോന്നുന്നു. ഗെയിമിലേക്ക് ഇറങ്ങി വന്നിട്ടുമില്ല. സാബുമാനെ പോലുള്ളവരും സൊസൈറ്റിയിലുണ്ട്.
ബിബി നമ്മുടെ സമൂഹത്തിന്റെ റിഫ്ലക്ഷനാണല്ലോ... അങ്ങനൊരു വശം കൂടിയുണ്ട്. മാനിപ്പുലേറ്റർ ഷാനവാസാണ്. അനുവിനൊക്കെ വല്യേട്ടനെപ്പോലെയാണ് ഷാനവാസ്. ബിന്നിക്ക് ടെൻഷനുണ്ട് പുറത്ത് നെഗറ്റീവാണോ പോസറ്റീവാണോ എന്നതിൽ. ജീവിതത്തിൽ ക്ഷമ വേണമെന്ന് പഠിച്ചത് ബിഗ് ബോസിൽ വന്നശേഷമാണെന്നും പ്രവീൺ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications